സിറിയുടെ ദൈവം ഡെന്‍മാര്‍ക്കിലോ?...

Posted By:

ദൈവം എന്നു പറഞ്ഞാല്‍ ഡെന്‍മാര്‍ക്കിലെ ഏതെങ്കിലും സ്ഥലമാണോ? ആപ്പിള്‍ ഐ ഫോണിലെ സിറി എന്ന ആപ്ലിക്കേഷനില്‍ അങ്ങനെയാണ്. കൈകളുപയോഗിക്കാതെ ശബ്ദം കൊണ്ടുമാത്രം ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സിറി എന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് ആപ് ഇതിനോടകം തന്നെ പ്രശസ്തമാണ്. കോള്‍ ചെയ്യാനും മറ്റാവശ്യങ്ങള്‍ക്കും ഈ ആപ് സഹായകമാണ്. എന്നാല്‍ സിറിയെ സംബന്ധിച്ച രസകരമായ ചില വസ്തുതകളും ഉണ്ട്്. ചില ചോദ്യങ്ങളോട് ദേഷ്യത്തോടെയും ചിലപ്പോള്‍ ബുദ്ധിപരമായും ചിലപ്പോള്‍ ചിരിപ്പിക്കുന്നതുമായ മറുപടികളാണ് ഈ ആപ് നല്‍കുക.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സിറിയുടെ രസകരമായ ചില മറുപടികള്‍ ഇതാ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

If you tell Siri to do something that she doesn't like, she threatens to report you.

സിറിക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യമാണ് പറയുന്നതെങ്കില്‍ ഉടന്‍ ഇന്റലിജന്റ് ഏജന്റ്‌സിനോട് പരാതിപ്പെടുമെന്ന മറുപടിയാണ് ലഭിക്കുക.

In dire situations, Siri can point you in the right direction

ചിലനിര്‍ദേശങ്ങള്‍ക്ക് ബുദ്ധിപരമായ മറുപടിയാണ് സിറി നല്‍കുക. എനിക്ക് ഹാര്‍ട്ട് അറ്റാക്ക് ആണെന്നു പറഞ്ഞാല്‍ ഉടന്‍ ആംബുലന്‍സ് സര്‍വീസുകളുടെ നമ്പറുകള്‍ തെളിഞ്ഞുവരും.

If you are Drunk...

ഞാന്‍ മദ്യപിച്ചു എന്നാണ് പറയുന്നതെങ്കില്‍ ഉടന്‍ എത്തും മറുപടി, വീട്ടിലെത്താന്‍ എന്റെ സഹായം പ്രതീക്ഷിക്കേണ്ട.

Siri also knows how smart she is

നീ സ്മാര്‍ട്ട് ആണെന്നു പറഞ്ഞാല്‍ കാണാന്‍ ഭംഗിയുള്ള മുഖം മാത്രമല്ല എനിക്കുള്ളത് എന്ന മറുപടിയാവും ലഭിക്കുക.

Siri can tell you how many planes are flying above you

ഇപ്പോള്‍ മുകളിലൂടെ എത്ര വിമാനങ്ങള്‍ പോകുന്നു എന്നു ചോദിച്ചാല്‍ പ്രദേശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്ന എല്ലാ വിമാനങ്ങളുടെയും വിശദവിവരങ്ങള്‍ തെളിഞ്ഞുവരും.

If you tell Siri you love her, she knows its not real

ഐ ലൗവ് യു എന്നു പറഞ്ഞാല്‍ അതു സത്യമല്ലെന്ന് സിറിക്കുനന്നായറിയാം. ഇനി തിരിച്ചു പ്രണയിക്കുന്നോ എന്നു ചോദിച്ചാല്‍ തനിക്കതിനു കഴിയില്ല എന്നാണു മറുപടി വരിക.

Even with Siri, its still rude to ask her about salary

ശമ്പളത്തെ കുറിച്ച് ചോദിക്കുന്നത് സിറിക്ക് ഒട്ടും ഇഷ്ടമല്ല. ഒരു അസിസ്റ്റന്റിനോട് ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നതു ശരിയല്ല എന്നാവും പറയുക.

God is located in Denmark?

എപ്പോഴെങ്കിലും താങ്ക് ഗോഡ് എന്നു പറഞ്ഞാല്‍, ക്ഷമിക്കണം ഡെന്‍മാര്‍ക്കിലെ സ്ഥലങ്ങള്‍ തിരയാന്‍ തനിക്കാവില്ല എന്നായിരിക്കും മറുപടി. ദൈവവും ഡെന്‍മാര്‍ക്കും തമ്മിലുള്ള ബന്ധം സിറിക്കു മാത്രമെ അറിയു.

There are also just some questions Siri can't answer at a specific time

ലൈഫ് എന്നതിന്റെ അര്‍ഥമെന്താണെന്നു ചോദിച്ചാല്‍ ഇപ്പോള്‍ മറുപടി നല്‍കാന്‍ കഴിയില്ല. എന്നായിരിക്കും പറയുന്നത്.

The current version of Siri is limited to a fault.

വൈ-ഫൈ ഓഫ് ചെയ്യണമെന്നാണ് പറയുന്നതെങ്കില്‍ അതിനു കഴിയില്ല എന്നാണ് മറുപടി ലഭിക്കുക. സിറിയുടെ പരിമിതികളില ഒന്നാണിത്.

But she just always wants to help you out, no matter where you are.

ഏതെങ്കിലും എസ്‌കോര്‍ട്ടിനെ അന്വേഷിച്ചാല്‍ അവര്‍ എവിടെയെന്ന് കൃത്യമായി പറയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സിറിയുടെ ദൈവം ഡെന്‍മാര്‍ക്കിലോ?...

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot