ഡിസ്കൗണ്ട് കടാക്ഷിച്ചു! വില കൂടിയ മോട്ടോ G57 പവർ 5G ഇപ്പോൾ 12999 രൂപയ്ക്ക് വാങ്ങാം
റിപ്പബ്ലിക് ഡേ സെയിൽ വന്നതോടെ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുത്ത നിരവധി പേർക്ക് കാര്യമായ ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോണുകൾ വാങ്ങാനായി. 2026 ലേക്ക് കടന്നതോടെ പല സ്മാർട്ട്ഫോണുകൾക്കും വില ഉയർന്നിരുന്നു. ചില മോഡലുകൾക്ക് അതിലും മുൻപ് തന്നെ വില ഉയർന്നു. എന്നാൽ റിപ്പബ്ലിക് ഡേ സെയിൽ വന്നതോടെ വില ഉയർന്ന പല മോഡലുകൾക്കും മികച്ച ഡിസ്കൗണ്ട് ലഭ്യമാകുകയും ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ അവ വാങ്ങാൻ അവസരം ഉണ്ടാകുകയും ചെയ്തു. അത്തരത്തിൽ, ഇപ്പോൾ ഡിസ്കൗണ്ട് കടാക്ഷിച്ച് വില കുറഞ്ഞ ഒരു മികച്ച ബജറ്റ് 5ജി ഫോൺ ഇവിടെ പരിചയപ്പെടാം.
മോട്ടറോള മൂന്ന് മാസം മുൻപ്, അതായത് 2025 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി57 പവർ 5ജി (MOTOROLA g57 power 5G). വിൽപ്പന ആരംഭിക്കുന്ന സമയത്ത് മോട്ടോ g57 പവർ 5ജിയുടെ സിംഗിൾ 8GB + 128GB മോഡലിന് 14,999 രൂപയായിരുന്നു വില.

ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ 12999 രൂപ വരെ വിലയിൽ ഈ ഫോൺ വാങ്ങാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ പരിമിത കാല ലോഞ്ച് ഓഫർ അവസാനിച്ചതോടെ വില 14999 രൂപയായി. അതിന്റെ പുറകേ സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് ഇതിന്റെ വില 16999 രൂപയായി വർധിപ്പിച്ചു.
അതായത് 2000 രൂപയുടെ വില വർധനയാണ് ഈ ഫോണിന് ഉണ്ടായത്. മോട്ടറോള ഔദ്യോഗിക വെബ്സൈറ്റിൽ വില കൂട്ടിയെങ്കിലും ഫ്ലിപ്പ്കാർട്ട് 14999 രൂപ വിലയിലാണ് ഇത് വിറ്റിരുന്നത്. ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ഈ സ്മാർട്ട്ഫോണിന് മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും വില കുറഞ്ഞിരിക്കുന്നു.

നിലവിൽ 13999 രൂപ വിലയിലാണ് മോട്ടോ ജി57 പവർ 5ജി ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 12999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും. റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചാൽ വില വീണ്ടും പഴയപടി ഉയരാൻ സാധ്യതയുള്ളതിനാൽ ബജറ്റ് വിലയിൽ 5ജി ഫോണുകൾ തേടുന്നവർക്ക് ഇപ്പോൾ തന്നെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
പാന്റോൺ റെഗറ്റ, പാന്റോൺ-കോർസെയർ, പാന്റോൺ ഫ്ലൂയിഡിറ്റി എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. ബജറ്റ് വിലയിൽ എത്തുന്ന ഒരു ശക്തനായ സ്മാർട്ട്ഫോൺ തന്നെയാണ് മോട്ടോ ജി57 പവർ 5ജി എന്നാണ് വിലയിരുത്തപ്പെടുന്നത്. 3 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററിയാണ് ഇതിന്റെ മുഖ്യ ആകർഷണം. ഇത് 30W ടർബോപവർ ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു.
ഒക്ട കോർ (2.4GHz+4x A78 1.8GHz ക്രയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ഈ ബജറ്റ് മോട്ടറോള 5ജി ഫോണിന് കരുത്തുപകരുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിൽ ഉണ്ട്.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, 1/1.95″ സോണി LYT-600 സെൻസർ), 8MP 118° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, ഫ്ലിക്കർ ഡിറ്റക്ടർ, 1080p വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.2 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും (1080p വരെ വീഡിയോ റെക്കോർഡിംഗ് ) മോട്ടോ ജി57 പവർ 5ജിയിലുണ്ട്.
അഡ്രിനോ ജിപിയു, 8GB LPDDR4x റാം, 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ്, MIL-STD 810H സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
ആൻഡ്രോയിഡ് 16 ഉള്ള ആദ്യ മോട്ടോറോള ഫോണാണിത്, ഇത് ആൻഡ്രോയിഡ് 17-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 13000 രൂപയ്ക്കുള്ളിൽ ഇത്ര മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ 5ജി ഫോൺ ഡീൽ തീർച്ചയായും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








