ആപ്പിളും കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നതായി അഭ്യൂഹം

By Bijesh
|

സാംസങ്ങിനും എല്‍.ജിക്കും പിന്നാലെ ആപ്പിളും കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നതായി അഭ്യൂഹം. കൂടുതല്‍ വലിയ സ്‌ക്രീനും മര്‍ദ വ്യതിയാനം അളക്കുന്നതിനുള്ള സെന്‍സറുകളും ഉള്ളതായിരിക്കും പുതിയ ഫോണെന്നും ബ്ലൂംബര്‍ഗ് വെബ്‌സൈറ്റ് റിപ്പോര്‍ട് ചെയ്തു.

 

ഐ ഫോണ്‍ 5 എസും 5 സിയും ലോഞ്ച് ചെയ്തതുപോലെ രണ്ടുഫോണുകള്‍ ഒരുമിച്ചായിരിക്കും ഇനിമുതല്‍ ആപ്പിള്‍ ലോഞ്ച് ചെയ്യുക എന്നും അറിയുന്നു. അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും പുതിയ ഫോണുകള്‍ ലോഞ്ച് ചെയ്യുക എന്നാണറിയുന്നത്.

ആപ്പിള്‍ ഐ ഫോണ്‍ 5 എസ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കര്‍വ്ഡ് ഡിസ്‌പ്ലെക്കു പുറമെ ഇതുവരെ ഇറങ്ങിയ ഐ ഫോണുകളില്‍ കാണുന്ന 4 ഇഞ്ച് സ്‌ക്രീന്‍ സൈസിലും മാറ്റം വരും. വിപണിയില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാബ്ലറ്റുകളോട് കിടപിടിക്കുന്നതിനായി 4.7 ഇഞ്ച്, 5.5 ഇഞ്ച് എന്നീ സൈസുകളിലായിരിക്കും ഫോണുകള്‍ ഉണ്ടാവുക.

കാര്യം ശരിയാണെങ്കില്‍ ആപ്പിളിനെ സംബന്ധിച്ച് അല്‍പം ക്ഷീണം തന്നെയാണ് ഇത്. കാരണം ഇത്രയും കാലം സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച കമ്പനി ഇപ്പോള്‍ സാംസങ്ങ് പരീക്ഷിച്ചു വിജയിച്ച സംവിധാനങ്ങള്‍ക്കു പിന്നാലെ പോകുന്നു എന്ന പേരു കേള്‍ക്കേണ്ടി വരും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങാണ് 5 ഇഞ്ചിനു മുകളിലുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് പ്രചാരം നേടിക്കൊടുത്തത്. കൂടാതെ ആദ്യത്തെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണും ഈ സൗത്ത് കൊറിയന്‍ കമ്പനിയുടെതാണ്.

എന്നാല്‍ പുതിയ ഐ ഫോണുകള്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും ബ്ലൂംബര്‍ഗ് പറയുന്നു. കര്‍വ്ഡ് ഐ ഫോണിന്റെ മാതൃക ചുവടെ

{photo-feature}

ആപ്പിളും കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നതായി അഭ്യൂഹം

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X