ചീപ് വിലയിൽ കിട്ടുന്ന സാംസങ് 5G ഫോൺ, അതാണ് ഇത്! ഗാലക്സി M സീരീസിലെ ബജറ്റ് 5G ഫോൺ
സാംസങ് തങ്ങളുടെ സ്മാർട്ട്ഫോൺ മോഡലുകൾക്ക് പലതിനും ഇപ്പോൾ വില കൂട്ടിത്തുടങ്ങിയിട്ടുണ്ട്. ഈ വർഷം ഇറങ്ങിയ സ്മാർട്ട്ഫോണുകളിൽ ചിലത് ഇപ്പോൾ ലോഞ്ച് ചെയ്തതിലും ഉയർന്ന വിലയിലാണ് പല ബ്രാൻഡുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിന് കാരണം സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടായിരിക്കുന്ന നിരക്ക് വർധന സാഹചര്യമാണ്. ചിപ്പുകളുടെയും മറ്റും വില വർധന വില ഉയർത്തേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും ബജറ്റ് വിലയിൽ എത്തിയ ഫോണുകൾക്ക് പോലും ഇപ്പോൾ വില ഉയരും എന്ന നിലയുണ്ട്. അതിനാൽ ഒരു ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ അധികം വൈകിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
ചീപ് വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാംസങ് എഫ് സീരീസിലും എം സീരീസിലുമൊക്കെയായി ചില ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ എം സീരീസിലെ ഈ വർഷം ഇറങ്ങിയ ബജറ്റ് 5ജി ഫോൺ ഓപ്ഷനാണ് ഗാലക്സി എം06 5ജി (Samsung Galaxy M06 5G).

ഈ വർഷം ഫെബ്രുവരിയിൽ ഗാലക്സി എം16 5ജിയോട് ഒപ്പമാണ് ഗാലക്സി എം06 5ജിയും ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാലിപ്പോൾ എം16 5ജിക്ക് ലോഞ്ച് സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ വില കൂടിയിട്ടുണ്ട്. അതേസമയം എം06 5ജി ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിലാണ് ഇപ്പോൾ സാംസങ് സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോണിൽ ഇതിന് കുറച്ചുകൂടി വിലക്കുറവ് കിട്ടും.
സാംസങ് ഗാലക്സി എം06 5ജി 4GB + 128GB അടിസ്ഥാന വേരിയന്റിന് 9999 രൂപയും 6GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു ലോഞ്ച് വില. ഇപ്പോൾ അടിസ്ഥാന മോഡൽ സാംസങ് വെബ്സൈറ്റിൽ 8999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ആമസോണിൽ ഗാലക്സി എം06 5ജി അടിസ്ഥാന മോഡൽ 8499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. വില കുറഞ്ഞ ഫോൺ ആയതിനാൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമല്ല. വേണമെങ്കിൽ ആമസോൺ പേ ബാലൻസ് വഴിയുള്ള ഇടപാടുകൾക്ക് ലഭിക്കുന്ന 254 രൂപ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താം.
ചീപ് റേറ്റിൽ ഒരു ബജറ്റ് സാംസങ് ഗാലക്സി 5ജി ഫോൺ തേടുന്നവർക്ക് ഈ ഗാലക്സി എം06 പരിഗണിക്കാം. എന്നാൽ വില കുറഞ്ഞതാണ് എന്നതിനാൽ തന്നെ ഇതിന് ചില പരിമിതികളും ഉണ്ട്. റാം, സ്റ്റോറേജ് എന്നിവ കുറവാണ് എന്നതു തന്നെയാണ് പ്രധാന പരിമിതി.
പ്രധാന ഫീച്ചറുകൾ
50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ഷൂട്ടറും അതിൽ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും ഗാലക്സി എം06 5ജിയിൽ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഈ 5ജി ഫോണിന്റെ കരുത്ത്. 4GB/6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. 90Hz റിഫ്രഷ് റേറ്റും 1600 X 720 പിക്സൽ റെസല്യൂഷനുമുള്ള 6.7 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയാണ് ഗാലക്സി എം06 5ജിയിൽ ഉള്ളത്.
സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 167.4 X 77.4 X 8mm വലിപ്പവും 191 ഗ്രാം ഭാരവും എം06 5ജിക്ക് ഉണ്ട്.


Click it and Unblock the Notifications








