പി9981, പോര്‍ഷെ ഡിസൈനില്‍ ഒരു റിം ഫോണ്‍

ബ്ലാക്ക്‌ബെറി പി9981 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ പോര്‍ഷെ കാര്‍ ഡിസൈനിലൂടെ മൊബൈല്‍ വിപണിയില്‍ പുതിയൊരു തരംഗം സൃഷ്ടിക്കും എന്നു പ്രതീക്ഷിക്കാം. 155 ഗ്രാം ഭാരമുള്ള ഈ പുതിയ ഫോണിന്റെ നീളം 115 എംഎം, വീതി 67 എംഎം, കട്ടി 11.3 എംഎം എന്നിങ്ങനെയാണ്.
640 x 480 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിന്റെ 2.8 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആരെയും ആകര്‍ഷിക്കും. ഇതിന്റെ കീപാഡ് QWERTY മാതൃകയിലാണ്. ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളില്‍ പെടുന്നു.
മികച്ച സംഗീത ആസ്വാദനം ഉറപ്പു നല്‍കി കൊണ്ട് ഒരും 3.5 എംഎം ഓഡിയോ ജാക്കും ഈ പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണിലുണ്ട്. 768 എംബി റാം, 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റി, 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ഈ ഫോണിന്റെ സവിശേഷതകളാണ്.
മികച്ച ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പു നല്‍കുന്ന എഡ്ജ്, ജിപിആര്‍എസ് കണക്റ്റിവിറ്റികള്‍ക്കു പുറമെ ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.
ബ്ലാക്ക്‌ബെറി ഒഎസ് 7.0 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ബ്ലാക്ക്‌ബെറി പി9981 പ്രവര്‍ത്തിക്കുന്നത്. 1.2 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ക്വല്‍കോം എംഎസ്എം8655 ചിപ് സെറ്റു കൂടിയാവുമ്പോള്‍ പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തില്‍ ഒന്നും പേടിക്കാനില്ല.
എച്ച്ടിഎംഎല്ലിലാണ് ഇതിലെ ബ്രൗസര്‍ പ്രവര്‍ത്തിക്കുക. 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിലെ 5 മെഗാപിക്‌സല്‍ ക്യാമറയ്ക്ക് ഓട്ടോ ഫോക്കസും, എല്‍ഇഡി ഫ്ലാഷും ഉണ്ട്. 720p വേഗതയില്‍ വീഡിയോ റെക്കോര്‍ഡിംഗും ഈ ക്യാമറ വഴി സാധ്യമാണ്.
ജിയോ-റ്റാഗിംഗ്, ഫെയ്‌സ് ഡിറ്റെക്ഷന്‍, ഇമേജ് സ്റ്റെബിലൈസേഷന്‍ തുടങ്ങിയവയും ഈ 5 മെഗാപിക്‌സല്‍ ക്യാമറയുടെ പ്രത്യേകതകളില്‍ പെടുന്നു. 1000 mAh ലിഥിയം അയണ്‍ ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റ ടോക്ക് ടൈം 5 മണിക്കൂര്‍ 30 മിനിട്ടും, സ്റ്റാന്റ്‌ബൈ സമയം 348 ണിക്കൂറും ആണ്.
ബ്ലാക്ക്‌ബെറി പോര്‍ഷെ പി9981 സ്മാര്‍ട്ട്‌ഫോണിന്റെ വില വിവരം ഇതുവരെ അറിവായിട്ടില്ല.


Click it and Unblock the Notifications








