ശ്ലെടാ... ഇതിനിടെ ഈ 7000mAh ബാറ്ററി ഫോണിന്റെ വിലയും കുറഞ്ഞോ! റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടിന് നന്ദി
പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിലെ റിപ്പബ്ലിക് ഡേ സെയിലുകൾ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന നിരവധി ഓപ്ഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 15000 രൂപയോട് അടുത്ത വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നാണ് 7000mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളുമായി എത്തിയ റിയൽമി പി4 5ജി (realme P4 5G). റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ട് സഹിതമാണ് ഈ ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുറമേ ബാങ്ക് ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ട്.
2025 ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് റിയൽമി പി4 5ജി. അന്ന് ഇതിന്റെ 6GB+128GB അടിസ്ഥാന വേരിയന്റിന് 18,499 രൂപയും 8GB + 128GB വേരിയന്റിന് 19,499 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 21,499 രൂപയും ആയിരുന്നു വില.

ചിപ് വില വർധനവിനെ തുടർന്ന് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വിവിധ മോഡലുകൾക്ക് വില വർധന നടപ്പാക്കിയെങ്കിലും അത് ബാധിക്കാതിരുന്ന അപൂർവം ചില പുതിയ മോഡലുകളിലൊന്നാണ് റിയൽമി പി4 5ജി. ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിലിൽ ഇത് 16999 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.
നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 17999 രൂപ വിലയിലാണ് റിയൽമി പി4 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ലോഞ്ച് വിലയെക്കാൾ 500 രൂപ കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതുതന്നെ വലിയ കാര്യമാണ്. മറ്റ് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തുമ്പോൾ വില വീണ്ടും കുറയ്ക്കാൻ സാധിക്കുന്നു.

20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാണ് റിയൽമി പി4 5ജി അവതരിപ്പിക്കപ്പെട്ടത്. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ കരുത്തിനൊപ്പം ഹൈപ്പർ വിഷൻ AI ചിപ് കൂടി എത്തുന്ന ഡ്യുവൽ ചിപ് സിസ്റ്റം ഉണ്ട് എന്നതാണ് ഈ റിയൽമി പി4 5ജി മോഡലിന്റെ പ്രധാന നേട്ടം.
120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേയാണ് ഈ റിയൽമി ഫോണിലുള്ളത്. ക്യാമറകളുടെ കാര്യമെടുത്താൽ, OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ- വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും (സോണി IMX480 സെൻസർ) ഉണ്ട്.
മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ്, IP65 + IP66 റേറ്റിങ്, 7000 എംഎം² എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ബൈപാസ് ചാർജിംഗ്, റിവേഴ്‌സ് ചാർജിംഗ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്റ്റീൽ ഗ്രേ, എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ് എന്നീ കളർഓപ്ഷനുകളിലാണിത് വാങ്ങാനാകുക.


Click it and Unblock the Notifications








