സച്ചിന്റെ സ്മാര്‍ട്‌ഫോണ്‍ ബ്ലാക്ക്‌ബെറി പോര്‍ഷെ

Posted By: Super

സച്ചിന്റെ സ്മാര്‍ട്‌ഫോണ്‍ ബ്ലാക്ക്‌ബെറി പോര്‍ഷെ

സെലബ്രിറ്റികളുടെ ഗാഡ്ജറ്റുകളേതെല്ലാമെന്നറിയുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം പല സമയത്തും പല ഉത്പന്നങ്ങളായിരിക്കാം ഇവരുടെ പക്കല്‍ ഉണ്ടാകുക. എന്തായാലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു ബ്ലാക്ക്‌ബെറി ആരാധകനാണെന്നാണ് മനസ്സിലാകുന്നത്.

സച്ചിന്‍ അടുത്തിടെ ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഫോട്ടോ വ്യക്തമാക്കുന്നത് ബ്ലാക്ക്‌ബെറി പി9981 മോഡലാണ് അദ്ദേഹം ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നാണ്. സച്ചിന്റെ കൈവിരലിന്റെ പരിക്ക് കാണിക്കുന്ന ഈ ചിത്രമെടുത്തത് പി9981 മോഡലിലാണെന്ന് ഒരു ബ്ലോഗാണ് കണ്ടെത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ എക്‌സിഫ് (എക്‌സ്‌ചേഞ്ചബിള്‍ ഇമേജ് ഫയല്‍) ഡാറ്റ പരിശോധിച്ചാണ് ചിത്രമെടുത്ത ഉപകരണമേതെന്ന് ബ്ലോഗ് കണ്ടുപിടിച്ചത്. സ്മാര്‍ട്‌ഫോണ്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവയില്‍ നിന്നെടുക്കുന്ന ചിത്രങ്ങള്‍ക്കാണ് എക്‌സിഫ് ഫോര്‍മാറ്റ് ഉണ്ടാകുക.

പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ പോര്‍ഷെയുടെ ഡിസൈന്‍ ഉപയോഗിച്ച് തയ്യാറാക്കിയ സ്മാര്‍ട്‌ഫോണാണ് പി9981. അതിനാല്‍ തന്നെ സാധാരണ ബ്ലാക്ക്‌ബെറിയില്‍ നിന്നും ഏറെ വ്യത്യാസങ്ങള്‍ ഇതില്‍ കാണാനാകും.

ചില സവിശേഷതകള്‍

  • 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • ക്വാള്‍കോം സിംഗിള്‍ കോര്‍ പ്രോസസര്‍

  • 1.2 ജിഗാഹെര്‍ട്‌സ് പ്രോസസിംഗ് വേഗത

  • 768 എംബി റാം

  • 5 എംപി ക്യാമറ

  • ബ്ലാക്ക്‌ബെറി ഒഎസ് 7.0 ഓപറേറ്റിംഗ് സിസ്റ്റം

  • 8ജിബി ഇന്റേണല്‍ സ്റ്റോറേജ്

  • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • 1230mAh ബാറ്ററി

  • അഡ്രനോ 205 ജിപിയു

സമൂഹത്തിലെ പ്രമാണി വിഭാഗത്തെ ലക്ഷ്യം വെച്ചിറക്കിയതിനാല്‍ തന്നെ ഡിസൈനിലും കമ്പനി കാര്യമായ ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് കാണാം. ഫോണിന്റെ പുറംഭാഗത്തിന് പിന്‍ബലം നല്‍കുന്നത് അലൂമിനിയം ലോഹമാണ്. ബാക്ക് പാനല്‍ തുകല്‍ കൊണ്ടാണ് മൂടിയിരിക്കുന്നത്.

സാധാരണ സ്മാര്‍ട്‌ഫോണ്‍ നിരയിലേക്ക് ഇതിനെ അവതരിപ്പിക്കാതെ ലിമിറ്റഡ് എഡിഷനാക്കി വെക്കാനാണ് റിസര്‍ച്ച് ഇന്‍ മോഷന്റെ പദ്ധതി. കഴിഞ്ഞ വര്‍ഷം ദുബായില്‍ വെച്ച് നടന്ന ഒരു പ്രത്യേക പരിപാടിയിലാണ് ബ്ലാക്ക്‌ബെറി പി9981നെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ഏകദേശം 1.12 ലക്ഷം രൂപ വില വരും ഇതിന്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot