Home
Mobile

എങ്ങനെ വാങ്ങിയാലും എവിടുന്ന് വാങ്ങിയാലും ഡിസ്കൗണ്ട്! റെഡ്മി നോട്ട് സീരീസ് പ്രോ മോഡൽ ഡീൽ

റെഡ്മി തങ്ങളുടെ നോട്ട് സീരീസിലെ പുതിയ പ്രോ മോഡലുകൾ ജനുവരി 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ പ്ലസ് എന്നിവയുടെ പിൻഗാമിയായി റെഡ്മി നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ജനുവരി 29ന് ഇന്ത്യയിലെത്തുന്നത്. പുതിയ സ്മാർട്ട്ഫോൺ എത്തും മുൻപ് നിലവിലെ റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro plus 5G) സ്മാർട്ട്ഫോൺ എന്ത് വിലയിലാണ് വാങ്ങാൻ കിട്ടുകയെന്നും ഡിസ്കൗണ്ട് എന്താണ് എന്നും ഇവിടെ പരിചയപ്പെടാം.

എങ്ങനെ (ഡയറക്ടായി, ബാങ്ക് കാർഡ് വഴി, ഇഎംഐ വഴി) വാങ്ങിയാലും എവിടുന്ന് (ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഷവോമി സ്റ്റോർ) വാങ്ങിയാലും ഡിസ്കൗണ്ട് ലഭിക്കുന്നു എന്നതാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസിന്റെ ഒരു പ്രത്യേകത. റെഡ്മി നോട്ട് ​14 പ്രോ പ്ലസിന്റെ 8GB+ 128GB വേരിയന്റിന് 30,999 രൂപയും 8GB+ 256GB വേരിയന്റിന് 32,999 രൂപയും, ടോപ്പ് എൻഡ് 12GB+ 512GB വേരിയന്റിന് 35,999 രൂപയും ആയിരുന്നു ലോഞ്ച് വില.

എങ്ങനെ, എവിടുന്ന് വാങ്ങിയാലും ഡിസ്കൗണ്ട്! റെഡ്മി നോട്ട് പ്രോ ഡീൽ

നിലവിൽ ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 26999 രൂപ വിലയിലാണ് ഇതിന്റെ പ്രാരംഭ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ക്രെഡിറ്റ് കാർഡ്& ഇഎംഐ ഇടപാടുകൾക്ക് 2000 രൂപ ഡിസ്കൗണ്ടും ഉണ്ട്. ആമസോണിലും 26999 രൂപ വിലയിൽ തന്നെയാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, ഒപ്പം 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമായിട്ടുള്ളത്.

ഫ്ലിപ്പ്കാർട്ടിന്റെ കാര്യമെടുത്താൽ, ഡയറക്ടായി റെഡ്മി നോട്ട് 14 പ്രോ പ്ലസിന് ഏറ്റവും വിലക്കുറവ് ലഭ്യമായിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിലാണ്. 24,990 രൂപ പ്രാരംഭ വിലയിൽ ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒപ്പം 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. അ‌തിനാൽ നിലവിൽ ഈ ഫോൺ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് ഫ്ലിപ്പ്കാർട്ടിലാണ്.

എങ്ങനെ, എവിടുന്ന് വാങ്ങിയാലും ഡിസ്കൗണ്ട്! റെഡ്മി നോട്ട് പ്രോ ഡീൽ

2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, OIS), 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50MP പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഒപ്പം സെൽഫിക്കായി 20MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

90W ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററി, 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 240Hz-ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ തുടങ്ങിയ ഫീച്ചറുകളും നോട്ട് 14 പ്രോ പ്ലസിലുണ്ട്.

അഡ്രിനോ 720 ജിപിയുവും 8ജിബി/ 12ജിബി റാം, 128ജിബി/ 256ജിബി /512ജിബി സ്റ്റോറേജ് ഓപ്ഷനുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+ IP68+ IP69 റേറ്റിങ് എന്നിവയും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു.

എങ്ങനെ, എവിടുന്ന് വാങ്ങിയാലും ഡിസ്കൗണ്ട്! റെഡ്മി നോട്ട് പ്രോ ഡീൽ

ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA (n1/3/5/8/28A/38/40/41/77/78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, യുഎസ്ബി ടൈപ്പ്-സി, എൻഎഫ്സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമായുള്ള ​ഹൈപ്പർഒഎസിൽ എത്തിയ ഈ ഫോണിന് 3 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Redmi Note 14 Pro Plus 5G is available at discounts during the Republic Day Sale. The best discount is available on Flipkart. The phone is priced at Rs 26,999 on Xiaomi's official website and Amazon. However, it is listed at a starting price of Rs 24,990 on Flipkart. There is also a 5 percent cashback offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X