സാംസംഗ് ചാമ്പ് ഡീലക്‌സ് ഡ്യുയോസ്, മറ്റൊരു ഡ്യുവല്‍ സിം ബജറ്റ് ഫോണ്‍

Posted By:

സാംസംഗ് ചാമ്പ് ഡീലക്‌സ് ഡ്യുയോസ്, മറ്റൊരു ഡ്യുവല്‍ സിം ബജറ്റ് ഫോണ്‍

സാംസംഗ് ഈയിടെയായി ഡ്യുവല്‍ സിം ഫോണുകള്‍ ഇറക്കുന്നുണ്ട്.  അവരുടെ ഡ്യുയോസ് സീരീസിലേക്ക് പുതിയ പുതിയ അംഗങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.  ഒരേ സമയം ഒരു ഹാന്‍ഡ്‌സെറ്റില്‍ രണ്ടു സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുക എന്നത് ഏറെ സൗകര്യപ്രദം തന്നെ.

സാംസംഗ് ചാമ്പ് ഡീലക്‌സ് ഡ്യുയോസ് ആണ് ഈ സീരീസിലെ പുതിയ അംഗം.  ഏറെ ജനപ്രീതി നേടിയ സാംസംഗ് ചാമ്പ് മോഡലിന്റെ പുതിയ വേര്‍ഷനാണ് ഇത് എന്നു പറയാം.

ഫീച്ചറുകള്‍:

 • 2.8 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍

 • 1280 x 1024 പിക്‌സല്‍ റെസൊലൂ,നുള്ള 1.3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ്

 • 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • യുഎസ്ബി

 • ജിഎസ്എം 900/1800 -എസ്‌ഐഎം 1, എസ്‌ഐഎം 2

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ഓഡിയോ, വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • എഫ്എം റേഡിയോ

 • 1,000 mAh ലിഥിയം അയണ്‍ ബാറ്ററി

 • നീളം 101.8 എംഎം, വീതി 55 എംഎം, കട്ടി 12.1 എംഎം
ബജറ്റ് ഫോണ്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണെങ്കിലും വളരെ മികച്ച രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഇതിന്റെ ഡിസൈന്‍ സാംസംഗ് ചാമ്പുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്.

240 x 320 പിക്‌സല്‍ റെസൊലൂഷനുള്ള 2.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.  വളരെ ഒതുക്കമുള്ള ഡിസൈന്‍ഡ ആയതിനാല്‍ പോക്കറ്റിലിട്ടു കൊണ്ടു നടക്കാന്‍ വളരെ എളുപ്പമാണ് ഈ ഹാന്‍ഡ്‌സെറ്റ്.

64 എംബി ഇന്റേണല്‍ മെമ്മറിയുണ്ട് ഈ ഫോണിന്.  കൂടാതെ ഇതിന്റെ എക്‌സ്‌റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താനും സാധിക്കും.  യുഎസ്ബി വേര്‍,ന്‍ 2.0 പോര്‍ട്ട് ഉണ്ട് ഇതില്‍.  അതുപോലെ ബ്ലൂടൂത്ത് 3.0 കണക്റ്റിവിറ്റി സപ്പോര്‍ട്ടും ഉണ്ട്.

ഏകദേശം 4,000 രൂപയാണ് സാംസംഗ് ചാമ്പ് ഡീലക്‌സ് ഡ്യുയോസിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot