സാംസങ് ഗ്യാലക്‌സി എസ്6 ഫോണുകള്‍ക്ക് 8,000 രൂപ കുറച്ചു...!

സാംസങ് അവരുടെ ഫ്‌ലാഗ്ഷിപ് മോഡലുകളായ സാംസങ് ഗ്യാലക്‌സി എസ്6, എസ്6 എഡ്ജ് എന്നിവയ്ക്ക് വില കുറച്ചു. സാംസങിന്റെ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണുകളാണ് ഇവ രണ്ടും.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

8,000 രൂപ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയില്‍ മാത്രമാണ് സാംസങ് തങ്ങളുടെ ഫ്‌ലാഗ്ഷിപ് മോഡലുകള്‍ക്ക് വില കിഴിവ് വരുത്തിയിട്ടുളളത്.

 

സാംസങ് തങ്ങളുടെ അടുത്ത ഫ്‌ലാഗ്ഷിപ് ഫോണുകള്‍ വിപണയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ വിലക്കുറവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

സാംസങ് ഗ്യാലക്‌സി എസ്6, എസ്6 എഡ്ജ് എന്നിവയുടെ 32ജിബി, 64ജിബി പതിപ്പുകള്‍ക്കാണ് വിലക്കുറവ് വരുത്തിയിരിക്കുന്നത്.

 

ഗ്യാലക്‌സി എസ്6 32ജിബി പതിപ്പിന് 49,900 രൂപയായിരുന്നത് 41,900 രൂപയായി മാറിയിട്ടുണ്ട്.

 

ഗ്യാലക്‌സി എസ്6 64ജിബി പതിപ്പിന് 55,900 രൂപയായിരുന്നത് ഇപ്പോള്‍ 47,900 രൂപയായി മാറിയിട്ടുണ്ട്.

 

ഗ്യാലക്‌സി എസ്6 എഡ്ജ് 32ജിബി പതിപ്പിന് 58,900 രൂപയില്‍ നിന്ന് 50,900 രൂപയിലേക്ക് മാറിയിട്ടുണ്ട്.

 

ഗ്യാലക്‌സി എസ്6 എഡ്ജ് 64ജിബി പതിപ്പിന് 64,900 രൂപയായിരുന്നത് 55,900 രൂപയിലേക്ക് മാറിയിട്ടുണ്ട്.

 

എന്നാല്‍ എസ്6, എസ്6 എഡ്ജ് എന്നിവയുടെ 128ജിബി പതിപ്പിന് വിലയില്‍ യാതൊരു മാറ്റങ്ങളുമില്ല എന്നത് ശ്രദ്ധേയമാണ്.

 

5.1ഇഞ്ചിന്റെ ക്യുഎച്ച്ഡി സ്‌ക്രീനാണ് ഗ്യാലക്‌സി എസ്6 വാഗ്ദാനം ചെയ്യുന്നത്.

 

സാംസങിന്റെ പുതിയ നാനൊമീറ്റര്‍ പ്രൊസസ്സര്‍ 3ജിബി റാമ്മില്‍ ശാക്തീകരിച്ചാണ് ഗ്യാലക്‌സി എസ്6 എത്തുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung cuts Galaxy S6, S6 edge prices by Rs 8,000.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot