ഈ സാംസങ് ഫോൺ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ട് തന്നെ വിന്നർ! സാംസങ്ങും ആമസോണും പിന്നിൽ
ഫ്ലിപ്പ്കാർട്ട് പുനരാരംഭിച്ച റിപ്പബ്ലിക് ഡേ സെയിൽ ചില സ്മാർട്ട്ഫോണുകൾക്ക് മറ്റെങ്ങും ലഭ്യമല്ലാത്ത ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ഫ്ലിപ്പ്കാർട്ടിലെ സാംസങ് ഗാലക്സി എഫ്36 ഡീൽ (Samsung Galaxy F36 5G). ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലുള്ളത് ഈ സാംസങ് ഫോണിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഡീൽ ആണ് എന്ന് പറയാനാകില്ല. എന്നാൽ നിലവിൽ മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ഏറ്റവും വിലക്കുറവിൽ ഗാലക്സി എഫ്36 5ജി കിട്ടുന്നത് ഫ്ലിപ്പ്കാർട്ടിലാണ് എന്നതാണ് ശ്രദ്ധേയം. ഈ സ്മാർട്ട്ഫോണിന്റെ വിലക്കുറവിന്റെ കാര്യത്തിൽ ആമസോണും സാംസങ്ങും ഫ്ലിപ്പ്കാർട്ടിന്റെ പിന്നിലാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ സാംസങ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്36 5ജി. ഇതിന്റെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമായിരുന്നു വില. എന്നാൽ സാംസങ് അടുത്തിടെ ഇതിന്റെ വില വർധിപ്പിച്ചു. നിലവിൽ സാംസങ് വെബ്സൈറ്റിൽ 19999 രൂപ, 21499 രൂപ എന്നീ വിലകളിലാണ് ഈ വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് സാംസങ് വെബ്സൈറ്റിൽ ഗാലക്സി എഫ്36 5ജിക്ക് ലഭ്യമാണ്. അതിനാൽ 16999 രൂപ വിലയിൽ ഇത് വാങ്ങാനാകും. ആമസോണിൽ 18499 രൂപ വിലയിൽ ഗാലക്സി എഫ്36 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം 1500 രൂപ ഡിസ്കൗണ്ടും ഉണ്ട്. അതിനാലിത് ആമസോണിൽ നിന്നും 16,999 രൂപ വിലയിൽ തന്നെ വാങ്ങാനാകും.
സാംസങ്ങും ആമസോണും ബാങ്ക് ഡിസ്കൗണ്ട് സഹിതം 16999 രൂപ വിലയിൽ ഗാലക്സി എഫ്36 5ജി ലഭ്യമാക്കുന്നു. എന്നാൽ ഫ്ലിപ്പ്കാർട്ട് ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ ഡയറക്ടായി തന്നെ 16999 രൂപ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. അതിനാൽ 16000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാങ്ങാൻ അവസരമുണ്ട്.

ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലെയും ഗാലക്സി എഫ്36 5ജി ഡീൽ പരിശോധിക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് ഫ്ലിപ്പ്കാർട്ട് ആണ്. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക. 164.4 x 77.9 x 7.7mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2.4GHz ക്വാഡ് A78+2GHz ക്വാഡ് A55 സിപിയുകൾ) Exynos 1380 പ്രൊസസർ ആണ് ഗാലക്സി എഫ്36 5ജിയുടെ കരുത്ത്. OIS, f/1.8 അപ്പേർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്36 5ജിയിലുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, മാലി G68 MP5 ജിപിയു, 6GB/ 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ എത്തിയ ഈ സാംസങ് ഫോണിന് 6 പ്രധാന ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








