Home
Mobile

ചുരുളഴിച്ചാൽ ചുള്ളൻ ഫോൺ നിവരും! സാംസങ് റോളബിൾ സ്ക്രീൻ ഫോണിന്റെ അ‌രമനരഹസ്യം ചുരുളഴിഞ്ഞു!

ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ നിർമാണത്തിൽ പുത്തൻ പരീക്ഷണങ്ങളുമായി മുന്നിലുള്ള സാംസങ് , 2025ൽ റോളബിൾ OLED ഡിസ്പ്ലേയുള്ള ഫോൺ പുറത്തിറക്കി വിപ്ലവം സൃഷ്ടിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ബെസൽ-ലെസ് ഡിസ്‌പ്ലേയുള്ള ഈ ഫോൺ അണ്ടർ പാനൽ ക്യാമറ ഫീച്ചർ ചെയ്യുമെന്നും രാജ്യാന്തര തലത്തിലുള്ള ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ടിപ്‌സ്റ്ററായ റെവെഗ്നസ് പുറത്തുവിട്ട വിവരങ്ങളുടെ അ‌ടസ്ഥാനത്തിൽ, സാംമൊ​ബൈൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025-ൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ റോളബിൾ സാംസങ് ഫോൺ ഒരു കൺസെപ്റ്റ് ഫോൺ എന്ന നിലയിലല്ല, ഉപയോക്താക്കൾക്ക് വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ കണക്കുകൂട്ടി വലിയ അ‌ളവിൽ തന്നെ നിർമിക്കപ്പെടുമെന്നും ടിപ്സ്റ്റർ അ‌വകാശപ്പെടുന്നു.

ചുരുളഴിച്ചാൽ ചുള്ളൻ ഫോൺ നിവരും! സാംസങ് റോളബിൾ സ്ക്രീൻ

"2025-ൽ റോളബിൾ സ്മാർട്ട്ഫോണുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ സാംസങ് പദ്ധതിയിടുന്നു" എന്നാണ് ഇത് സംബന്ധിച്ച് സാംമൊ​ബൈലും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സാംസങ്ങിന്റെ റോളബിൾ ഡിസ്പ്ലേയുള്ള ഫോൺ സംബന്ധിച്ച് ടിപ്സറ്റർ ഉന്നയിച്ചിരിക്കുന്ന അ‌വകാശവാദങ്ങൾ എത്രത്തോളം സത്യമാണ് എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിന് മുൻപ് റോൾ ചെയ്യാവുന്ന സ്‌മാർട്ട്‌ഫോണുകൾ സാംസങ് അ‌ധികം ഉൽപ്പാദിപ്പിച്ചിട്ടില്ല.

എന്നാൽ 2023-ൽ സാംസങ്ങിന്റെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ച അ‌വസരത്തിൽ, "റോളബിൾ ഫ്ലെക്‌സ്" ഡിസ്‌പ്ലേയ്‌ക്ക് സമാനമായ ഒരു മോട്ടറൈസ്ഡ് മെക്കാനിസത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. അ‌തിനാൽത്തന്നെ ടിപ്സ്റ്ററുടെ അ‌വകാശവാദങ്ങൾ ശരിയാകാൻ സാധ്യത നിലനിൽക്കുന്നു. ഇതിനോടകംതന്നെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് സാംസങ് നിരവധി പരീക്ഷണങ്ങൾ നടത്തിവരുന്നുണ്ട്. അ‌തും ഇത്തരമൊരു റോളബിൾ ഡിസ്പ്ലേ ഫോൺ പുറത്തിറങ്ങാനുള്ള സാധ്യതയെ ശരിവയ്ക്കുന്നുണ്ട്.

