ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ആപ്പിളും സാംസങ്ങും. അതുകൊണ്ടുതന്നെ രണ്ടു കമ്പനികളും തമ്മില്‍ മത്സരവും സ്വാഭാവികം. നിലവില്‍ ലോക വിപണിയില്‍ സാംസങ്ങിനുതന്നെയാണ് മേല്‍ക്കൈ. അതിനു കാരണമാവട്ടെ ഏഷ്യയിലെ സ്വാധീനവും.
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വിപണികളിലൊന്നായ ഏഷ്യയില്‍ സ്ഥാനമുറപ്പിച്ചാല്‍ അത് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ഈ കമ്പനികള്‍ക്ക് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെയാണ് വിലകുറച്ചിട്ടാണെങ്കിലും പരമാവധി ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിറ്റഴിക്കാന്‍ ആപ്പിള്‍ ഇപ്പോള്‍ ശ്രമിക്കുന്നതും.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ആപ്പിളിനും സാംസങ്ങിനും ഏഷ്യയില്‍ വെല്ലുവിളി കടുത്തതാവുകയാണ്. അതിനു കാരണം ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുടെ കടന്നുവരവുതന്നെ. മൈക്രോമാക്‌സും കാര്‍ബണും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം ചൈനീസ് കമ്പനികളും ഏഷ്യയില്‍ ശക്തമായ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ആപ്പിളിനും സാംസങ്ങിനും ഏഷ്യയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന 5 കമ്പനികളെ പരിചയപ്പെടാം.

മൈക്രോമാക്‌സ് (ഇന്ത്യ)
ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് രാജ്യത്തിനും പുറത്തും ബിസിനസ് വ്യാപിപ്പിച്ചുകഴിഞ്ഞു. ഇന്ത്യക്കു പുസറത്ത് റഷ്യയിലും റൊമാനിയയിലുമാണ് നിലവില്‍ മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുന്നത്. വൈകാതെ യൂറോപ്യന്‍ വിപണിയിലേക്കും കാലെടുത്തു വയ്ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ സാംസങ്ങിനു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനമാണ് മൈക്രോമാക്‌സിനുള്ളത്.

കാര്‍ബണ്‍ (ഇന്ത്യ)
ഇന്ത്യന്‍ വിപണിയില്‍ മൈക്രോമാക്‌സിനു തൊട്ടുപിന്നിലായുള്ള കമ്പനിയാണ് കാര്‍ബണ്‍. 2013-ല്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞ ഫോണുകളില്‍ 10 ശതമാനം കാര്‍ബണ്‍ ഫോണുകളായിരുന്നു. വരും വര്‍ഷങ്ങളില്‍ കമ്പനി കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് കരുതുന്നത്.

ഒപ്പൊ (ചൈന)
ചൈനയില്‍ നേരത്തെ പേരെടുത്ത ഒപ്പൊ ഇപ്പോള്‍ ഇന്ത്യയിലും ശക്തമായ സാന്നിധ്യമാവുകയാണ്. 2014-ഒപ്പൊയെ സംബന്ധിച്ച് മികച്ച വര്‍ഷമാകുമെന്നാണ് കരുതുന്നത്.

സിയോമി (ചൈന)
കുറഞ്ഞ കാലം കൊണ്ടുതന്നെ ചൈനയിലെ ആപ്പിള്‍ എന്നു പേഴരടുത്ത കമ്പനിയാണ് സിയോമി. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കും കമ്പനി ബിസിനസ് വ്യാപിച്ചിച്ചത്. അരങ്ങേറ്റത്തില്‍ ഒരുപിടി മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് സിയോമിയെ സംബന്ധിച്ച് ഇന്ത്യയിലും മികച്ച ഭാവി നല്‍കുന്നുണ്ട്.

സോളൊ (ഇന്ത്യ)
സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അത്ര വലിയ സാന്നിധ്യമല്ലെങ്കിലും ഇന്ത്യയിലെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളിയാകും ഈ കമ്പനി എന്നു പ്രതീക്ഷിക്കാം.