Home
Mobile

ഇപ്പോൾ വാങ്ങാം ഈ കിടിലൻ ഫോണുകൾ; പ്രത്യേകതകൾ ഒരുപാടുണ്ട്

ഇപ്പോൾ വാങ്ങാം ഈ കിടിലൻ ഫോണുകൾ; പ്രത്യേകതകൾ ഒരുപാടുണ്ട്

വളരെക്കുറച്ച് നാളുകൾ കൊണ്ട‌് തന്നെ ഇന്ത്യൻ സ്മാ‍‍ർട്ട്ഫോൺ വിപണിയിൽ സ്വന്തം ഇടം കണ്ടെത്തിയ സ്മാ‍‍ർട്ട്ഫോൺ ബ്രാൻഡ് ആണ് ഇൻഫിനിക്സ്. ബജറ്റ്റേഞ്ചിൽ ഫീച്ച‍ർ റിച്ചായ ഡിവൈസുകൾ അവതരിപ്പിച്ചാണ് ഇൻഫിനിക്സ് കൂടുതലും ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ വ‍ർഷം മിഡ്റേഞ്ചിൽ ശ്രദ്ധിക്കപ്പെട്ട ഇൻഫിനിക്സ് സ്മാ‍ർട്ട്ഫോണുകളിലൊന്നാണ് സീറോ 5ജി. സീരിസിലെ 2023 എഡിഷനിൽ രണ്ട് ഡിവൈസുകൾ കഴിഞ്ഞയാഴ്ച കമ്പനി ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ‌ട‍‍ർബോ എന്നീ ഫോണുകളാണ് രാജ്യത്ത് അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സീറോ 5ജി സ്മാർട്ട്ഫോണിന്റെ അപ്ഗ്രേഡഡ് വേർഷൻ എന്ന നിലയിലാണ് പുതിയ സ്മാർട്ട്ഫോണുകൾ വരുന്നതും. ഐപിഎസ് എൽസിഡി ഡിസ്പ്ലെ, ഉയർന്ന റിഫ്രഷ് റേറ്റ്, ഒക്ട കോർ ഡൈമൻസിറ്റി സീരീസിലുള്ള പ്രോസസർ, പുതിയ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് ഇൻഫിനിക്സ് സീറോ 5ജി 2023 മോഡൽ വരുന്നത്. ഇന്ത്യയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വഴി പുതിയ ഡിവൈസുകൾ വാങ്ങാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Infinix Zero 5g 2023).


Infinix Zero 5g 2023 : ഇൻഫിനിക്സ് സീറോ 5ജി 2023 വില

ഇൻഫിനിക്സ് സീറോ 5ജി 2023 സ്മാർട്ട്ഫോണിന്റെ രണ്ട് എഡിഷനുകൾ കമ്പനി ഓഫർ ചെയ്യുന്നു. 17,999 രൂപ വില വരുന്ന ഇൻഫിനിക്സ് സീറോ 5ജി 2023 ( സ്റ്റാൻഡേർഡ് എഡിഷൻ ) സ്മാർട്ട്ഫോണും 19,999 രൂപ പ്രൈസ് ടാഗിലെത്തുന്ന ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ എഡിഷനും.

ഇൻഫിനിക്‌സ് സീറോ 5ജി 2023 സ്മാർട്ട്‌ഫോൺ കോറൽ ഓറഞ്ച്, പേളി വൈറ്റ്, സബ്‌മറൈനർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളാണ് ഓഫർ ചെയ്യുന്നത്. ഡിവൈസിന്റെ ഓറഞ്ച് കളർ വേരിയന്റ് Ant-Man and the Wasp: Quantumania special edition ഡിവൈസ് എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. ഈ മോഡലിന്റെ റിയർ പാനലിൽ വീഗൻ ലെതർ സ്കിന്നും നൽകിയിട്ടുണ്ട്. ഇൻഫിനിക്‌സ് സീറോ 5ജി 2023 ടർബോ എഡിഷൻ സ്മാർട്ട്ഫോൺ Kang the Conqueror തീമിലുള്ള റീട്ടെയിൽ ബോക്സിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.


Infinix Zero 5g 2023 : ഫീച്ചറുകൾ

ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ എന്നീ രണ്ട് സ്മാർട്ട്ഫോണുകളും 6.78 ഇഞ്ച് സ്ക്രീൻ സൈസുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുമുണ്ട്. 240 ഹെർട്സ് സാംപ്ലിങ് റേറ്റും 2460 x 1080 പിക്സൽസ് റെസല്യൂഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

ഇൻഫിനിക്സ് സീറോ 5ജി 2023 സ്മാർട്ട്ഫോൺ മീഡിയടെക്ക് ഡൈമൻസിറ്റി 920 പ്രോസസർ ഫീച്ചർ ചെയ്യുമ്പോൾ ടർബോ എഡിഷൻ മീഡിയടെക് ഡൈമൻസിറ്റി 1080 പ്രോസസറുമായാണ് വരുന്നത്. സീറോ 5ജി 2023 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും പാക്ക് ചെയ്യുന്നു. ടർബോ എഡിഷൻ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നത്.

മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് രണ്ട് സ്മാർട്ട്ഫോണുകളിലും സ്റ്റോറേജ് കപ്പാസിറ്റിഉയർത്താൻ കഴിയും. റാം എക്സ്പാൻഷൻ ഫീച്ചർ വഴി റാം കപ്പാസിറ്റി 13 ജിബി ആക്കാം. ഇൻഫിനിക്സ് സീറോ 5ജി 2023, ഇൻഫിനിക്സ് സീറോ 5ജി 2023 ടർബോ സ്മാർട്ട്ഫോണുകൾ എക്സ്ഒഎസ് 12 ( ആൻഡ്രോയിഡ് 12 ) സ്കിന്നിലാണ് പ്രവർത്തിക്കുന്നത്.

50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ രണ്ട് ഫോണുകളിലുണ്ട്. 50 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയാണ് റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ സെൽഫി സെൻസറും ഫോണുകളിൽ നൽകിയിരിക്കുന്നു. 5000mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസിലെ ഡിവൈസുകളിൽ ലഭ്യമാണ്.


5ജി സപ്പോർട്ട്

സീറോ 5ജി 2023 ടർബോ : n1/n2/n3/n5/n7/n8/n20/n28/n38/n40/n41/n66/n71/n77/n78
സീറോ 5ജി 2023 : n1/n3/n5/n8/n28/n38/n40/n41/n77/n78

Best Mobiles in India

English summary
Infinix is a smartphone brand that has found its own niche in the Indian smartphone market in a very short period of time. Zero 5G. Last week, the company launched two devices in the 2023 edition of the series in India. Infinix Zero 5G 2023 and Infinix Zero 5G 2023 Turbo phones have been launched in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X