മോട്ടോ എക്‌സ് ഫോണ്‍; അഭ്യൂഹങ്ങള്‍ക്ക് നാളെ വിരാമം

Posted By:

ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പുതന്നെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ചോരുന്നത് പതിവാണ്. അഭ്യൂഹങ്ങളും യാദാര്‍ഥ്യങ്ങളും ചേര്‍ന്നു പ്രചരിക്കുന്ന ഇത്തരം വിവരങ്ങള്‍ ഫോണിന്റെ പ്രചാരണത്തിന് കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന മോട്ടറോളയുടെ പുതിയ സ്മാര്‍ട് ഫോണായ മോട്ടോ എക്‌സിനെ സംബന്ധിച്ചും ഇത്തരം വാര്‍ത്തകള്‍ കുറച്ചുദിവസമായി പുറത്തുവരുന്നുണ്ട്. എന്നാല്‍ അതിലൊന്നും കമ്പനിക്ക് പരിഭവവുമില്ല. മാത്രമല്ല പ്രഖ്യാപനം അറിയിച്ചുകൊണ്ട് ഇറക്കിയ കമ്പനിയുടെ പ്രസ് റിലീസ് കണ്ടാല്‍തന്നെ ഫോണിന്റെ രൂപത്തെ കുറിച്ച് ഏകദേശ ധാരണ ലഭിക്കുകയും ചെയ്യും. എന്തെല്ലാമാണങ്കെിലും ഫോണിനെ സംബന്ധിച്ച യാദാര്‍ഥ്യങ്ങളറിയാന്‍ ഒരു ദിവസം കൂടി കാത്തിരുന്നാല്‍ മതി.

പുതിയ മോട്ടൊറോള സ്മാര്‍ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മോട്ടോ എക്‌സ് ഫോണിനെ കുറിച്ച് പ്രചരിക്കുന്ന ചില അഭ്യൂഹങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

New camera app

പുതുമയുള്ള കാമറ ആപ്ലിക്കേഷനാണ് ഫോണിലുണ്ടാവുക എന്നാണ് അറിയുന്നത്.

You'll be able to activate the camera app just by quickly twisting the phone

ഫോണ്‍ രണ്ടുതവണ വേഗത്തില്‍ ഇളക്കിയാല്‍ തനിയെ ഓണ്‍ ആവുന്ന തരത്തിലുള്ളതായിരിക്കും ഈ കാമറ

It will display notifications on your lock screen

സ്‌ക്രീന്‍ ലോക്കായി കിടക്കുമ്പോഴും നോട്ടിഫിക്കേഷനുകള്‍ വായിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പറയപ്പെടുന്നത്.

It will be manufactured in the U.S.

യു.എസിലായിരിക്കും ഫോണ്‍ നിര്‍മിക്കുന്നതെന്നും പറയപ്പെടുന്നു.

Phone will be very inexpensive

താരതമ്യേന വില കുറവായിരിക്കും. 12000 രൂപയോളമേ ഉണ്ടാകു.

It will run a relatively "clean" version of Android

ഓപ്പറേറ്റംഗ് സിസ്റ്റം ഒരു 'ക്ലീന്‍' ആന്‍ഡ്രോയ്ഡ് വേര്‍ഷനായിരിക്കും എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആപ്ലിക്കേഷനുകള്‍ പ്രതീക്ഷിക്കേണ്ടതില്ല.

Internal hardware specs will be relatively weak

വില കുറയ്ക്കുന്നതിനായി കാര്യക്ഷമത കുറഞ്ഞ ഇന്റേണല്‍ ഹാര്‍ഡ്‌വെയര്‍ ആണ് ഫോണിലുള്ളത്.

It'll have sensors

ഉപയോക്താവിന്റെ ചലനങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന സെന്‍സര്‍ ഉണ്ടായിരിക്കും

It'll respond to voice commands even if the screen is switched off

സ്‌ക്രീന്‍ ഓഫായിക്കിടക്കുമ്പോഴും ശബ്ദം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.

wouldn't launch until October

ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കുമെങ്കിലും ഒക്‌ടോബര്‍ മുതലേ ഫോണ്‍ വിപണിയിലെത്തൂവെന്നാണ് കമ്പനി സി.ഇ.ഒ മേയില്‍ പറഞ്ഞത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മോട്ടോ എക്‌സ് ഫോണ്‍; അഭ്യൂഹങ്ങള്‍ക്ക് നാളെ വിരാമം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more