മൂന്നു പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തുന്നു

Posted By:

മൂന്നു പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തുന്നു

മൂന്നു പുതിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളുമായി ഇന്ത്യയില്‍ എത്തുകയാണ് റീസേര്‍ച്ച് ഇന്‍ മോഷന്‍.  ബ്ലാക്ക്‌ബെറി ബോള്‍ഡ് 9790, ബ്ലാക്ക്‌ബെറി കര്‍വ് 9380, ബ്ലാക്ക്‌ബെറി കര്‍വ് 9350 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെത്തിയ പുതിയ റിം സ്മാര്‍ട്ട്‌ഫോണുകള്‍.  ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മുന്നു സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്.

1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ബോള്‍ഡ് 9790ന് 2.44 ഇഞ്ച് ടച്ച് സ്‌ക്രീനും, 8 ജിബി ഇന്റേണല്‍ മെമ്മറിയും, 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മ്മെറി കാര്‍ഡ് സ്ലോട്ട് എന്നിവയുണ്ട്.  27,490 രൂപയാണിതിന്റെ വില.

ഇന്ത്യയിലിറങ്ങുന്ന ആദ്യ ബ്ലാക്ക്‌ബെറി 7 സിഡിഎംഎ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ബ്ലാക്ക്‌ബെറി കര്‍വ് 9350.  20,990 രൂപ വിലയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഫ്ലാഷ് സൗകര്യമുള്ള ക്യാമറ 5 മെഗാപിക്‌സല്‍ ആണ്.  32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഈ ഫോണിനും ഉണ്ട്.  ജിപിഎസ്, വൈഫൈ കണക്റ്റിവിറ്റികളും ഇതിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ഓള്‍-ടച്ച് ഡിസ്‌പ്ലേയോടു കൂടിയ ആദ്യ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ ആണ് കര്‍വ് 9380.  3.2 ഇഞ്ച് ഓള്‍-ടച്ച് ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 20,990 രൂപയാണ്.  ബിബിഎം(ബ്ലാക്ക്‌ബെറി മെസ്സഞ്ചര്‍), ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, സോഷ്യല്‍ ഫീഡ്‌സ് എന്നീ പ്രീ ഇന്‍സ്റ്റോള്‍ഡ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകളും ഈ ഫോണില്‍ ഉണ്ട്.  ഫ്ലാഷ് ഉള്ള 5 മെഗാപിക്‌സല്‍ ക്യാമറയും ഇതിനുണ്ട്.

ഡിസംബര്‍ 1ഓടെ ഈ മൂന്നു ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ വി്പണിയില്‍ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot