Home
Mobile

ഇതുപിന്നെ ഇവിടെ മാത്രമേ കിട്ടൂ! 5000 രൂപ ഡിസ്കൗണ്ടിൽ പോക്കോ പ്രോ ​5G ഫോൺ

കുറഞ്ഞ വിലയിൽ നിരവധി മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കാറുള്ള ബ്രാൻഡാണ് പോക്കോ. അ‌വർ കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ തങ്ങളുടെ x7 സീരീസ് അ‌വതരിപ്പിച്ചു. അ‌തിൽ പോക്കോ എക്സ് 7, പോക്കോ എക്സ് 7 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകൾ ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും മികച്ച മോഡലായ പോക്കോ X7 പ്രോ (POCO X7 Pro 5G) ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ അ‌വസരമുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഈ പോക്കോ ഫോൺ വാങ്ങാനാകുക. ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നതിനാൽ പല സ്മാർട്ട്ഫോണുകളും ഡിസ്കൗണ്ട് സഹിതമാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പോക്കോ X7 പ്രോ 5ജിയുടെ 8GB+ 256GB വേരിയന്റിന് 27,999 രൂപയും 12GB+ 256GB വേരിയന്റിന് 29,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ വില. എന്നാലിപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്ന ഈ സമയത്ത് 23999 രൂപ പ്രാരംഭ വിലയിലാണ് ഈ പോക്കോ ഫോൺ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതുപിന്നെ ഇവിടെ മാത്രമേ കിട്ടൂ! 5000 രൂപ ഡിസ്കൗണ്ടിൽ പോക്കോ ഫോൺ

അ‌തായത് 4000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ പോക്കോ x7 പ്രോ 5ജിക്ക് ഇപ്പോഴുണ്ട്. ഇത് കൂടാതെ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 22999 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും. അ‌തായത് ആകെ ലാഭം 5000 രൂപ.

പോക്കോ യെല്ലോ, നെബുല ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക് നിറങ്ങളിൽ ആണ് ഈ പ്രോ മോഡൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. 3.25GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ കരുത്താക്കി എത്തിയിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് പോക്കോ X7 പ്രോ 5ജി.

ഇതുപിന്നെ ഇവിടെ മാത്രമേ കിട്ടൂ! 5000 രൂപ ഡിസ്കൗണ്ടിൽ പോക്കോ ഫോൺ

പ്രധാന ഫീച്ചറുകൾ

6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 1920Hz PWM ഡിമ്മിങ്, 3200 വരെ നൈറ്റ് ബൈ ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

1/1.95″ സോണി LTY-600 സെൻസർ, f/1.5 അപ്പേർച്ചർ, OIS, EIS, എന്നിവയുള്ള 50MP ​െ​മയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം പോക്കോ X7 പ്രോ 5ജിയിലുണ്ട്. കൂടാതെ f/2.2 അപ്പേർച്ചർ, 1/4″ OV20B സെൻസറോട് കൂടിയ 20MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

മാലി G720 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ്, 5000mm² സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, അൾട്രാ-തിൻ 3D ഐസ്‌ലൂപ്പ് സിസ്റ്റം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഇതുപിന്നെ ഇവിടെ മാത്രമേ കിട്ടൂ! 5000 രൂപ ഡിസ്കൗണ്ടിൽ പോക്കോ ഫോൺ

IP66+ IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, NFC, 90W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6550mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിലാണ് ഈ ഫോണിന്റെ പ്രവർത്തനം.

More from GizBot

Best Mobiles in India

English summary
Poco X7 Pro 5G is available on Flipkart at a discount of Rs 5,000 during the Republic Day sale. The phone was launched in India at a price of Rs 27,999. Now, after a direct discount of Rs 4,000, the base model is listed on Flipkart at a price of Rs 23,999. There is also a 5 percent cashback available. If you take advantage of this, you can buy this phone for a total discount of Rs 5,000, or less than Rs 22,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X