12 അമ്പരപ്പിക്കും ആപ്ലിക്കേഷനുകളുമായി റിം

Posted By: Staff

12 അമ്പരപ്പിക്കും ആപ്ലിക്കേഷനുകളുമായി റിം

ബ്ലാക്ക്‌ബെറി ഉപഭോക്താക്കള്‍ക്കായി സ്‌പെഷ്യല്‍ സമ്മാനവുമായി എത്തുകയാണ് റിം. 12 പുതിയ ആപ്ലിക്കേഷനുകളുമായാണ് റിം ബ്ലാക്ക്‌ബെറി ഉപഭോക്താക്കളെ വില്മയിപ്പിക്കാനെത്തുന്നത്.

സിംസ് 3, ബിജ്വല്‍ഡ്, എന്‍.ഒ.വി.എ., ടെക്‌സാസ് ഹോള്‍ഡ് എം പോകര്‍ 2, ബബിള്‍ ബാഷ് 2, ഐസ് കോള്‍ഡ്, ഡ്രൈവ്‌സെയ്ഫ്‌ലി, ഐസപീച്ച്, ഡ്രൈവ് സെയ്ഫ്‌ലി എന്റര്‍പ്രൈസ്, നൊബെക്‌സ് റേഡിയോ, ഷസാം എന്‍കോര്‍, വിലിന്‍ഗോ എന്നിവയാണ് റിം വികസിപ്പിച്ചെടുത്ത് പുതിയ ആപ്ലിക്കേഷനുകള്‍.

ഏതെങ്കിലും പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനോ, പരിസരത്തുള്ള മറ്റു സിംസ് 3നെ കണ്ടുപിടിക്കാനോ എല്ലാം ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റില്‍ നിങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് സിംസ് 3 എന്ന പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഓണ്‍ലൈന്‍ പോയി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതേയുള്ളൂ സിംസ് 3. നിങ്ങളിലെ കലാകാരനെ അമ്പരപ്പിക്കുകയും വിസ്മയപ്പെടുത്താനും സിംസ് 3ന് കഴിയും തീര്‍ച്ച.

മൊബൈല്‍ ഗെയിമിംഗ് ഫീച്ചേഴ്‌സിനെ വൈബ്രന്റ് ആലിമേഷന്‍, സൗണ്ട് ഇഫക്റ്റുകള്‍, ട്യൂട്ടോറിയലുകള്‍, സിംഗിള്‍, മള്‍ട്ടിപ്ലെയര്‍ മോഡുകള്‍ എന്നിവയുമായി വെച്ചുമാറാന്‍ സഹായിക്കുന്ന പുതിയൊരു ആപ്ലിക്കേഷനാണ് ബിജ്വല്‍ഡ്. കളിക്കുമ്പോള്‍ കാര്യമായ മുന്നേറ്റം നടത്തുമ്പോള്‍ അഭിനന്ദിക്കുന്ന വോയ്‌സ്ഓവറും ഇതിലുണ്ട്. സെഷ്യല്‍, നെറ്റ് വര്‍ക്ക്ഡ് ഗെയിമുകള്‍ സാധ്യമാക്കുന്ന ഈ ആപ്ലിക്കേഷന്‍ തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും.

ബംഗീസ് ബാഗ് ഓഫ് ട്രിക്കസിന്റെ ആതേ മാതൃകയിലുള്ള രസകരമായതും ശക്തമായതുമായ ചില കളികളാണ് എന്‍.ഒ.വി.എ. ഒരുക്കിയിരിക്കുന്നത്.

വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു തരം ചീട്ടുകളിയാണ് ടെക്‌സാസ് ഹോള്‍ഡ് എം പോകറിലുള്ളത്. കൂടുതല്‍ മുന്നോട്ടു പോകുംന്തോറും കൂടുതല്‍ ശ്രദ്ധയും, പരിശീലനവും ആവശ്യമായ ഒരു ഗെയിം ആണിത്.

ബബിള്‍ ബാഷ് 2 വളരെ ലളിതമായ ഒരു ഗെയിം ആണ്. ആര്‍ക്കും കളിക്കാവുന്ന വലിയ മിടുക്കൊന്നും ആവശ്യപ്പെടാത്ത ഒരു ഗെയിം ആണിത്. 100 ലെവലുകളിലായി 16 ഗെയിം മെക്കാനിക്‌സ് ഉണ്ടിതില്‍. അതുകൊണ്ട് തന്നെ ഒരേ ഗെയിം വീണ്ടും വീണ്ടും കളിക്കേണ്ട ഗതികേട് വരുന്നില്ല.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ഫോട്ടോ എഡിറ്ററാണ് ഐസ് കോള്‍ഡ് എന്നു പറയാം.

ഒരൊറ്റ സ്പര്‍ശം കൊണ്ട് ആക്റ്റിവേറ്റ് ആവുകയും ശേഷം കൈകള്‍ ഫ്രീയാക്കുകയും ചെയ്യുന്നതാണ് ഡ്രൈവ്‌സെയ്ഫ്‌ലി. പുരുഷന്റയോ, സ്ത്രീയുടേയോ ശബ്ദം വോയ്‌സ് സപ്പോര്‍ട്ടില്‍ തിരഞ്ഞെടുക്കാം എന്നൊരു ഓപ്ഷന്‍ കൂടിയുണ്ട് ഇവിടെ. ഓട്ടോ റെസ്‌പോണ്ടറും ഇതിന്റെ ഭാഗമാണ്.

ഷോര്‍ട്ട് മെസ്സേജില്‍ ഉപയോഗിക്കുന്ന വാക്കുകളും, ശൈലികളും, എളുപ്പത്തില്‍ വായിക്കാനും, വിവര്‍ത്തനം ചെയ്യാനും സഹായിക്കുന്നതാണ് ഐസ്പീച്ച്. 18 വ്യത്യസ്ത ഭാഷകള്‍ ഇത് റീഡ് ചെയ്യും. എഴുതിയതോ പറയുന്നതോ ആയ വാക്കുകള്‍ ഇതു വിവര്‍ത്തനം ചെയ്യും

ശബ്ദത്തിലൂടെ ടെക്‌സ്റ്റ് മെസ്സേജുകള്‍ ആയക്കാനും, കോള്‍ ബാക്ക് ദ സെന്റര്‍, റിപീറ്റ് മെസ്സേജ് എന്നീ കമാന്റുകള്‍ ഉപയോഗപ്പെടുത്താനും ഡ്രൈവ്‌സെയ്ഫ്‌ലി എന്‍രര്‍പ്രൈസ് വഴി കഴിയുന്നു.

100 രാജ്യങ്ങളിലായുള്ള 16,000 സ്റ്റേഷനുകള്‍ കേള്‍ക്കാന്‍ കഴിയും നൊബെക്‌സ് റോഡിയോ വഴി. വൈഫൈ, അല്ലെങ്കില്‍ മറ്റേതെങ്കിലും നെറ്റ് വര്‍ക്ക് വഴിയോ ഇതു ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. അവനവന്റെ ഫോട്ടോ വെച്ച് പേഴ്‌സണലൈസ് ചെയ്യാനും സാധിക്കും.

പാടിക്കൊണ്ടിരിക്കുന്ന പാട്ട് ഏതാണ്, എന്താണ് എന്നൊക്കെ തിരിച്ചറിയുന്നതിനുള്ള ഒരു ആപ്ലിക്കേഷനാണ് ഷാസം എന്‍കോര്‍. ഇമെയില്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ റ്റാഗുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനും ഇതുവഴി കഴിയും.

വോയ്‌സ് റ്റു ടെക്‌സ്റ്റ് ടെക്‌നോളജി ഉപയോഗിച്ച് വാക്കുകളെ ചലിപ്പിക്കാനും, ഫോണിലൂടെ പറയുക മാത്രം ചെയ്യു വഴി പ്രധാന പ്രവൃത്തികളുമായി ബന്ധിപ്പിക്കാനും സഹായിക്കുന്നതാണ് വിലിന്‍ഗോ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot