പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ! സാംസങ് ഗാലക്‌സി അൺപാക്ക്ഡ് 2024 ഇവന്റ് പ്രഖ്യാപിച്ചു
സാംസങ്ങിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2024 ഇവന്റിന് ഒരുങ്ങി സാംസങ്. ഈ ഇവെന്റിനായി ആവേശത്തോടെ കാത്തിരിക്കുന്ന സാംസങ് പ്രേമികൾക്ക് ആശ്വാസം എന്ന രീതിയിൽ കമ്പനി അതിൻ്റെ വാർഷിക പരിപാടിയുടെ ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചു. ഗാലക്‌സി അൺപാക്ക്ഡ് 2024 ഈ വർഷം മാതൃരാജ്യത്ത് നടത്താതെ പാരീസിൽ ജൂലൈ 10ന് നടത്താനാണ് തീരുമാനം. ഇവൻ്റ് സമയത്ത് സാംസങ് വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പുകൾ ലോഞ്ച് ചെയ്യുമെന്ന ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും പ്രഖ്യാപനത്തിൽ, കമ്പനി പ്രധാനമായും ഗാലക്‌സി എഐയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തോന്നുന്നു.
ഗാലക്‌സി ഇസഡ് ഫോൾഡ് 6, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 എന്നിവ ഗാലക്‌സി എഐയിൽ ഉൾപ്പെടുത്തിയ ഫോൾഡബിൾ ഉപകരണങ്ങളെ കുറിച്ചുള്ള ആനിമേഷൻ സൂചിപ്പിക്കുന്നത് ആയിരുന്നു ഇന്ന് നടത്തിയ പ്രഖ്യാപനം. "ഏറ്റവും പുതിയ ഗാലക്‌സി Z സീരീസിലേക്കും മുഴുവൻ ഗാലക്‌സി ഇക്കോസിസ്റ്റത്തിലേക്കും ഇപ്പോൾ സന്നിവേശിപ്പിച്ചിരിക്കുന്ന ഗാലക്‌സി എഐയുടെ ശക്തി കണ്ടെത്താൻ തയ്യാറാകൂ" എന്ന സന്ദേശത്തോടെ ഉള്ള ക്ഷണം ആണ് ഈ സൂചനകൾ സ്ഥിരീകരിച്ചത്.

സാംസങ്ങിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2024 ഇവൻ്റ് ലൈവ് സ്ട്രീം എവിടെ കാണാം? 2024 ജൂലൈ 10നാണ് ഇവൻ്റ് നടക്കുന്നത്. ഈ വർഷത്തെ ഇവൻ്റിൻ്റെ ആതിഥേയ രാജ്യം പാരീസാണ്. സാംസങ്ങിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. Samsung.com, Samsung Newsroom, സാംസങ്ങിൻ്റെ യൂട്യൂബ് ചാനൽ എന്നിവയിൽ നിങ്ങൾക്ക് ലൈവ് സ്ട്രീം കാണാൻ സാധിക്കും. ഇന്ത്യയിൽ വൈകിട്ട് 6.30 മുതലും യൂറോപ്പിൽ മുതലും ലൈവ് സ്ട്രീം ആരംഭിക്കും.
സാംസങ്ങിൻ്റെ ഗാലക്‌സി അൺപാക്ക്ഡ് 2024ൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? ഈ ഇവന്റിൽ സാംസങ് നിരവധി ഹാർഡ്‌വെയർ ഉപകരണങ്ങൾ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇവൻ്റ് ഫോൾഡബിൾ ഉപകരണങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പുകൾ അവതരിപ്പിക്കും. ഗാലക്‌സി Z ഫോൾഡ് 6 (Galaxy Z Fold 6), ഗാലക്‌സി Z ഫ്ളി(പ് 6 Galaxy Z Flip 6) എന്നിവയുടെ ലോഞ്ച് വിദൂരതയിൽ അല്ല.
സ്മാർട്ട്‌ഫോണുകൾക്കൊപ്പം, ധരിക്കാവുന്ന മറ്റ് ഉപകരണങ്ങളുടെ പുതിയ ഡിസൈനുകളും അപ്‌ഗ്രേഡുകളും സാംസങ് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി ബഡ്‌സ് 3 സീരീസും ഗാലക്‌സി റിംഗിൻ്റെ അരങ്ങേറ്റവും ഇവന്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീക്ക് റിപ്പോർട്ട് അനുസരിച്ച്, യുഎസിൽ 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ഗാലക്‌സി Z ഫോൾഡ് 6 ലഭ്യമാകും. ഈ വര്ധസണുകൾക്കെല്ലാം കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ വില കൂടുതലായിരിക്കുമെന്നും ഊഹമുണ്ട്.
ഫോൾഡബിൾ മൂന്ന് നിറങ്ങളിൽ ആയിരിക്കും വരുന്നത്. നേവി, സിൽവർ ഷാഡോ, പിങ്ക്. 239 ഗ്രാം ഭാരമുള്ള മുൻഗാമിയേക്കാൾ ഭാരം കുറവാണ് ഈ ഫോൾഡബിൾ ഫോണിന്. 253 ഗ്രാം ആണ് ഇതിന്റെ ഭാരം. എല്ലാ വേരിയൻ്റുകളിലും $100 വില വർദ്ധന ആഗോളതലത്തിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ പോലുള്ള വിപണികളിൽ ഉൾപ്പെടെ, ഫോൾഡബിളുകൾ ഏറ്റവും ചെലവേറിയ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്.
സാംസങ് ഗ്യാലക്‌സി ഇസഡ് ഫോൾഡ് 6, നൂതന എഐ കഴിവുകളും ഭാരം കുറഞ്ഞ രൂപകൽപ്പനയും ഉൾക്കൊള്ളുന്ന ഒരു പ്രധാന വേർഷനായി മാറുകയാണ്. ലീക്ക് റിപ്പോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉപകരണത്തിൻ്റെ വിശദാംശങ്ങൾ എന്നത് ശ്രദ്ധിക്കുക. ക്ഷണത്തിൽ, അൺപാക്ക്ഡ് 2024ന് മുമ്പായി വരാനിരിക്കുന്ന എല്ലാ ടീസറുകളും ട്രെയിലറുകളും അപ്‌ഡേറ്റുകളും ഉടൻ പുറത്തിറക്കുമെന്ന് കമ്പനി പങ്കിട്ടു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








