Home
Mobile

ഫോൾഡബിൾ ഐഫോൺ ഇറക്കാൻ പറ്റുമോ ആപ്പിൾ ഭായിക്ക്, ബട്ട് ഐ കാൻ! ഐഫോണിനും ആപ്പിളിനും 'ആപ്പു'മായി സാംസങ്

സ്മാർ‌ട്ട് ഫോൺ വിപണിയിൽ സാംസങും ആപ്പിളും തമ്മിലുള്ള മത്സരം ടെക് പ്രേമികൾ എല്ലാവർക്കും തന്നെ അറിയാവുന്നതാണ്. എതിരാളികൾ ഇല്ലാതെ വിപണി ഭരിച്ചിരുന്ന ഒരു ബ്രാൻഡ് ആയിരുന്നു ആപ്പിൾ. എന്നാൽ ​ഗാലക്സി എസ് 23 അൾട്ര പോലുള്ള ഫോൺ പുറത്തിറങ്ങിയതോടെ വിപണിയിൽ ആപ്പിളിന് കനത്ത വെല്ലുവിളി സൃഷ്ട്രിക്കാൻ സാംസങിന് സാധിച്ചു.

അതുവരെ വിപണിയിൽ ആപ്പിളിന് ഉണ്ടായിരുന്ന ആധിപത്യമെല്ലാം തകർന്നടിഞ്ഞു. ഇപ്പോൾ ഇതാ പുതിയ ഫോൾഡബിൾ ഫോണും സാംസങ് പുറത്തിറക്കിയിരിക്കുകയാണ്. ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 5, ഫോൾഡ് 5 എന്നി ഫോണുകളാണ് സാംസങ് പുതിയതായി മാർക്കറ്റിൽ എത്തിച്ചിരിക്കുന്നത്. ഫോണുകൾക്ക് വൻ വരവേൽപ് തന്നെ ആരാധകർ നലൽകിയിരുന്നു. മികച്ച അഭിപ്രായമാണ് രണ്ട് ഫോണുകൾക്കും ലഭിക്കുന്നത്. അതേ സമയം ഇപ്പോൾ ആപ്പിളിനെ പരിഹരിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് സാംസങ്.

ആപ്പിൾ ഫോണുകൾ ​ഗാലക്സി ഫ്ലിപ് 5 ആയി പ്രവർത്തിപ്പിക്കാം

ഫോൾഡബിൾ ഫോൺ പോലുള്ള അടുത്ത ജനറേഷൻ ഫോണുകൾ ആപ്പിളിന് അവകാശപ്പെടാൻ ഇല്ലാത്ത സാഹചര്യത്തിലാണ് പരിഹാസവുമായി സാംസങ് രം​ഗത്ത് വന്നിരിക്കുന്നത്. സാധാരണ പരസ്യങ്ങളിലും ഫോട്ടോകളിലും മാത്രമായി പരിഹാസങ്ങൾ ഒതുങ്ങുമ്പോൾ ഇത്തവണ അൽപം കടന്ന് ചിന്തിക്കാൻ സാംസങിന് സാധിച്ചിട്ടുണ്ട്. ഇതിനായി ഒരു പുതിയ ആപ്പ് തന്നെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ട്രൈ ​ഗാലക്സി എന്നാണ് ഈ ആപ്പിന് സാംസങ് നൽകിയിരിക്കുന്ന പേര്.

ഒരു ​ഗാലക്സി ഉപഭോക്താവിന് എന്തെല്ലാം സൗകര്യങ്ങൾ ലഭിക്കുന്നു എന്ന് ആപ്പിൾ ഉപഭോക്താക്കളെ അറിയിക്കാനാണ് ഈ ആപ്പിലൂടെ സാംസങ് ഉദ്ദേശിക്കുന്നത്. ആപ്പിൾ ഉപഭോക്താക്കൾക്ക് ഗാലക്സി ഫോൾഡ് 5 ഉപയോക്താവായി തോന്നുന്നതിന്റെ സൗജന്യ ട്രയൽ ഈ ആപ്പിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ കൃത്യമായി പറഞ്ഞാൽ ഈ ആപ്പിലൂടെ ​ഗാലക്സി ഉപഭോക്താക്കൾക്ക് എന്തെല്ലാം സാധ്യമാകും എന്ന് ആപ്പിൾ ഉപഭോക്താക്കൾളെ മനസിലാക്കി കൊടുക്കുക.

