സാംസംഗ് ചാമ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ജനുവരിയില്‍

Posted By:

സാംസംഗ് ചാമ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ജനുവരിയില്‍

സാംസംഗിന്റെ ഏറെ സ്വീകാര്യത ലഭിച്ച ഒരു ഹാന്‍ഡ്‌സെറ്റാണ് സാംസംഗ് ചാമ്പ്.  താരതമ്യേന ചെറിയ വിലയില്‍ മികച്ച സ്‌പെസിഫിക്കേഷനുകള്‍ ഒരുക്കാന്‍ പറ്റി സാംസംഗിന് ചാമ്പില്‍ എന്നതാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ വിജയത്തിന്റെ രഹസ്യം.  ഈ ഫുള്‍ ടച്ച് സ്‌ക്രീന്‍ മൊബൈലിന്റെ വിജയം ഇതിന്റെ കുറെ കൂടി മികച്ച വര്‍േഷന്‍ പുറത്തിറക്കാന്‍ഡ പ്രേരിപ്പിച്ചിരിക്കയാണ്.

സാംസംഗ് ചാമ്പ് 2 എന്നാണ് ഈ പുതിയ മൊബൈല്‍ ഫോണിന് നല്‍കിയിരിക്കുന്ന പേര്.

ഫീച്ചറുകള്‍:

  • ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • ഇന്‍-ബില്‍ട്ട് പ്രോസസ്സര്‍

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • എഫ്എം റേഡിയോ

  • 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്

  • വൈഫൈ

  • യുഎസ്ബി

  • ബ്ലൂടൂത്ത്
സാംസംഗ് ചാമ്പിന് വളഞ്ഞ അറ്റങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ സാംസംഗ് ചാമ്പ് 2ന്റെ അഗ്രഭാഗങ്ങള്‍ നേരെയുള്ളവയാണ്.  ഇതി ഈ പുതിയ ഫോണിന് ഒരു പ്രൊഫഷണല്‍ ഭാവം നല്‍കുന്നു.  ഡിസ്‌പ്ലേ സ്‌ക്രീനും, മൂന്ന് ബട്ടണുകളും ആണ് ഇതിന്റെ മുന്‍വശത്ത്.  ഈ മൂന്നു ബട്ടണുകളില്‍ ഒരെണ്ണം നാവിഗേഷന്‍ ബട്ടണ്‍ ആണ്.

സ്‌ക്രീനിനും ബട്ടണുകള്‍ക്കും ഇടയില്‍ സാംസംഗ് ലോഗോയും കാണാം.  75.9 ഗ്രാം മാത്രം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റ് നമ്മുടെ കൈവെള്ളയില്‍ ഒതുങ്ങുംവണ്ണം ഒതുക്കമുള്ളവയാണ്.  6.1 ഇഞ്ച് ഉള്ള ഇതിന്റെ ഡിസ്‌പ്ലേ ടിഎഫ്ടി ക്യുവിജിഎ ടച്ച് സ്‌ക്രീന്‍ ആണ്.

320 x 240 പിക്‌സല്‍ ആണ് ഈ സാംസംഗ് ഫോണിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.  ചിത്രങ്ങളും, വീഡിയോയും കാണുന്നത് മികച്ച അനുഭവമാക്കി മാറ്റും ഈ ഫോണിന്റെ മികച്ച ഡിസ്‌പ്ലേ.  2 മെഗാപിക്‌സല്‍ ഉള്ള ഒരു റിയര്‍ ക്യാമറ മാത്രമാണ് സാംസംഗ് ചാമ്പ് 2ന്റേത്.  സാംസംഗ് ചാമ്പില്‍ വെരും 1.3 മെഗാപിക്‌സല്‍ ക്യാമറ മാത്രമാണ് ഉണ്ടായിരുന്നത്.

ഈ മൊബൈലിലെ പ്രോസസ്സര്‍ ഇന്‍-ബില്‍ട്ട് ആണ്.  നല്ല ഇന്റേണല്‍ മെമ്മറിയുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ എക്‌സ്‌റ്റേണല്‍ മെമ്മറി 16 ജിബി വരെ ഉയര്‍ത്താവുന്നതാണ്.  10 മണിക്കൂര്‍ ടോക്ക് ടൈമും, 500 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1000 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗപ്പെടുത്തിയിരിക്കുക.

സാംസംഗ് ചാമ്പ് 2ന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും താങ്ങാവുന്ന വിലയായിരിക്കും ഈ മൊബൈലിന് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot