ഓപ്ഷൻ കൊടുത്താൽ ഇങ്ങനെ കൊടുക്കണം! S25 എഡ്ജിന് പിന്നാലെ S25 അൾട്രയ്ക്കും 12000 രൂപ ഡിസ്കൗണ്ടുമായി സാംസങ്
സാംസങ് തങ്ങളുടെ എസ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ ഗാലക്സി എസ്25 എഡ്ജ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ലോഞ്ച് ഓഫർ എന്ന നിലയിൽ ഗാലക്സി എസ്25 എഡ്ജിന്റെ 512ജിബി വേരിയന്റ് 12000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 256ജിബി വേരിയന്റിന്റെ വിലയിൽ സാംസങ് ലഭ്യമാക്കി. അതായത് 109999 രൂപ വിലയിൽ ഈ ഉയർന്ന വേരിയന്റ് വാങ്ങാൻ സാധിക്കും. ഈ ഓഫർ ഇനിയും ഏതാനും ദിവസം കൂടി തുടരും എന്നാണ് സാംസങ് വെബ്‌സൈറ്റിലെ കൗണ്ട്ഡൗൺ ടൈമർ കാണിക്കുന്നത്.
ഗാലക്സി എസ്25 എഡ്ജിന് മാത്രമല്ല, ഇപ്പോൾ ഗാലക്സി എസ് സീരീസിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന് വിലയിരുത്തപ്പെടുന്ന ഗാലക്സി എസ്25 അൾട്രയ്ക്കും (Samsung Galaxy S25 Ultra)സാംസങ് 12000 രൂപ വിലക്കുറവ് ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവ വികാസം. പരിമിത കാലത്തേക്കാണ് ഈ ഓഫർ ലഭ്യമാകുക.

സാംസങ് ഗാലക്സി എസ്25 അൾട്രയുടെ യഥാർഥ വില 1,29,999 രൂപ ആണ്. ഇത് ഇപ്പോൾ 1,17,999 രൂപയ്ക്ക് വാങ്ങാൻ അവസരമുണ്ട്. അതിനായി 12,000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആണ് സാംസങ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഉപയോക്താക്കൾക്ക് പ്രതിമാസം 3,278 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ഗാലക്സി എസ്25 അൾട്രയുടെ വേരിയന്റുകൾക്ക് 12000 രൂപ ഡിസ്കൗണ്ട് സഹിതം സ്വന്തമാക്കാവുന്ന പുതിയ വില: 12 ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റ് 1,17,999 രൂപ, 12 ജിബി റാം / 512 ജിബി സ്റ്റോറേജ് വേരിയന്റ് 1,29,999 രൂപ, 12GB റാം / 1TB സ്റ്റോറേജ് വേരിയന്റ് 1,53,999 രൂപ.

ജൂൺ 14 വരെയാണ് ഗാലക്സി എസ്25 അൾട്രയ്ക്ക് ഈ 12000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാകുക എന്നാണ് ഔദ്യോഗിക സാംസങ് വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന കൗണ്ട്ഡൗൺ ടൈമറിൽ നൽകിയിരിക്കുന്നത്. സാംസങ് വെബ്സൈറ്റിൽ മാത്രമാണ് ഈ ഡീൽ ലഭ്യമാകുക. ഗാലക്സി S25 അൾട്രയുടെ എക്സ്പീരീയൻസ് ആസ്വദിക്കാൻ ഈ പരിമിതകാല ഓഫറുകൾ ഉപഭോക്താക്കളെ അനുവദിക്കുന്നു എന്ന് സാംസങ് പറയുന്നു.
സാംസങ് ഗാലക്സി എസ്25 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: സൂപ്പർ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz) ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നിവ ഗാലക്സി എസ്25 അൾട്രയിലുണ്ട്. 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.
ഡിസ്പ്ലേ സുരക്ഷയ്ക്കായി ആദ്യത്തെ ആന്റി-റിഫ്ലെക്റ്റീവ് ഗ്ലാസ് സെറാമിക് ആയ കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു. ക്വാഡ് റിയർ ക്യാമറ ( 200MP വൈഡ് ക്യാമറ+ 50MP അൾട്രാ വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ) സജ്ജീകരണമാണ് എസ്25 അൾട്രയുടെ മുഖ്യ ആകർഷണം. 12MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് പ്രവർത്തനം. ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അഡ്രിനോ 830 ജിപിയു, 5,000mAh ബാറ്ററി, വയേർഡ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ പിന്തുണ, 5G, IP68 റേറ്റിങ്, എഐ ഫീച്ചറുകൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








