ക്രെഡിറ്റ് കാര്‍ഡുകള്‍്ക്ക് ഭീഷണിയായി ഒരു മൊബൈല്‍!

Posted By: Staff

ക്രെഡിറ്റ് കാര്‍ഡുകള്‍്ക്ക് ഭീഷണിയായി ഒരു മൊബൈല്‍!

പേഴ്‌സ് നിറയെ പണവും കൊണ്ട് നടക്കുന്ന കാലം എന്നേ കഴിഞ്ഞു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടം കാലമായിരുന്നു പിന്നീട് വന്നത്. ഇനിയിപ്പോഴിതാ കാര്‍ഡുകളുടെ ആയുസ്സും ഇല്ലാതാവാന്‍ പോകുന്നു. കാരണം ബില്ലടക്കാനും ഇനി മൊബൈല്‍ ഫോണുകള്‍ തന്നെ മതിയത്രെ. അപ്പോപിന്നെ ഇനി നമ്മുടെ ജീവിതത്തില്‍ പഴ്‌സേ വേണ്ട എന്നും വരാം.

സാംസംഗിന്റെ പൂതിയ ഹാന്‍ഡ്‌സെറ്റായ, സാംസംഗ് വേവ് 578 ആണ് കാര്‍ഡുകള്‍ക്ക് ഭീഷണിയായി രംഗത്തെത്തുന്നത്. ക്വിക്ക് ടാപ്പ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യ വഴി ഏതൊരാള്‍ക്കും ഷോപ്പിംഗിനു ശേഷം ഏതു ഷോപ്പിംഗ് സെന്ററിലും അവിടുത്തെ കോണ്‍ടാക്റ്റലെസ് റീഡറിലേക്ക്് തന്റെ മൊബൈല്‍ ഒന്നു വേവ് ചെയ്യുക മാത്രം വഴി
ബില്ലടക്കാം, സ്ഥലം വിടാം.

ഒരു ഗാഡ്ജറ്റ് മറ്റൊരു ഉപകരണവുമായി നേരിട്ടു വന്ധപ്പെടുത്താതെ തന്നെ തരംഗങ്ങള്‍ വഴി ബന്ധപ്പെടുത്താന്‍ സഹായിക്കുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍സ് (എന്‍ എഫ് സി) ആണ്. സമയവും തിക്കും തിരക്കും ഒഴിവാക്കാന്‍ സഹായിക്കുന്ന ഈ സംവിധാനം നമ്മുടെ ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാക്കും എന്നു തീര്‍ച്ചയാണ്.

ഗൂഗിള്‍ വാലറ്റ് എന്നൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ തത്തുല്യമായ ഒരു ബില്ലിംഗ് സംവിധാനം പ്രഖ്യാപിച്ചതിനു രണ്ടു ദിവസത്തിനു ശേഷമണ് സാംസംഗിന്റെയീ പ്രഖ്യാപനം. മൊബൈല്‍ വിപണിയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ സാംസംഗ് വേവ് 578 ല്‍ ഇങ്ങനെയൊരു സംവിധാനം കൂടി ചേര്‍ത്ത് പുറത്തിറക്കുന്നതു വഴി ഇതിനു നല്ല രീതിയിലുള്ള സ്വീകരണം തന്നെ ലഭിക്കുമെന്നുറപ്പാണ്.

ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി വളരെ ലളിതമാണ്. ബാര്‍ക്ലേകാര്‍ഡ്് എന്നറിയപ്പെടുന്ന ഡെബിറ്റ് കാര്‍ഡ് ഉണ്ടായിരിക്കുക എന്നതാണ് ആദ്യകാര്യം. 100 ഡോളര്‍ വരെ നിങ്ങള്‍ക്കിതിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും ഈ പണം ആവശ്യനുസരണം ഉപയോഗിക്കുകയും ചെയ്യാവുന്നതുമാണ്. ഇടപാടുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഒരോ ഉപഭോക്താവിനും ഓരോ പിന്‍നമ്പര്‍ ഉണ്ടായിരിക്കും.

ഓറഞ്ചും ബാര്‍ക്ലേകാര്‍ഡും പ്രചാരം നല്‍കുന്ന ഈ സേവനം തല്‍ക്കാലം സാംസംഗ് വേവ് 578 ന്റെ യു.കെ ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കും ലഭ്യമാവുക. കാരണം ഇപ്പോള്‍ ഈ സംവിധാനം യു.കെയിലെ 50,000 സ്‌റ്റോറുകളില്‍ മാത്രമേയുള്ളൂ.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കു മാത്രമേ എന്‍ എഫ് സി സാങ്കേതിക വിദ്യ ഉപയോഗപ്പെടുതാതന്‍ സാധിക്കൂ എന്നു വാദിക്കുന്നവര്‍ക്ക് ഒരു മറുപടി കൂടിയാണ് സാംസംഗ് വേവ് 578. കാരണം ഈ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ബഡാ ഓപറേറ്റിംഗ് സംവിധാനത്തിലാണ്.

ബഡാ ഓപറേറ്റിഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളില്‍ ഇന്ന് ഏറ്റവും മികച്ചതാണ് സാംസംഗ് വേവ് 578. ഈ സംവിധാനം ഹന്‍ഡ്‌സെറ്റിന്റെ ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയും നീണ്ട ആയുസ്സും ഉറപ്പു നല്‍കുന്നു.മള്‍ട്ടി ടച്ച് സംവിധാനത്തോടും ടിഎഫ്ടി സാങ്കേതിക വിദ്യയോടും കൂടിയ 3.2 ഇഞ്ച് ഡിസ്പ്‌ളേയുണ്ടിതിന്. കൂടാതെ, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റിയും ഉള്ള ഈ ഹാന്‍ഡ്‌സെറ്റിന് 3ജി സംവിധാനവും ഉണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേക്കും, മറ്റു വിനോദ സംവിധാനങ്ങളിലേക്കുമുള്ള പെട്ടെന്നു എളുപ്പത്തില്‍ എത്താമെന്ന സൗകര്യം സാംസംഗ് വേവ് 578ന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot