സാംസംഗ് സ്‌ട്രോറ്റോസ്ഫിയര്‍ X ആപ്പിള്‍ ഐഫോണ്‍5

Posted By: Staff

സാംസംഗ് സ്‌ട്രോറ്റോസ്ഫിയര്‍ X ആപ്പിള്‍ ഐഫോണ്‍5

ഗാഡ്ജറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സാംസംഗും ആപ്പിളും തമ്മിലുള്ള ശത്രുത. സാംസംഗ് പേറ്റന്റ് നിയമം തെറ്റിച്ചു എന്നാരോപിച്ച് ആപ്പിള്‍ കേസ് ഫയല്‍ ചെയ്യുക വരെ ചെയ്തതോടെ ഇവര്‍ തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തു വരികയും ചെയ്തു. അവരുടെ ഗാലക്‌സി സ്മാര്‍ട്ട് ഫോണിന്റെ ഡിസൈന്‍ സാംസംഗ് അടിച്ചുമാറ്റി എന്നതായിരുന്നു ആരോപണം.

ഇപ്പോള്‍ മത്സര രംഗത്തുള്ള പ്രമുഖ ഗാഡ്ജറ്റുകള്‍ സാംസംഗ് സ്ട്രാറ്റോസ്ഫിയറും ആപ്പിള്‍ ഐഫോണ്‍ 5ഉം.

ഐഫോണ്‍ സീരീസില്‍ പെട്ട സ്മാര്‍ട്ട് ഫോണുകളുടെ പര്യായമായി മാറിയിരിക്കുന്ന ആപ്പിളിന് വ്യക്തമായ മുന്‍തൂക്കം ഉണ്ട് എന്നതു ശരി തന്നെ. എന്നാല്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണിയില്‍ അവസ്ഥ മറിച്ചാണ്. സാംസംഗിനെ പോലുള്ള ശക്തമായ എതിരാളികളുടെ സാന്നിദ്ധ്യമാണിതിനു കാരണം.

ആപ്ലിക്കേഷനുകളുടെയും സ്റ്റൈലിന്‍േയും കാര്യത്തില്‍ സമ്പന്നമാണ് സാംസംഗ് സ്ട്രാറ്റോസ്ഫിയര്‍. QWERTY സ്‌ളൈഡര്‍ കീപാഡോടെ വരുന്ന ഇത് അക്ഷരാര്‍ത്ഥത്തില്‍ ആപ്പിള്‍ ഐഫോണ്‍ 5ന് ഒരു ഭീഷണിയാണ്.
ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗ് സ്ട്രാറ്റോസ്ഫിയറിന്റെ ടച്ച് സ്‌ക്രീന്‍ ഡിസ്പ്‌ളേ മികച്ചതാണ്. 5 മെഗാപിക്‌സല്‍ ക്യാമറയുള്ള സാംസംഗ് സ്ട്രാറ്റോസ്ഫിയര്‍ ഒരു സെക്കന്ററി ക്യാമറയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് സാധ്യമാക്കുന്നുണ്ട്.

1 ജിബി റാമോടെ 1.4 ജിഗാഹെര്‍ഡ്‌സ് ആപ്പിള്‍ എ5 ഡ്യുവല്‍ കോര്‍ പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഐഫോണും വളരെ ഉന്നത നിലവാരം തന്നെയാണ് പുലര്‍ത്തുന്നു എന്നതില്‍ തര്‍ക്കമില്ല. 960 x 640 പിക്‌സല്‍ റെസൊലൂഷനുള്ള 4 OLED സ്‌ക്രീന്‍ ആണിതിന്റെ സ്‌ക്രീന്‍. ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുള്ള 8 മെഗാപിക്‌സല്‍ ക്യാമറയുണ്ടിതിന്‌.

40,000 രൂപയോളമാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആപ്പിള്‍ ഐഫോണിന്റെ വില. എന്നാല്‍ സാംസംഗ് സ്ട്രാറ്റോസ്ഫിയറിന്റെ വില ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot