Home
Mobile

താമസവും ഭക്ഷണവും ഫ്രീ! കേരളത്തിലെ ജയിൽപ്പുള്ളികൾക്ക് ഐഫോൺ 17 പ്രോ മാക്സ് വാങ്ങാം; ദേ ഇത്രയും ദിവസം കൊണ്ട്

കഴിഞ്ഞ ദിവസം കേരളം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയാണ് ജയിൽ തടവുകാരുടെ പ്രതിദിന വേതന വർധനവ്. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം, സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയും സെമി സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 530 രൂപയുമാണ് ഇനി ദിവസ ശമ്പളം. മുൻപ് ഇവ യഥാക്രമം 152 രൂപ, 127 രൂപ, 63 രൂപ എന്നിങ്ങനെയായിരുന്നു. അ‌തായത് ജയിലിലാണെങ്കിലും ഇനി ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം ലഭിക്കും. ജയിൽ തടവുകാരുടെ പുനരധിവാസം ഉൾപ്പെടെ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

ജയിലിലെ ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് വിവിധ ജോലികളിൽ നിയോഗിക്കുന്നത്. ഏതൊരു മനുഷ്യന്റെയും അ‌ധ്വാനത്തിന് വില ലഭിക്കുന്നത് വളരെ നല്ല കാര്യം തന്നെയാണ്. എന്നാൽ ജയിലിന് പുറത്ത് പലർക്കും മാന്യമായ ശമ്പളം കിട്ടുന്നില്ല എന്ന സ്ഥിതിയുണ്ട് എന്നതിനാൽത്തന്നെ ഈ വർധന മറ്റ് ചില രീതികളിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ജയിൽപ്പുള്ളികൾക്ക് ഐഫോൺ 17 പ്രോ മാക്സ് വാങ്ങാം; ഇത്ര ദിവസം കൊണ്ട്

എന്തായാലും നമ്മുടെ വിഷയം സ്മാർട്ട്ഫോണും കമ്പ്യൂട്ടറുമൊക്കെ ആയതിനാൽ ജയിൽ തടവുകാർക്കുള്ള ദിവസ വേതന വർധന നമ്മുടേതായ രീതിയിൽ നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഇവിടെ. നിലവിൽ കൂടുതൽപ്പേരും വാങ്ങാൻ ആഗ്രഹിക്കുന്ന, വിപണിയിലെ ജനപ്രിയതയുള്ള ഏറ്റവും കൂടിയ സ്മാർട്ട്ഫോൺ മോഡൽ ഐഫോൺ 17 പ്രോ മാക്സ് ആണ്. പുതിയ വേതന വർധനയുടെ പശ്ചാത്തലത്തിൽ ഒരു തടവുകാരന് ഈ ഐഫോൺ 17 പ്രോ മാക്സ് സ്വന്തമാക്കാൻ എത്ര ദിവസം പണിയെടുക്കേണ്ടിവരും എന്ന് നോക്കാം.

ജയിലിൽ എത്തുന്ന എല്ലാവരും സ്കിൽഡ് ലേബേഴ്സ് ആകില്ല. അ‌തിനാൽ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള വിഭാഗമായ അ‌വിദഗ്ധ തൊഴിലാളികളുടെ ​പ്രതിദിന വേതനം തന്നെ ഇവിടെ എടുക്കാം. പുതിയ ഉത്തരവ് പ്രകാരം അ‌വിദഗ്ധ തൊഴിലാളിയുടെ ഒരു ദിവസത്തെ വേതം 530 രൂപയാണ്. ഐഫോൺ 17 പ്രോ മാക്സിന്റെ അ‌ടിസ്ഥാന മോഡലിന്റെ യഥാർഥ വില 256GB വേരിയന്റിന് 149900 രൂപയാണ്.

ജയിൽപ്പുള്ളികൾക്ക് ഐഫോൺ 17 പ്രോ മാക്സ് വാങ്ങാം; ഇത്ര ദിവസം കൊണ്ട്

എന്നാൽ പല ഇ-കൊമേഴ്സ് ​സൈറ്റുകളിലും ഐഫോൺ 17 പ്രോ മാക്സ് വില വ്യത്യസ്തമാണ്. നിലവിൽ ആമസോണിൽ 4000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 145,900 രൂപ വിലയിൽ ഐഫോൺ 17 പ്രോ മാക്സ് വാങ്ങാം. ജനുവരി 16 മുതൽ ആരംഭിക്കുന്ന ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഈ മോഡൽ 140400 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ആമസോൺ അ‌റിയിച്ചിട്ടുണ്ട്.

ബാങ്ക് ഡിസ്കൗണ്ട് ഒന്നുമില്ലാതെ, ഐഫോൺ 17 പ്രോ മാക്സ് യഥാർഥ വിലയിൽ തന്നെ വാങ്ങണമെങ്കിൽ ജയിലിൽ കഴിയുന്ന 530 രൂപ പ്രതിദിന വേതനമുള്ള ഒരു അ‌വിദഗ്ധ തൊഴിലാളി 283 ദിവസം പണിയെടുക്കേണ്ടിവരും. അ‌തായത് ഏതാണ്ട് പത്ത് മാസത്തോളം പണിയെടുക്കേണ്ടിവരും. ജയിലിൽ താമസവും ഭക്ഷണവുമൊക്കെ സൗജന്യമായതിനാൽ ശമ്പളം ആ വഴിക്ക് ചെലവായിപ്പോകില്ല!

ഇനി ആറ് മാസം മാത്രം തടവിന് ശിക്ഷിക്കപ്പെട്ട ഒരു പ്രതിയാണെങ്കിൽ അ‌യാൾക്ക് വാങ്ങാൻ കഴിയുന്ന ബെസ്റ്റ് ഫോൺ ഐഫോൺ 17 ആണ്. കാരണം 150 ദിവസം (ഏകദേശം അ‌ഞ്ച് മാസം) പണിയെടുത്താൽ 79,500 രൂപ പ്രതിഫലം കിട്ടും. ആ റേഞ്ചിൽ കിട്ടുന്ന ബെസ്റ്റ് ഓപ്ഷൻ ഐഫോൺ 17 ആണ്. ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വില കുറയും.

ജയിൽപ്പുള്ളികൾക്ക് ഐഫോൺ 17 പ്രോ മാക്സ് വാങ്ങാം; ഇത്ര ദിവസം കൊണ്ട്

ഇനി ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആണ് ​താൽപര്യം എങ്കിൽ പരിഗണിക്കാൻ ഐക്യൂ, വൺപ്ലസ്, വിവോ, ഓപ്പോ, റിയൽമി തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ പുതിയ പ്രീമിയം മോഡലുകൾ നിരവധിയുണ്ട്. ഐക്യൂ 15, വൺപ്ലസ് 15 തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. ജയിൽ വേതനം വർധിപ്പിച്ചത് പുറത്തിറങ്ങുമ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ എങ്ങനെ തടവുകാർക്ക് ഉപയോഗപ്പെടുത്താം എന്നതിന്റെ ഒരു ഏകദേശ നിരീക്ഷണങ്ങൾ മാത്രമാണ് ഇത്.

More from GizBot

Best Mobiles in India

English summary
The daily wage of prisoners working in Kerala jails has been increased. Without any bank discount, an unskilled laborer in jail with a daily wage of Rs 530 would have to work for 283 days to buy the iPhone 17 Pro Max at its original price. The actual price of the base model of the iPhone 17 Pro Max is Rs 149,900 for the 256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X