ഓമ്‌നിയ എം സ്മാര്‍ട്‌ഫോണുമായി സാംസംഗ്

By Super
|
ഓമ്‌നിയ എം സ്മാര്‍ട്‌ഫോണുമായി സാംസംഗ്

സാംസംഗിന്റെ വിന്‍ഡോസ് ഫോണായ ഓമ്‌നിയ (ജിടി-18350) എം മോഡല്‍ സ്മാര്‍ട്‌ഫോണ്‍ എത്തി. 4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് ഇതിന്റേത്. വളരെ കുറഞ്ഞ തോതില്‍ മാത്രം ഡിസ്‌പ്ലെയില്‍ നിന്ന് ഗ്ലെയര്‍ അടിക്കുന്നതിനാല്‍ മികച്ച രീതിയില്‍ കണ്ടന്റുകള്‍ കാണാനാകും. സാംസംഗിന്റെ ക്ലൗഡ് അധിഷ്ഠിത നെറ്റ്‌വര്‍ക്കായ ഫാമിലി സ്റ്റോറി ഡൗണ്‍ലോഡ് ചെയ്യാനും അതില്‍ നിന്ന് കുടുംബ മെസേജുകളും വീഡിയോകളും ഫോട്ടോകളും എല്ലാം ഷെയര്‍ ചെയ്യാനും സൗകര്യമുണ്ട്. സാംസംഗ് ചാറ്റ്ഓണും ഇതിലുണ്ട്.

മറ്റ് സവിശേഷതകള്‍

 
  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 7.5 മാംഗോ

 
  • 4ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 384 എംബി റാം

  • 3ജി, എഡ്ജ്, ജിപിആര്‍എസ്, വൈഫൈ കണക്റ്റിവിറ്റികള്‍

  • ബ്ലൂടൂത്ത് എ2ഡിപി, യുഎസ്ബി 2.0

  • 5 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ്

  • സെക്കന്ററി വീഡിയോ ക്യാമറ

  • 3.5 എംഎം ഹാന്‍ഡ്‌സ് ഫ്രീ സോക്കറ്റ്

  • 1500mAh ലിഥിയം അയണ്‍ ബാറ്ററി

യൂറോപ്യന്‍ വിപണിയിലാണ് ഈ സ്മാര്‍ട്‌ഫോണ്‍ ആദ്യം എത്തുക. പിന്നീട് മറ്റ് വിപണികളിലും ഇറക്കാനാണ് പദ്ധതി. ഇതിലെ ഫോട്ടോ സ്റ്റുഡിയോ സംവിധാനം ഉപയോഗിച്ച് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും മറ്റ് സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനും സാധിക്കും. വിന്‍ഡോസ് ലൈവ് സ്‌കൈഡ്രൈവ് 25 ജിബി സൗജന്യ ഓണ്‍ലൈന്‍ സ്‌റ്റോറേജാണ് ഓമ്‌നിയ എം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സാംസംഗ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഫോട്ടോകളും വീഡിയോകളും ഓഫീസ് ഡോക്യുമെന്റുകളും എല്ലാം സൂക്ഷിച്ച് വെക്കാം.

വിന്‍ഡോസ് ലൈവ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍ എന്നീ സോഷ്യല്‍ സൈറ്റുകളിലേയും കോണ്ടാക്റ്റുകളേയും ഒരൊറ്റ പോര്‍ട്ടലില്‍ എടുത്തുവെക്കാന്‍ വിന്‍ഡോസ് ഫോണിന്റെ പീപ്പിള്‍ ഹബ്ബ് സഹായിക്കുന്നു. സാംസംഗിന്റെ തന്നെ വീഡിയോ ചാറ്റ് സൗകര്യവും ഈ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അനുഭവിക്കാനാകും. ഓമ്‌നിയ എമ്മിന്റെ വില പ്രഖ്യാപിച്ചിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X