ആപ്പിൾ ഫോണുകൾ ​ഗാലക്സി ഫ്ലിപ് 5 ആയി പ്രവർത്തിപ്പിക്കാം

ഐഫോണുകളിൽ Galaxy UI-യിൽ നിന്ന് ഒരു വെർച്വൽ ട്രൈ ഔട്ട് ഓഫറും കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ട്. 2020ൽ ഈ ആപ്പിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയിരുന്നു എങ്കിലും നിലവിൽ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കിയ സാഹചര്യത്തിൽ ആപ്പിളിനെ കളിയാക്കി കൂടുതൽ അപ്ഡേറ്റുകൾ നൽകാൻ സാംസങ് ശ്രമിച്ചിട്ടുണ്ട്. ഈ ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം.

ഈ ആപ്പിന്റെ സഹായത്തോടെ ഐഫോണിൽ ​ഗാലക്സി ഫോണുകളുടെ ഒരു സിമുലേഷൻ ആരംഭിക്കും. ​ഗാലക്സി ഫോൾഡ് 5 ഫോണിന്റെ ഫീച്ചറാണ് ഐഫോൺ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ രണ്ട് ഐഫോണുകൾ വേണ്ടിവരും എന്ന കര്യം ഓർക്കേണ്ടതാണ്. ഇതിലൂടെ ഗാലക്സി ഫോൾഡ് 5ന്റെ വെർച്വൽ ആസ്വാദനം ആപ്പിൾ ഉപഭോക്താക്കൾക്ക് സാധ്യമാകുന്നതാണ്. ഇവർക്ക് സിമുലേഷനിൽ ആപ്പുകൾ തുറക്കാനും അടയ്‌ക്കാനും കഴിയും.

ഇതിന് പുറമെ സാംസങ്ങിന്റെ യുഐയിൽ ഫോണിൽ പ്രീഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന ആപ്പുകളും ആപ്പിൾ ഉപഭോക്താക്കൾക്ക് തുറക്കാൻ സാധിക്കും. കൂടാതെ, കൊറിയൻ, ചെക്ക്, ഹംഗേറിയൻ, ലാറ്റിൻ അമേരിക്കൻ സ്പാനിഷ്, റഷ്യൻ തുടങ്ങി ഇരുപതോളം ഭാഷകളുടെ പിന്തുണയും പുതിയ അപ്ഡേറ്റിൽ സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഈ ആപ്പിന്റെ സേവനം എങ്ങനെ ലഭ്യമാകും എന്ന് പരിശോധിക്കാം. ഇതിനായി ആപ്പിൾ ഉപഭോക്താക്കൾ trygalaxy.com/ എന്ന് വെബ്സൈറ്റ് സന്ദർശിക്കുക.

ശേഷം നിങ്ങളുടെ ഐഫോണിന്റെ ഹോം സ്ക്രീനിലേക്ക് ഈ ആപ്പിനെ എത്തിക്കുക. ആപ്പ് തുറന്നതിന് ശേഷം ട്രൈ ഫോൾഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രണ്ടാമത്തെ ഐഫോണിലും ഈ പ്രൊസസ് തന്നെ ചെയ്യുക. ആപ്പ് കോഡ് ഉപയോ​ഗിച്ച് രണ്ട് ഫോണുകളും തമ്മിൽ ബന്ധിപ്പിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ബന്ധിപ്പിച്ചുകഴിഞ്ഞാൽ ഗാലക്സി ഫോൾഡ് 5 ന് സമാനമായി രണ്ട് ഐഫോണുകളും ഒരു സ്‌ക്രീനിലേക്ക് സംയോജിപ്പിക്കും.

ക്വിക്ക് ഷെയർ, സാംസങ് ഹെൽത്തിന്റെ ഫിറ്റ്‌നസ് സ്യൂട്ട് തുടങ്ങിയ ഫീച്ചറുകൾ ഈ ആപ്പ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്‌സി ഇസഡ് ഫ്ലിപ്പും ഫോൾഡിന്റെ ഫ്ലെക്‌സ്‌ക്യാം മോഡും പരിശോധിക്കാനുള്ള സൗകര്യവും ഈ ആപ്പിൽ സാംസങ് നൽകിയിട്ടുണ്ട്. സാംസങിന്റെ ഫീച്ചറുകൾ ആപ്പിൾ ഉപഭോക്താക്കൾക്ക് മനസിലാക്കി കൊടുത്ത് കൂടുതൽ ആപ്പിൾ ഉപഭോക്താക്കളെ സാംസങിലേക്ക് കൊണ്ടുവരാനാണ് ഈ ആപ്പിലൂടെ സാംസങ് ശ്രമിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Samsung is offering Apple customers a free trial of the Galaxy Fold 5 experience through this app. More specifically, Apple is giving consumers an idea of what Galaxy customers can do with this app. The app offers features like Quick Share and Samsung Health's fitness suite.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X