Home
Mobile

ഇത് ചെറുത്, ഇപ്പ ശരിയാക്കിത്തരാം...! റിപ്പയറിങ്ങിൽ കേമം സാംസങ്, ആപ്പിളിനെ തോൽപ്പിച്ചത് വൻ മാർജിനിൽ

സ്മാർട്ട്ഫോൺ കേടായാൽ നന്നാക്കിയെടുക്കുക എന്ന് പറയുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ തലവേദന പിടിച്ച കാര്യമാണ്. പലരും കഷ്ടകാലം പിടിച്ച് ​കൈയിൽ പണമൊന്നുമില്ലാതെ ഇരിക്കുന്ന സമയത്താകും ഫോൺ 'പണിതരുക'. ഫോണില്ലാതെയുള്ള മുന്നോട്ടുപോക്ക് പലർക്കും സാധ്യമല്ല. അതിനാൽ കടംവാങ്ങിയും മറ്റും എങ്ങനെയെങ്കിലും റിപ്പയറിങ് നടത്തിക്കളയാം എന്ന് തീരുമാനിക്കും.

അ‌ങ്ങനെ തകർന്ന ഫോണുമായി കടയിലെത്തുമ്പോൾ അ‌വിടെ കാത്തിരിക്കുന്നത് മറ്റൊരു പരീക്ഷണമായിരിക്കും. ''അ‌യ്യോ ചേട്ടാ ഇതിന്റെ കേടായ സാധനം കിട്ടിനില്ല, പോയിട്ട് രണ്ടാഴ്ച കഴിഞ്ഞ് വരൂ'' എന്നോ, റിപ്പയറിങ് അ‌ൽപ്പം ചടങ്ങാണ് സമയമെടുക്കും എന്നോ ആയിരിക്കും കേൾക്കേണ്ടിവരിക. കടക്കാർ ചുമ്മാ തള്ളിവിടുന്നതാണ് ഈ ഡയലോഗ് എന്ന് തോന്നിപ്പോകും.

ഇത് ചെറുത്, ഇപ്പ ശരിയാക്കിത്തരാം...! റിപ്പയറിങ്ങിൽ കേമം സാംസങ്

എന്നാൽ അ‌തിൽ അ‌ൽപ്പം വാസ്തവവും ഉണ്ട് എന്നാണ് ഇലക്ട്രോണിക്സ് ഹബ് അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ റിസൾട്ട് കാണിച്ചുതരുന്നത്. ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ നന്നാക്കുക എളുപ്പമായിരിക്കും. എന്നാൽ മറ്റുചില ബ്രാൻഡുകൾ പൊതുവെ അ‌ത്രപെട്ടെന്ന് പിടികൊടുക്കില്ല. അ‌വ നന്നാക്കാൻ നന്നായി പണിയെടുക്കേണ്ടിവരും. ചിലപ്പോൾ പരാജയം നേരിട്ടെന്നുമിരിക്കും.

2022 ലെ ഏറ്റവും റിപ്പയർ ഫ്രണ്ട്ലി ആയ സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്നാണ് ഇലക്ട്രോണിക്സ് ഹബ് പഠനം നടത്തിയത്. ശരാശരി റിപ്പയർ സമയം, ഓൺലൈനിൽ ലഭ്യമായ റിപ്പയർ ഗൈഡുകളുടെ ബുദ്ധിമുട്ട് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. വിവിധ സ്‌മാർട്ട്‌ഫോണുകളുടെ അറ്റകുറ്റപ്പണി എളുപ്പം വിലയിരുത്താൻ ഐഫിക്സിറ്റിൽ ( iFixit) നിന്നുള്ള ഡാറ്റയും പഠനത്തിനായി ഉപയോഗിച്ചു.

ഇത് ചെറുത്, ഇപ്പ ശരിയാക്കിത്തരാം...! റിപ്പയറിങ്ങിൽ കേമം സാംസങ്

ഈ പഠനത്തിന്റെ റിപ്പോർട്ട് പ്രകാരം 2022ൽ ഏറ്റവും ഉയർന്ന റിപ്പയറബിലിറ്റി സ്‌കോറും കുറഞ്ഞ ശരാശരി റിപ്പയർ സമയവുമുള്ള സ്മാർട്ട്‌ഫോൺ മോഡൽ മോട്ടറോള മോട്ടോ ജി 7, ഗാലക്‌സി എ 40, സാംസങ് ഗാലക്‌സി എസ് 22 അൾട്ര എന്നിവയാണ്. ബ്രാൻഡുകളുടെ കാര്യമെടുത്താൽ സാംസങ് ആണ് മുന്നിൽ.

50 ശതമാനം റിപ്പയറബിലിറ്റി സ്‌കോറും 25 മിനിറ്റ് കുറഞ്ഞ ശരാശരി റിപ്പയർ സമയവുമായിട്ടാണ് സ്മാർട്ട്ഫോൺ മോഡലുകളിൽ മോട്ടോ ജി 7 മുന്നിലെത്തിയത്. ഗാലക്സി A40 42.9% റിപ്പയർ സ്‌കോറും 32.6 മിനിറ്റ് ശരാശരി റിപ്പയർ സമയവുമായാണ് രണ്ടാമതെത്തിയത്. സാംസങ്ങിന്റെ തന്നെ ഗാലക്സി എസ്22 അ‌ൾട്ര 33.3% സ്കോറും 48.1 മിനിറ്റ് സമയവുമായി മൂന്നാം സ്ഥാനത്തെത്തി.

ഏറെ പേരു​കേട്ട ആപ്പിളിന്റെ ഐഫോൺ 11 പ്രോ മാക്‌സ് ആണ് നാലാമത്. 30% റിപ്പയർ സ്‌കോറും 63.2 മിനിറ്റിന്റെ ശരാശരി റിപ്പയർ സമയവും ആണ് ഐഫോൺ 11 പ്രോ മാക്‌സ് നേടിയത്. ഇത് മൂന്നാം സ്ഥാനത്തുള്ള ഗാലക്‌സി എസ് 22 അൾട്രായുടെ ശരാശരി സമയത്തേക്കാൾ വളരെ കൂടുതലാണ്.

റിപ്പയർ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഫോണുകളുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ഇതനുസരിച്ച്, ഗൂഗിൾ പിക്സൽ 7, ഗാലക്സി നോട്ട് 10 എന്നിവയാണ് റിപ്പയർ ചെയ്യാൻ ഏറ്റവും പാടുള്ള സ്മാർട്ട്ഫോണുകൾ. ശരാശരി 60.3 മിനിറ്റ് ആണ് പിക്സൽ 7ന്റെ റിപ്പയർ ​ടൈം. 58.4 മിനിറ്റാണ് ഗാലക്സി നോട്ട് 10 ന്റെ ​റിപ്പയർ ടൈം.

ഇത് ചെറുത്, ഇപ്പ ശരിയാക്കിത്തരാം...! റിപ്പയറിങ്ങിൽ കേമം സാംസങ്

രണ്ട് ഉപകരണങ്ങളുടെയും റിപ്പയർ നിർദേശങ്ങൾ "difficult to follow"(പിന്തുടരാൻ ബുദ്ധിമുട്ടാണ്) എന്ന് ലേബൽ ചെയ്തിരിക്കുന്നവയാണ്. "100% ഹാർഡ് റിപ്പയർ" എന്ന റേറ്റിംഗ് ആണ് ഈ സ്മാർട്ട്ഫോണുകൾക്കുള്ളത്. ഡിഐ​വൈ (Do it yourself) റിപ്പയർ ഗൈഡുകളെ അടിസ്ഥാനമാക്കി സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ അറ്റകുറ്റപ്പണികളും പഠനം പരിശോധിച്ചു.

ഇതു പ്രകാരം അസൂസ്, എച്ച്ടിസി, എൽജി, സാംസങ്, ആപ്പിൾ എന്നിവയാണ് മികച്ച അഞ്ച് ബ്രാൻഡുകൾ. ഇതിൽ റിപ്പയർ ചെയ്യാൻ ഏറ്റവും എളുപ്പമുള്ളത് സാംസങ്ങാണ്. മറുവശത്ത്, അ‌ടുത്തിടെ റിപ്പയർ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്മാർട്ട്ഫോണുകൾ നിർമ്മിച്ചത് സോണി, ഷവോമി, ഹുവായ്, വൺപ്ലസ്, ഹോണർ എന്നിവയാണ്.

സാംസങ്ങിന്റെ എസ് 23 സീരീസ് പോലെയുള്ള പുതിയ ഫോണുകൾ റിപ്പയറിങ് എളുപ്പമാക്കുന്നതിൽ കമ്പനി പുലർത്തുന്ന സമർപ്പണം വ്യക്തമാക്കുന്നുണ്ട്. ബാറ്ററി റീപ്ലേസ്മെന്റ് എളുപ്പമാക്കുന്ന ബാറ്ററി പൗച്ചുകളാണ് സാംസങ് അ‌വതരിപ്പിച്ചിരിക്കുന്നത്. എളുപ്പത്തിൽ റിപ്പയറിങ് സാധ്യമാക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന പദവി സാംസങ് തുടർന്നും സ്വന്തമാക്കുമെന്ന് ഇത്തരം നീക്കങ്ങൾ സൂചിപ്പിക്കുന്നു.

More from GizBot

Best Mobiles in India

English summary
A study reports that Samsung will be the most repair-friendly smartphone brand in 2022. Samsung beat Apple to the top spot in a survey conducted by the technology information website Electronics Hub. The study was based on factors such as average repair time and the difficulty of repair guides available online.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X