ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് ഒന്നാമന്‍; നോക്കിയയ്ക്ക് തിരിച്ചടി

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നോക്കിയയ്ക്കുണ്ടായിരുന്ന ആധിപത്യം തകര്‍ത്ത് സാംസങ്ങ് ഒന്നാമത്. വിപണിയുടെ 31.5 ശതമാനം കൈയടക്കിയാണ് ഈ സൗത്ത്‌കൊറിയന്‍ കമ്പനി നേട്ടം കൈവരിച്ചത്.

 

അതേസമയം ലൂമിയ സീരീസുമായി ആഗോളതലത്തില്‍ തിരച്ചുവരവു നടത്തുന്ന നോക്കിയ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് മൂന്നാം സ്ഥാനത്തും ആപ്പിള്‍ നാലാമതുമാണ്.

'വി ആന്‍ഡ് ഡി 100' നടത്തിയ 2012-13 സാമ്പത്തിക വര്‍ഷത്തെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ വലിയൊരു ഭാഗം കൈയടക്കിയ സാംസങ്ങിന് 11328 കോടിരൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നു ലഭിച്ച വരുമാനം. മുന്‍ വര്‍ഷം ഇത് 7891 കോടി രൂപയായിരുന്നു. 43 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.

അതേസമയം കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോക്കിയയ്ക്ക് ഇന്ത്യയില്‍ ഈ വര്‍ഷം 27.2 ശതമാനം ഉപഭോക്താക്കളെ മാത്രമെ ലഭിച്ചുള്ളു. വാര്‍ഷിക വരുമാനം മുന്‍വര്‍ഷത്തെ 11925 കോടി രൂപയില്‍ നിന്ന് 9780 കോടി രൂപയായി കുറയുകയും ചെയ്തു.

അടുത്ത കാലത്തായി നോക്കിയ പുറത്തിറക്കിയ ലൂമിയ സീരീസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ഇന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിട്ടില്ല.

വായിക്കുക: രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടുവായിക്കുക: രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

ആഗോള ഭീമന്‍മാരായ ആപ്പിളിനെ പിന്തള്ളി ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് മൂന്നാം സ്ഥാനത്തെത്തി. വിപണിയില്‍ 8.7 ശതമാനമാണ് മൈക്രോമാക്‌സിന്റെ പങ്കാളിത്തം. 3138 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 58.6 ശതമാനം വര്‍ദ്ധനവ്.

നാലം സ്ഥാനത്തുള്ള ആപ്പിളിന്റെ ഐ ഫോണിന്‌ ഇന്ത്യയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ നേട്ടമാണ് കമ്പനിക്കുണ്ടായത്. 2011-12 സാമ്പത്തിക വര്‍ഷം 250 കോടി മാത്രം വരുമാനം ലഭിച്ച കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1293 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. അതായത് 417.2 ശതമാനം വര്‍ദ്ധന.

ഗിസ്‌ബോട്ട് സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Samsung

Samsung

1500 രൂപ മുതല്‍ 50000 രൂപവരെയുള്ള ഫോണുകളുമായാണ് സാംസങ്ങ് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചത്

 

Nokia

Nokia

ലൂമിയ സീരീസിന് ഇന്ത്യയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

 

Micromax

Micromax

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സ്മാര്‍ട്ട്്‌ഫോണകള്‍ ലഭ്യമാക്കിയാണ് മൈക്രോമാക്‌സ് വിപണിയില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചത്.

 

Apple
 

Apple

ഇന്ത്യയില്‍ അടുത്തകാലം വരെ ഐ ഫോണുകള്‍ക്ക് പ്രിയം കുറവായിരുന്നു. തവണ വ്യവസ്ഥ ഉള്‍പ്പെടെ വിവിധ ഓഫറുകളുമായി വിപണിയില്‍ മുന്നേറാനുള്ള ശ്രമത്തിലാണ് ആപ്പിള്‍.

 

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് ഒന്നാമന്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X