ഗുട്ടൻസ് പിടികിട്ടി! വിവോയുടെ അൾട്ര മോഡൽ 5G ഫോണിന് 3000 രൂപ റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ട്
റിപ്പബ്ലിക് ഡേ ഓഫർ സെയിലുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ പുരോഗമിക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. എന്നാൽ കച്ചവടം ഉഷാറാകണമെങ്കിൽ മികച്ച ഡിസ്കൗണ്ട് നൽകിയാൽ മാത്രം പോര, മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഒരു നല്ല ഫോണിന് മികച്ച ഡിസ്കൗണ്ട് ലഭ്യമാകുമ്പോഴാണ് ഓഫർ സെയിലുകളിൽ അത് ശ്രദ്ധിക്കപ്പെടുക. ഒരു മോശം ഫോണിന് മികച്ച ഡിസ്കൗണ്ട് കിട്ടിയിട്ട് കാര്യമില്ല, അതേപോലെ ഒരു മികച്ച ഫോൺ ഡിസ്കൗണ്ട് ഇല്ലാതെ ഈ സമയത്ത് വിൽക്കുന്നതിലും കാര്യമില്ല. ഈ ഗുട്ടൻസ് പിടികിട്ടി, ഫ്ലിപ്പ്കാർട്ടും വിവോയും ഇപ്പോൾ മികച്ച ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്ന ഒരു ഫോൺ പരിചയപ്പെടാം.
കഴിഞ്ഞ വർഷം ജൂണിൽ ഫ്ലിപ്പ്കാർട്ട് ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ T4 അൾട്ര (vivo T4 Ultra 5G). ഇതിന്റെ 8GB +256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില.

ഇപ്പോൾ നടക്കുന്ന റിപ്പബ്ലിക് ഡേ സെയിലിൽ ഈ വിവോ സ്മാർട്ട്ഫോൺ ആകർഷകമായ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. 32999 രൂപ വിലയിൽ ഈ ഫോൺ ലഭ്യമാണ് എന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നുണ്ട്. അതേപോലെ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് 32999 രൂപയ്ക്ക് ലഭ്യമാണ്.
വിവോയുടെ വെബ്സൈറ്റിൽ നിലവിൽ T4 അൾട്രയുടെ അടിസ്ഥാന മോഡൽ 35999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 32999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. അടുത്തകാലത്ത് ഈ ഫോൺ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയാണ് ഇത് എന്നത് ശ്രദ്ധേയമാണ്.

പ്രധാന ഫീച്ചറുകൾ
50MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ ടി4 അൾ്രടയിൽ ഉണ്ട്. SONY IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറയ്ക്ക് (OIS) ഒപ്പം ഗാലക്സികോർ GC08A8 സെൻസറുള്ള 8MP അൾട്രാ -വൈഡ് ക്യാമറ, 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പർ സൂം), എന്നിവയാണ് എത്തുന്നത്.
4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും T4 അൾട്ര 5ജിയിലുണ്ട്. 1/3.1″ ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, f/2.45 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം ടി4 അൾട്രയിലുണ്ട്. ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm പ്രോസസർ ആണ് വിവോ ടി4 അൾട്രയുടെ കരുത്ത്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, SCHOTT Xensation α കവർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ പ്രവർത്തിപ്പിക്കുന്ന ഈ ഫോൺ, 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി സഹിതമാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഡ്യൂവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








