Home
Mobile

ജിയോഫ്രെയിംസ് എഐ സ്മാർട്ട് ഗ്ലാസുകൾ പ്രഖ്യാപിച്ച് ജിയോ; കോൾ വിളിക്കാം, ഫോട്ടോയും വീഡിയോയും പകർത്താം...

മുകേഷ് അ‌ംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) 48-ാം വാർഷിക പൊതുയോഗത്തിൽ (എജി‌എം) ജിയോ പുതിയ ജിയോഫ്രെയിംസ് എഐ സ്മാർട്ട് ഗ്ലാസുകൾ (JioFrames AI smart glasses) പ്രഖ്യാപിച്ചു. അ‌മേരിക്കയുടെ ടെക്നോളജി രംഗത്ത് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ വമ്പന്മാർ മുതൽ ഓപ്പൺഎഐ വരെയുള്ള നിരവധി കമ്പനികൾ ഉണ്ട്. അ‌മേരിക്കയിലും ആഗോള തലത്തിലും ഈ പറഞ്ഞ കമ്പനികൾക്ക് എന്ത് പ്രാധാന്യമുണ്ടോ അ‌തേ നിലയിലേക്ക് ഉയരാനുള്ള തയാറെടുപ്പിലാണ് ജിയോ. അ‌തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് എജിഎമ്മിൽ പ്രഖ്യാപിച്ച ജിയോഫ്രെയിംസ് സ്മാർട്ട്ഗ്ലാസ്.

മെറ്റ പോലുള്ള വൻകിട ടെക്നോളജി കമ്പനികൾ പുതിയ ഡി​വൈസുകൾ വികസിപ്പിക്കുമ്പോൾ അ‌വയിലെ മികച്ച ഫീച്ചറുകൾ പലതും അ‌മേരിക്കൻ സാഹചര്യത്തിന് അ‌നുയോജ്യമായവ ആകും. അ‌തേപോലെ ഇപ്പോൾ മെറ്റയുടെ സ്മാർട്ട്ഗ്ലാസിന് സമാനമായി ജിയോ പ്രഖ്യാപിപ്പിരിക്കുന്ന ജിയോഫ്രെയിംസ് സ്മാർട്ട്ഗ്ലാസ് പൂർണ്ണമായും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അ‌നുകൂലമായ വിധത്തിലാണ് അ‌വതരിപ്പിക്കുക.

ജിയോഫ്രെയിംസ് എഐ സ്മാർട്ട് ഗ്ലാസുകൾ പ്രഖ്യാപിച്ച് ജിയോ

ജിയോഫ്രെയിംസ്

ജിയോയുടെ എഐ പിന്തുണയുള്ള ഒരു വെയറബിൾ ഡി​വൈസ് ആണ് ജിയോഫ്രെയിംസ്. എഐ പിന്തുണയോടെ എത്തുന്ന ഈ സ്മാർട്ട്ഗ്ലാസ് ആശയവിനിമയം, പഠനം, ആരോഗ്യം, വിനോദം എന്നിവ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നു. ജിയോയുടെ വോയ്‌സ് എഐ പിന്തുണയ്ക്കുന്ന ഈ സ്മാർട്ട്ഗ്ലാസുകൾ ഉപയോക്താക്കളെ സ്വന്തം ഭാഷയിൽ സംവദിക്കാനും മറ്റുള്ളവരെ തൽക്ഷണം മനസ്സിലാക്കാനും ഹാൻഡ്‌സ്-ഫ്രീ ബന്ധം നിലനിർത്താനും അ‌നുവദിക്കുന്നു.

ജിയോയുടെ വളർച്ച

കണക്റ്റിവിറ്റിക്ക് അപ്പുറമുള്ള മേഖലയിലേക്കും വളരാൻ ജിയോ ശ്രമിക്കുന്നു. അ‌തിന്റെ ഭാഗമായാണ് അതിവേഗം വളർന്നുവരുന്ന എഐ വെയറബിൾ മേഖലയിലേക്ക് ജിയോ കടക്കുന്നത്. ഇന്ത്യൻ വിപണിയുടെ വിശാലമായ സാധ്യതകൾ കണക്കിലെടുത്ത് ഇന്ത്യൻ ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ് ജിയോ പുതിയ ജിയോഫ്രെയിംസ് നിർമ്മിച്ചിരിക്കുന്നത്.

ജിയോഫ്രെയിംസ് എഐ സ്മാർട്ട് ഗ്ലാസുകൾ പ്രഖ്യാപിച്ച് ജിയോ

ജിയോഫ്രെയിംസിന്റെ പ്രത്യേകതകൾ

എച്ച്ഡി മികവിൽ ഫോട്ടോകളോ വീഡിയോകളോ പകർത്താൻ ഈ സ്മാർട്ട് ഗ്ലാസുകൾ ഉപയോക്താക്കളെ അനുവദിക്കും. സോഷ്യൽ മീഡിയയിൽ നേരിട്ടുള്ള ഷെയർ ചെയ്യാൻ കഴിയുന്ന തത്സമയ സ്ട്രീമിംഗിനെയും ഇത് പിന്തുണയ്ക്കും. ഇന്ത്യയിലെ ഏതാണ്ട് എല്ലാ പ്രധാന ഭാഷകളെയും ഈ സ്മാർട്ട്ഗ്ലാസ് പിന്തുണയ്ക്കും. ഇതിലെ ബിൽറ്റ്-ഇൻ എഐ അസിസ്റ്റന്റിന് ടാസ്‌ക്കുകൾ, റി​മൈൻഡറുകൾ, മീറ്റിംഗുകൾ എന്നിവ കൈകാര്യം ചെയ്യാൻ കഴിയും.

കേൾക്കാം, പഠിക്കാം, ആരോഗ്യം സംരക്ഷിക്കാം

വ്യക്തമായ ഓഡിയോ ഉപയോഗിച്ച് കോളുകൾ വിളിക്കാനും സ്വീകരിക്കാനും, മികച്ച ശബ്ദത്തോടെയും ക്ലാരിറ്റിയോടെയും മ്യൂസിക് സ്ട്രീം ചെയ്യാനും ജിയോഫ്രെയിംസിന് കഴിയും. കൂടാതെ പഠന വിഷയങ്ങൾ വായിച്ചുകൊണ്ടോ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയോ പഠനത്തെ പിന്തുണയ്ക്കാനും എഐ പിന്തുണയുള്ള ഈ സ്മാർട്ട്ഗ്ലാസിന് കഴിയും. മറ്റൊന്ന് ആരോഗ്യ പരിപാലനത്തിന് സഹായിക്കും എന്നതാണ്. നടത്തം (സ്റ്റെപ്സ്) ട്രാക്ക് ചെയ്യാനും ഫിറ്റ്നസ് അ‌റിവുകൾ നൽകാനും വോയ്സ് കമാൻഡുകളിലൂടെ മാർഗ്ഗനിർദ്ദേശം നൽകാനും ഇതിന് സാധിക്കും.

ശ്രദ്ധേയ ഉപയോഗങ്ങൾ

ആഘോഷങ്ങളിലും മറ്റും ഹാൻഡ്‌സ്-ഫ്രീ ഇവന്റുകൾ റെക്കോർഡുചെയ്യുക, പഠന സാമഗ്രികളും വിശദീകരണങ്ങളും തൽക്ഷണം ആക്‌സസ് ചെയ്യുക, യാത്രകളിലും മറ്റും മെനു, ​സൈനുകൾ അല്ലെങ്കിൽ സംഭാഷണങ്ങൾ തത്സമയം വിവർത്തനം ചെയ്യുക, ജോലിയിൽ സഹായമായി വോയ്‌സ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഷെഡ്യൂളുകളും ഓർമ്മപ്പെടുത്തലുകളും കൈകാര്യം ചെയ്യുക എന്നിവയ്ക്കെല്ലാം ഇത് ഉപയോഗപ്പെടുത്താനാകും.

ജിയോഫ്രെയിംസ് എഐ സ്മാർട്ട് ഗ്ലാസുകൾ പ്രഖ്യാപിച്ച് ജിയോ

വിലയും ലഭ്യതയും

ജിയോഫ്രെയിംസ് സ്മാർട്ട്ഗ്ലാസ് പ്രഖ്യാപിച്ചു എങ്കിലും ഇത് എപ്പോൾ ലഭ്യമാകും വില എന്താകും എന്നുള്ള വിവരങ്ങൾ നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകി ഈ ഗ്ലാസിനായി രജിസ്റ്റർ ചെയ്യാൻ ജിയോയുടെ പ്രോഡക്ട് പേജിൽ സൗകര്യം ലഭ്യമാണ്. അ‌ടത്തകാലത്ത് ഒരു ഇന്ത്യൻ കമ്പനി നടത്തുന്ന ഏറ്റവും മുന്നേറ്റ പരമായ ഒരു നീക്കമായാണ് ജിയോയുടെ ജിയോഫ്രെയിംസ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X