ഡിസ്പ്ലേയും ഫ്രണ്ട് ക്യാമറയും കൂടുതൽ അടിപൊളി! മോട്ടറോളയുടെ G സീരീസ് 5G ഫോണിന് പുതിയ ഡിസ്കൗണ്ട്
ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിലിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പല സ്മാർട്ട്ഫോണുകളുടെയും ഡീലുകൾ നമ്മൾ കണ്ടു, എന്നാൽ കണ്ട ഡീലുകളെക്കാൾ കൂടുതൽ കാണാതെ പോയ ഡീലുകൾ ആകാനാണ് സാധ്യത. ഫ്ലിപ്പ്കാർട്ട് തങ്ങളുടെ റിപ്പബ്ലിക് ഡേ സെയിൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും പുനരാരംഭിച്ചതോടെ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ വാങ്ങാനുള്ള ഒരു വഴികൂടി തുറക്കപ്പെട്ടിട്ടുണ്ട്. ബ്രാൻഡുകൾ തങ്ങളുടെ സ്വന്തം ഓൺലൈൻ സ്റ്റോറുകൾ വഴിയും വിവിധ മോഡലുകൾക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 15000 രൂപയോട് അടുത്ത വിലയിൽ പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഒരു മോട്ടറോള ഡീൽ ഇപ്പോൾ പരിചയപ്പെടാം.
മോട്ടറോ 2025 ജൂലൈയിൽ തങ്ങളുടെ ജി സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡലാണ് മോട്ടോ ജി96 5ജി (MOTOROLA G96 5G). ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില.

മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ജി96 5ജി 17999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഫ്ലിപ്പ്കാർട്ടിൽ ഇതിന് 18999 രൂപയാണ് വില. എങ്കിലും റിപ്പബ്ലിക് ഡേ സെയിലിൽ 16999 രൂപ വിലയിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ടിന്റെ ഡീൽ ടീസർ വെളിപ്പെടുത്തുന്നുണ്ട്.
മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ജി96 5ജിക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, കൂടാതെ ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1500 രൂപ വരെ ഡിസ്കൗണ്ട് ഉണ്ട്. ഇതിൽ 1000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ആണ് പ്രയോജനപ്പെടുത്തുന്നത് എങ്കിൽ 16999 രൂപ വിലയിൽ മോട്ടറോള ഓൺലൈൻ സ്റ്റോറിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും.

15000 രൂപയോട് അടുത്ത വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകളായി എടുത്തപറയാനാകുന്നത് ഡിസ്പ്ലേയും ഫ്രണ്ട് ക്യാമറയുമാണ്. സെഗ്മെന്റിലെ ഏറ്റവും ബെസ്റ്റ് 144Hz pOLED 3D കർവ്ഡ് ഡിസ്പ്ലേയാണ് ഈ മോട്ടറോള ജി96 5ജിയിലുള്ളത് എന്നാണ് ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടറോള വെളിപ്പെടുത്തിയത്.
ഫ്രണ്ട് ക്യാമറയുടെ കാര്യമെടുത്താൽ ഇത്രകുറഞ്ഞ വിലയിൽ 32MP ഫ്രണ്ട് ക്യാമറ ലഭ്യമാകുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. ഇതിലെ മറ്റ് ഫീച്ചറുകളും മികച്ചവ തന്നെയാണ്, സെഗ്മെന്റിലെ ബെസ്റ്റ് ആയ സോണി ലിറ്റിയ LYT-700C സെൻസർ ക്യാമറയടങ്ങുന്നതാണ് മോട്ടറോള ജി96 5ജിയിലെ റിയർ ക്യാമറ സജ്ജീകരണം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള ജി96 5ജിയിലുള്ളത്. അതിൽ സോണി LYT-700C സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറയും (f/1.88 അപ്പേർച്ചർ, OIS) 8MP അൾട്രാ വൈഡ് ക്യാമറയും ( മാക്രോ ഓപ്ഷൻ, f/2.2 അപ്പേർച്ചർ) അടങ്ങുന്നു. 2.4GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് മോട്ടോ ജി96 5ജിയുടെ കരുത്ത്.

144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ 10-ബിറ്റ് OLED ഡിസ്പ്ലേ, HDR10+, 300Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM/ 1600 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ കർവ്ഡ് ഡിസ്പ്ലേ എത്തുന്നത്. അഡ്രിനോ 710 ജിപിയു ഉണ്ട്. ഒപ്പം 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP68 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി എത്തിയ ഈ ഫോണിന് 3 OS അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








