കളർ ഇഷ്ടമായാലും ഇല്ലെങ്കിലും വില ഇഷ്ടമാകും; പുതിയ കളറിൽ, 10849 രൂപ വിലയിൽ റിയൽമി P3 ലൈറ്റ് 5G വാങ്ങാം
സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുകളുമായി റിപ്പബ്ലിക് ഡേ സെയിലുകൾ മുന്നേറുകയാണ്. ഈ സമയത്ത് ബജറ്റ് വിലയിൽ വാങ്ങാൻ ഒരു 5G ഫോൺ പരിചയപ്പെടാം. നാല് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2025 സെപ്റ്റംബറിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച ബജറ്റ് 5ജി ഫോൺ ആണ് റിയൽമി പി3 ലൈറ്റ് 5ജി (realme P3 Lite 5G). ഇതിന്റെ 4GB +128GB മോഡലിന് 10,499 രൂപയും 6GB+ 128GB മോഡലിന് 11,499 രൂപയുമായിരുന്നു ലോഞ്ച് വില. എന്നാൽ അടുത്തിടെ ഉണ്ടായ സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് ഈ റിയൽമി 5ജി ഫോണിന്റെ വിലയിലും ചെറിയ വർധന ഉണ്ടായി.
ഇപ്പോൾ റിയൽമി പി3 ലൈറ്റ് 5ജിയുടെ അടിസ്ഥാന മോഡലിന് 11999 രൂപയും 12999 രൂപയുമാണ് വില. അതായത് 1500 രൂപയുടെ വില വർധന ഉണ്ടായിരിക്കുന്നു. എന്നാൽ ഇപ്പോൾ റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ഈ ഫോണിന് 1150 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്.

കൂപ്പൺ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ റിയൽമി പി3 ലൈറ്റ് 5ജി വേരിയന്റുകൾ യഥാക്രമം 10849 രൂപ, 11,849 രൂപ വിലകളിൽ വാങ്ങാനാകും. ബജറ്റ് വിലയിൽ വാങ്ങാൻ അനുയോജ്യമായ ഓപ്ഷൻ തന്നെയാണ് ഇത്. നേരത്തെ മൂന്ന് കളർ ഓപ്ഷനിൽ മാത്രമാണ് ഈ ഫോൺ ലഭ്യമായിരുന്നത്. പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി, ലില്ലി വൈറ്റ് എന്നിവയായിരുന്നു അവ.
ഇപ്പോൾ റിയൽമി വെബ്സൈറ്റിൽ പുതിയ ജേഡ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക് അടക്കം ആകെ അഞ്ച് കളർ ഓപ്ഷനുകളിൽ ഈ 5ജി ഫോൺ വാങ്ങാനാകും. പുതിയ കളർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇപ്പോഴുള്ള ഡിസ്കൗണ്ട് വില ആരും ഇഷ്ടപ്പെട്ടുപോകും. ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ ലഭ്യമാണെങ്കിലും യഥാർഥ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. ഗാലക്സികോർ GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ) ഇതിൽ ഉണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (720×1604 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 12GB വരെ ഡൈനാമിക് റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി സഹിതമാണ് റിയൽമി പി3 ലൈറ്റ് 5ജി എത്തിയിരിക്കുന്നത്. മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ (MIL-STD 810H സർട്ടിഫിക്കേഷൻ) ഈ ഫോണിന് ഉണ്ട് എന്ന് റിയൽമി പറയുന്നു. പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ്ങും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 -ൽ ആണ് പ്രവർത്തനം.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165.6 x 76.22x 7.94mm കനവും 197 ഗ്രാം ഭാരവും ഈ ബജറ്റ് 5ജി ഫോണിനുണ്ട്.


Click it and Unblock the Notifications