ഫോൾഡബിളുകളിൽ നിന്ന് വ്യത്യസ്തമായി, റോളബിൾ ഡി​വൈസുകൾ ചെറുതിൽനിന്ന് വലുതായി രൂപാന്തരം പ്രാപിക്കാൻ കഴിയുന്ന ഫ്ലെക്സിബിൾ സ്‌ക്രീൻ വാഗ്ദാനം ചെയ്യുന്നു. ഇത്തരമൊരു റോളബിൾ ഡിസ്പ്ലേയുള്ള ഡി​വൈസ് പുറത്തിറങ്ങിയാൽ അ‌ത് ഭാവിയിൽ ഒരു ഡി​വൈസ് ഇല്ലാതെ തന്നെ ടാബ്ലറ്റ് വലിപ്പത്തിലുള്ള സ്ക്രീൻ വാഗ്ദാനം ചെയ്യുമെന്നും മറ്റ് ഡി​വൈസുകളുടെ ആവശ്യകത ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റോളബിൾ ഒഎൽഇഡി ഡിസ്‌പ്ലേയുമായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാംസങ് ഫോണിന്റെ ഒരു പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഒരു അണ്ടർ പാനൽ ക്യാമറ (യുപിസി) സാങ്കേതികവിദ്യ അ‌തിൽ ഉണ്ടാകും എന്നാണ്. ബെസെൽ- ലെസ് ഡിസ്പ്ലേ അനുഭവം നൽകാൻ ഉദ്ദേശിച്ചാണ് ഇത്തരമൊരു ഡി​സൈനും സാങ്കേതികവിദ്യയും ഉൾപ്പെടുത്തുകയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2023 മേയിൽ നടന്ന SID ഡിസ്പ്ലേ വീക്കിൽ, സാംസങ് ഒരു "റോളബിൾ ഫ്ലെക്സ്" ഡിസ്പ്ലേ അവതരിപ്പിച്ചിരുന്നു. ഇത് ഒരു മോട്ടറൈസ്ഡ് മെക്കാനിസത്തിലൂടെ 12.4 ഇഞ്ചിലേക്ക് വികസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ളതായിരുന്നു. ഇത്തരത്തിൽ, റോളബിൾ കൺസെപ്റ്റ് ഉപകരണങ്ങളിലൂടെ തങ്ങളുടെ സാങ്കേതിക വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ ഇത്തരമൊരു ഫോൺ നിർ​മിക്കാനുള്ള നീക്കം സാംസങ്ങിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നതിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല.

ചുരുളഴിച്ചാൽ ചുള്ളൻ ഫോൺ നിവരും! സാംസങ് റോളബിൾ സ്ക്രീൻ

ചെറിയ ഫോം ഫാക്ടറിലേക്ക് റോൾ ചെയ്യാൻ കഴിയുന്ന OLED ഡിസ്പ്ലേ പാനൽ ഈ വർഷം ആദ്യം സാംസങ് പ്രദർശിപ്പിച്ചതിനു പിന്നാലെ, ദക്ഷിണ കൊറിയൻ സ്ഥാപനത്തിന് അത്തരം ഡി​വൈസ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് നിരവധി കിംവദന്തികൾ വന്നിരുന്നു. എന്നാൽ അ‌ത്തരം ഒരു ഡി​വൈസ് സാംസങ് നിർമിക്കുന്നത് അ‌റിയാമെന്ന് അ‌വകാശപ്പെട്ട് ഒരു ടിപ്സ്റ്റർ രംഗത്തെത്തുന്നത് ഇതാദ്യമായാണ്.

സാംസങ്ങിന്റെ ഈ റോളബിൾ ഡിസ്പ്ലേ ഫോണിനെക്കുറിച്ച് നിരവധി കാര്യങ്ങൾ തനിക്കറിയാമെന്നാണ് ടിപ്സ്റ്റർ അ‌വകാശപ്പെടുന്നതെന്ന് സാംമൊ​ബൈൽ പറയുന്നു. ടിപ്സ്റ്റർ പറയുന്ന വിവരങ്ങൾ ശരിയാണെങ്കിൽ, 2025ന്റെ രണ്ടാം പകുതിയിൽ ഗാലക്സി Z ഫ്ലിപ്പ് 7, ഗാലക്സി Z ഫോൾഡ് 7 എന്നിവയ്ക്കൊപ്പം റോളബിൾ ഡിസ്പ്ലേഫോണും പുറത്തിറങ്ങും എന്ന് സാംമൊ​ബൈൽ റിപ്പോർട്ട് ചെയ്യുന്നു.

Image credit: Revegnus Twitter

More from GizBot

Best Mobiles in India

English summary
Samsung is likely to release a phone with a rollable OLED display in 2025. SamMobile has reported this news. At SID Display Week in May 2023, Samsung introduced a "rollable flex" display. It was expandable to 12.4 inches by a motorized mechanism.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X