കണ്ണുംപൂട്ടി വാങ്ങാം... ഉള്ള ഡിസ്കൗണ്ട് മതി! ഈ വിലയിൽ ഈ ഓപ്പോ 5G ഫോൺ ഡബിൾ ഓക്കെ
ഒരുപാട് ഓപ്ഷനുകൾ മുന്നിൽ നിരന്നുനിന്നാൽ ഏത് തെരഞ്ഞെടുക്കണം എന്ന കൺഫ്യൂഷൻ ആളുകൾക്ക് ഉണ്ടാകാറുണ്ട്. അത്തരം ഒരു കൺഫ്യൂഷൻ ഇപ്പോൾ സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങുന്നവർക്ക് ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാരണം വിവിധ സ്മാർട്ട്ഫോണുകൾ ആകർഷകമായ ഡിസ്കൗണ്ടുകളുമായി റിപ്പബ്ലിക് ഡേ സെയിലിൽ ലഭ്യമാണ്. എന്നാൽ ഡിസ്കൗണ്ട് ഒന്നും കാര്യമാക്കാതെ 20000 രൂപ വിലയ്ക്കുള്ളിൽ നിൽക്കുന്ന ഒരു നല്ല 5ജി ഫോൺ ആണ് തേടുന്നത് എങ്കിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഓപ്പോയുടെ K13 5ജി (OPPO K13 5G). കഴിഞ്ഞ വർഷം ഏപ്രിലിൽ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്.
ഇതിനോടകം നിരവധി പേർ വാങ്ങിയ ഒരു സ്മാർട്ട്ഫോൺ ആണ് ഇത്. വാങ്ങിയവരിൽ ഏതാണ്ട് എല്ലാവരും തന്നെ സംതൃപ്തി രേഖപ്പെടുത്തിയ ഒരു സ്മാർട്ട്ഫോൺ ആണ് ഇത് എന്നതാണ് ഏറെ ശ്രദ്ധേയം. ഈ ജനപ്രീതി കാരണം ഇതിന്റെ വിലയിൽ അൽപ്പം വർധനയുണ്ടായിട്ടുണ്ട് എന്നതാണ് ഏക പ്രശ്നം.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ K13 5Gയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. എന്നാൽ സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് ഇതിന്റെ വിലയിൽ 2000 രൂപയുടെ വർധന അടുത്തിടെ ഉണ്ടായി. അടിസ്ഥാന മോഡൽ ഇപ്പോൾ 19999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് ലോഞ്ച് സമയത്തെ വിലയെക്കാൾ കൂടിയ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിപ്പബ്ലിക് ഡേ സെയിലിൽ ഇത് വിലക്കുറവിൽ വാങ്ങാം എന്ന് കരുതിയാൽ അത് അത്ര ഈസിയല്ല. ഡിസ്കൗണ്ട് ഇല്ല എന്നല്ല അതിനർഥം, അത് ഉപയോഗപ്പെടുത്തിയാലും ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ കിട്ടാൻ പാടാണ് എന്നുമാത്രം.

ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് ഈ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 19999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും ഇതിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 17999 രൂപ എന്ന ലോഞ്ച് വിലയിൽ ഇത് കിട്ടും.
ഇനി ഫ്ലിപ്പ്കാർട്ടിന്റെ കാര്യമെടുത്താൽ, റിപ്പബ്ലിക് ഡേ സെയിലിൽ 17999 രൂപ വിലയിൽ ഇത് ഇപ്പോൾ വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നുണ്ട്. എന്നാൽ ഇപ്പോഴും 19999 രൂപ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ടിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓപ്പോ K13 5ജിയുടെ കാര്യത്തിൽ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ട്. ആമസോൺ ഇത് 17,880 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ് അത്. ഇത് കൂടാതെ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ലഭ്യമാണ്.
ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ആമസോണിൽ നിന്ന് 16880 രൂപ വിലയിൽ ഓപ്പോ K13 5ജി വാങ്ങാൻ ലഭ്യമാകും. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരുകാര്യം ഈ ഓപ്പോ ഫോണിന്റെ ഔദ്യോഗിക ഓൺലൈൻ പാർട്നർ ഫ്ലിപ്പ്കാർട്ട് ആണ് എന്നതാണ്. ഡിസ്കൗണ്ട് സഹിതം 17999 രൂപ വിലയിൽ വാങ്ങിയാലും ഇത് ഒരു മികച്ച തെരഞ്ഞെടുപ്പായിരിക്കും.

ഇതിന്റെ യഥാർഥ വില വച്ച് നോക്കുമ്പോൾ ഈ ഡിസ്കൗണ്ട് അത്ര കാര്യമാക്കേണ്ടത് ഇല്ല. ഡിസ്കൗണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും 20000 രൂപയ്ക്കുള്ളിൽ വാങ്ങാൻ കഴിയുന്ന മികച്ച ഒരു സ്മാർട്ട്ഫോൺ ആണ് ഓപ്പോ K13 5ജി എന്നതിൽ തർക്കമില്ല. പ്രിസം ബ്ലാക്ക്, ഐസി പർപ്പിൾ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm പ്രോസസർ, 1/2.88″ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, സോണി IMX480 സെൻസർ സഹിതം 16MP ഫ്രണ്ട് ക്യാമറ, 120Hz 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, IP65 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








