സാംസങിന് പണികൊടുക്കാന്‍ ഇരട്ട അരികുമായി ഷവോമി എത്തും...!

ഫോണിന്റെ ഇരു വശത്തേക്കും ഉരുണ്ട അരിക് സാങ്കേതികവിദ്യയില്‍ ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഒരു പ്രമുഖ ചൈനീസ് ടെക് സൈറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഷവോമി ആര്‍ച്ച് എന്നായിരിക്കും ഫോണിന്റെ പേരെന്നാണ് സൂചന.

പ്രധാന ഡിസ്‌പ്ലേയും അരിക് ഡിസ്‌പ്ലേയും ഉള്‍പ്പെടുന്നതാണ് സാംസങ് നോട്ട് എഡ്ജ്. പ്രധാന ഡിസ്‌പ്ലേ ഓഫായിരിക്കുമ്പോഴും അരിക് ഡിസ്‌പ്ലേയില്‍ നോട്ടിഫിക്കേഷനുകളും മറ്റും കാണാനാകുമെന്നതാണ് ഇതിന്റെ സവിശേഷത.

സാംസങിന് പണികൊടുക്കാന്‍ ഇരട്ട അരികുമായി ഷവോമി എത്തും...!

അതേസമയം ഷവോമി ആര്‍ച്ചിനെ പറ്റി കമ്പനിയുടെ ഭാഗത്തു നിന്ന് ഔദ്യോഗികമായി പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. കമ്പനി 2015 തുടക്കത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത് മി5, മി4എസ്, മിപാഡ് 2 ടാബ്‌ലെറ്റ് എന്നീ ഗാഡ്ജറ്റുകളാണ്.

English summary
Rumors: Xiaomi Arch could be the world’s first dual curved edge phone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot