പുതിയ ഡ്യുവല്‍ സിം ഫോണിലൂടെ സ്‌പൈസ് തിരിച്ചു വരുന്നു

Posted By:

പുതിയ ഡ്യുവല്‍ സിം ഫോണിലൂടെ സ്‌പൈസ് തിരിച്ചു വരുന്നു

ചെറിയൊരു ഇടവേളയ്ക്കു ശേഷം ശക്തമായൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് സ്‌പൈസ് മൊബൈല്‍സ്.  തികച്ചും ആകര്‍ഷണീയമായ ഡിസൈനിലുള്ള ഒരു ടച്ച്‌സ്‌ക്രീന്‍ മൊബൈല്‍ ഫോണുമായാണ് സ്‌പൈസ് തിരിച്ചു വരവ് നടത്താനൊരുങ്ങുന്നത്.  സ്‌പൈസ് എം 5455 ഫ്‌ളോ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ഹാന്‍ഡ്‌സെറ്റ് ഒരു ഡ്യുവല്‍ സിം ഫോണ്‍ കൂടിയാണെങ്കിലോ!

6 സെന്റീമീറ്റര്‍ ക്യുവിജിഎ ടച്ച്‌സ്‌ക്രീനും ഇതിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളില്‍ പെടുന്നു.  ക്യാമറയും ഈ ഫോണില്‍ ഉണ്ടെങ്കിലും, വെറും 1.3 മെഗാപിക്‌സല്‍ മാത്രമുള്ള ഇതിലെ ക്യാമറ ഒട്ടും മോഹിപ്പിക്കുന്നതല്ല.  എന്നാലിതു വീഡിയോ റെക്കോര്‍ഡിംഗിനും ഉപയോഗിക്കാം.

വ്യത്യസ്ത ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകളും ഈ പുതിയ സ്‌പൈസ് മൊബൈലിലുണ്ട്.  ഇന്റേണല്‍ മെമ്മറിയ്ക്കു പുറമെ 8 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്റ്റേണല്‍ മെമ്മറി സ്ലോട്ടും ഇതില്‍ ഒരുക്കിയിരിക്കുന്നു.

ബാറ്ററിയുടെ കാര്യത്തില്‍ പതിവുപോലെ ഈ ഹാന്‍ഡ്‌സെറ്റിലും സ്‌പൈസ് ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിട്ടില്ല.  മികച്ച ബാറ്ററി ബാക്ക്അപ്പാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ ഒരു മുതല്‍ക്കൂട്ട്.

ഇന്ത്യന്‍ വിപണിയില്‍ സ്‌പൈസ് എം 5455 ഫ്‌ളോയുടെ വില 2,400 രൂപയാണ്.  ക്യാമറ അത്ര ആകര്‍ഷണീമല്ല എങ്കിലും, ബാറ്ററി ബാക്ക്അപ്പ്, ടച്ച്‌സ്‌ക്രീന്‍ എന്നിവ പരിഗണിക്കുമ്പോള്‍ ഈ വില വളരെ ന്യായമാണെന്നു കാണാം.  ഇതൊരു ഡ്യുവല്‍ സിം മൊബൈല്‍ ഫോണ്‍ കൂടിയാണെന്ന് ഓര്‍ക്കണം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot