Home
Mobile

വൺപ്ലസ് 6 പെട്ടെന്ന് സ്വന്തമാക്കാൻ 'Fast AF'; ഒപ്പം 2000 രൂപയോളം വിലവരുന്ന ഓഫറുകളും

By Shafik

വൺപ്ലസ് 6 ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രീബുക്കിങ്ങ് നടത്താനുള്ള അവസരമൊരുക്കുകയാണ് ആമസോൺ. ആമസോണുമായി ചേർന്ന് വൺപ്ലസ് അവതരിപ്പിക്കുന്ന 'Fast AF' (Fast And First) എന്ന സൗകര്യം വഴി ഇപ്പോൾ നിങ്ങൾക്ക് മുൻകൂട്ടി തന്നെ ബുക്കിങ്ങ് നടത്താവുന്നതാണ്. മെയ് 13ന് തുടക്കമിട്ട ഈ ഓഫർ നാളെ 16 വരെയാണ് ലഭ്യമാകുക. ആമസോണിന്റെ സമ്മർ സെയിൽ ഓഫറും ഈ കാലയളവിൽ തന്നെയാണ് നടക്കുന്നത്.

വൺപ്ലസ് 6 പെട്ടെന്ന് സ്വന്തമാക്കാൻ  'Fast AF'; ഒപ്പം 2000 രൂപയോളം വിലവ

വൺപ്ലസ് 6 ഔദ്യോഗിക പുറത്തിറക്കാൻ ചടങ്ങ് നാളെ ലണ്ടനിൽ വെച്ച് നടക്കും. മറ്റന്നാൾ അതായത് 17ന് ആണ് ഇന്ത്യയിൽ ഫോൺ പുറത്തിറങ്ങുന്നത്. മുംബൈയിൽ വെച്ചാണ് പുറത്തിറക്കാൻ ചടങ്ങ് നടക്കുക. ഇത്തരത്തിൽ ആമസോണിലൂടെ മുൻകൂട്ടി ഓർഡർ ചെയ്യുന്നവരെ കാത്ത് മറ്റു ചില ആനുകൂല്യങ്ങളും മറ്റും ഉണ്ട്.

വൺപ്ലസ് 6 പെട്ടെന്ന് സ്വന്തമാക്കാൻ  'Fast AF'; ഒപ്പം 2000 രൂപയോളം വിലവ

മെയ് 21നും 22നുമിടയിൽ ആമസോൺ വഴി വൺപ്ലസ് 6 വാങ്ങുവാനായി ഉപകരിക്കുന്ന ഒരു 1000 രൂപ മതിക്കുന്ന ഈ ഗിഫ്റ്റ് കാർഡ് ലഭ്യമാകും. ആമസോൺ പേ ബാലൻസ് ആയി 1000 രൂപയുടെ മറ്റൊരു ഓഫർ കൂടെ വൺപ്ലസിന്റെ ഭാഗത്തു നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കും. മൊത്തം 2000 രൂപയുടെ ആനുകൂല്യങ്ങൾ.

വൺപ്ലസ് 6 പെട്ടെന്ന് സ്വന്തമാക്കാൻ  'Fast AF'; ഒപ്പം 2000 രൂപയോളം വിലവ

ഇത് കൂടാതെ വൺപ്ലസ് ആരാധകർക്കായി അധിക വാറണ്ടി സൗകര്യവും വൺപ്ലസും ആമസോണും ചേർന്ന് ഒരുക്കുന്നുണ്ട്. ആമസോൺ വഴി വാങ്ങുന്നവർക്ക് മൂന്ന് മാസത്തെ അധിക വാറന്റി കൂടെ ലഭിക്കുന്നതാണ്. ഇത് മുകളിൽ പറഞ്ഞ ഓഫറുകളോട് ചേർത്ത് വായിക്കുമ്പോൾ ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം തീർത്തും സന്തോഷകരമായ കാര്യമാണ്. ഒപ്പം ഫോൺ ഇറങ്ങുന്നതോടെ മറ്റു പല കമ്പനികളുടെയും മോഡലുകളെ വൺപ്ലസ് 6 കടത്തിവെട്ടും എന്നതും ഉറപ്പാണ്. സ്നാപ്ഡ്രാഗൻ 845 പ്രോസസറിന്റെ കരുത്തിൽ 8 ജിബി റാമിനോട് കൂടിയാണ് ഫോൺ എത്തുന്നത്.

വൺപ്ലസ് 6 പെട്ടെന്ന് സ്വന്തമാക്കാൻ  'Fast AF'; ഒപ്പം 2000 രൂപയോളം വിലവ

വൺപ്ലസ് 6 പോലെ ഇറങ്ങുന്നതിന് മുമ്പേ ഇത്രയധികം ഓളം സൃഷിടിച്ച മറ്റു അധികം ഫോണുകൾ ഉണ്ടാവില്ല. ഫോണിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ടാകും എന്നതിനെ കുറിച്ച് നമുക്ക് ഒരുവിധം ധാരണ ലഭിച്ചിട്ടുണ്ട്. അതുപോലെ ഫോണിന്റെ ഡിസൈൻ എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചും ചെറിയ രീതിയിലുള്ള സൂചനകളും ചിത്രങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ പൂർണമായും ഫോണിൽ എന്തൊക്കെ ഉണ്ടെന്നത് ഫോൺ ഇറങ്ങുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ എന്നതിനാൽ കാത്തിരിക്കുകയല്ലാതെ നമുക്ക് വേറേ മാർഗ്ഗങ്ങളില്ല.

Best Mobiles in India

English summary
You can pre-book the OnePlus 6 on Amazon.in during the Fast AF (Fast and First) sale, between 13th May and 16th May
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X