ടാഗ് ഹ്യൂവര്‍ സ്മാര്‍ട്‌ഫോണിന് വില വെറും 1.85 ലക്ഷം രൂപ!

Posted By: Super

ടാഗ് ഹ്യൂവര്‍ സ്മാര്‍ട്‌ഫോണിന് വില വെറും 1.85 ലക്ഷം രൂപ!

വില കൂടിയ സ്മാര്‍ട്‌ഫോണായി ടാഗ് ഹ്യൂവര്‍ മോഡലിനെ വിശേഷിപ്പിക്കുന്നത് ശരിയാണോ? വില കൂടിയ എന്നാല്‍ നമ്മളെ സംബന്ധിച്ച് പതിനായരിത്തിനും

ഇരുപതിനായിരത്തിനും എല്ലാം ഇറങ്ങുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണോ കൂടിപ്പോയാല്‍ ഒരു ഐഫോണോ ഒക്കെയാണ്. പക്ഷെ ടാഗ് ഹ്യൂവര്‍ സ്മാര്‍ട്‌ഫോണിന്റെ വില അവിടെയൊന്നും നില്‍ക്കുന്നില്ല. വീണ്ടും മുന്നോട്ട് 1.85 ലക്ഷം രൂപ!

വാച്ച് നിര്‍മ്മാതാക്കളായ ടാഗ് ഹ്യൂവര്‍ ആണ് അവരുടെ ആദ്യത്തെ സ്മാര്‍ട്‌ഫോണുമായി എത്തുന്നത്. ടാഗ് ഹ്യൂവര്‍ റേസര്‍ എന്നാണ് ഇതിന്റെ പേര്. ടാഗ് ഹ്യൂവര്‍ സ്മാര്‍ട്‌ഫോണിന് വെറുതെ അങ്ങനെയൊരു വിലയിട്ടതല്ല കേട്ടോ, ഹൈ എന്‍ഡ് ടെക്‌നോളജി ഘടകങ്ങള്‍ കൊണ്ടാണ് ഈ ഫോണിന്റെ നിര്‍മ്മിതിയെന്നാണ് അറിയുന്നത്.

കാഴ്ചയിലും പെര്‍ഫോമന്‍സിലും മികച്ചതാകും ഈ സ്മാര്‍ട്‌ഫോണ്‍ എന്ന വാഗ്ദാനമാണ് കമ്പനി നല്‍കുന്നത്. ഷോക്കിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള റബ്ബര്‍ കവചം ഇതിനുണ്ട്. കാര്‍ബണ്‍ ഫൈബര്‍, ടൈറ്റാനിയം സ്‌ക്രൂ എന്നിവയുടെ പിന്തുണയും ഈ കവചത്തിന് നല്‍കിയിരിക്കുന്നു.

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനിലാകും കമ്പനി സ്മാര്‍ട്‌ഫോണ്‍ ഇറക്കുക. ഇതിലെ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്നതിനാല്‍ ഐസ്‌ക്രീം സാന്‍ഡ് വിച്ച് വേര്‍ഷനാകുമോ അതോ ഇനി ജെല്ലിബീന്‍ എന്ന പേരില്‍ ഗൂഗിള്‍ അവതരിപ്പിക്കാന്‍ പോകുന്ന ആന്‍ഡ്രോയിഡ് വേര്‍ഷനാകുമോ എന്ന് വ്യക്തമായി പറയാനാകില്ല.

ഇതില്‍ വരുന്ന ക്യാമറയും ഉയര്‍ന്ന കപ്പാസിറ്റിയുള്ളതാണത്രെ.ഈ സ്മാര്‍ട്‌ഫോണിലെ മറ്റൊരു പ്രധാന ഘടകം 3ഡി യൂസര്‍ ഇന്റര്‍ഫേസാണ്. ഫോണിന് ആരേയും ആകര്‍ഷിക്കാവുന്ന ആകാരഭംഗിയാണ് നല്‍കിയിരിക്കുന്നത്.

ഈ സ്മാര്‍ട്‌ഫോണിനെ ജൂലൈയില്‍ കമ്പനി പുറത്തിറക്കുമെന്നാണറിയുന്നത്. എന്തായാലും അതിന് മുമ്പായി ഇതിലെ ഓരോ ഘടകങ്ങളേയും കുറിച്ച് കമ്പനി വെളിപ്പെടുത്തിയേക്കും.

ടാഗ് ഹ്യൂവര്‍ ഔട്ട്‌ലെറ്റുകള്‍, ആഡംബര ഫോണ്‍ സ്‌റ്റോറുകള്‍, ജ്വല്ലറി-വാച്ച് സ്‌റ്റോറുകള്‍ എന്നിവ വഴിയാകും ഹ്യൂവര്‍ റേസര്‍ വില്പനക്കെത്തുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot