സെല്‍ഫി പ്രേമികള്‍ക്കായി മുന്‍ വശത്ത് ഫ്ളാഷുളള രണ്ട് ഫോണുകളുമായി സാംസങ്...!

Written By:

സെല്‍ഫി പ്രേമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, സെല്‍ഫി വിരോധികള്‍ക്ക് ഇഷ്ടമാകുമെങ്കിലും അല്ലെങ്കിലും. ഈ സെല്‍ഫി കാലത്ത് സെല്‍ഫി ഭ്രമത്തിന് ആക്കം കൂട്ടാന്‍ സാംസങ് രണ്ട് ഫോണുകളുമായാണ് എത്തുന്നത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

ഗ്യാലക്‌സി ജെ5, ജെ7 എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി പ്രേമികള്‍ക്ക് മുന്‍ വശത്ത് ഫ്ളാഷുളള രണ്ട് ഫോണുകളുമായി സാംസങ്...!

കുറഞ്ഞ പ്രകാശത്തില്‍ പോലും മികച്ച സെല്‍ഫികള്‍ ലഭിക്കാന്‍ സാധിക്കുന്നതിനായി മുന്‍ വശത്ത് എല്‍ഇഡി ഫ്ളാഷുകളാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്ക് മുന്‍ വശത്ത് ഫ്ളാഷുളള രണ്ട് ഫോണുകളുമായി സാംസങ്...!

മദ്ധ്യ വില പരിധിയിലുളള സ്മാര്‍ട്ട്‌ഫോണുകളാണ് സാംസങ് പുതിയ ജെ ശ്രേണിയില്‍ അവതരിപ്പിക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്ക് മുന്‍ വശത്ത് ഫ്ളാഷുളള രണ്ട് ഫോണുകളുമായി സാംസങ്...!

5മെഗാപിക്‌സല്‍ മുന്‍ ക്യാമറകളാണ് ഈ ഫോണുകള്‍ക്ക് സാംസങ് നല്‍കിയിരിക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്ക് മുന്‍ വശത്ത് ഫ്ളാഷുളള രണ്ട് ഫോണുകളുമായി സാംസങ്...!

ജെ5 എത്തുന്നത് 5ഇഞ്ച് സ്‌ക്രീനും സ്‌നാപ്ഡ്രാഗണ്‍ ക്വാഡ് കോര്‍ സിപിയു-ഉം ആയാണ്. അതേ സമയം ജെ7 5.5ഇഞ്ച് സ്‌ക്രീനും മാര്‍വെല്‍ അര്‍മഡാ മൊബൈല്‍ പിഎക്‌സ്എ1936 ഒക്ടാ കോര്‍ ചിപ്‌സെറ്റുമായാണ് എത്തുന്നത്.

1.5ജിബി റാമും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പും ആണ് രണ്ട് ഫോണുകള്‍ക്കും ഉളളത്.

സെല്‍ഫി പ്രേമികള്‍ക്ക് മുന്‍ വശത്ത് ഫ്ളാഷുളള രണ്ട് ഫോണുകളുമായി സാംസങ്...!

ചൈനീസ് വിപണിയില്‍ ഇപ്പോള്‍ തന്നെ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വരും മാസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Announces Galaxy J5 And J7 With Front-Facing Flash For Selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot