Home
Mobile

ഡിസ്‌പ്ലേയിൽ വരാൻ പോകുന്നത് ഗംഭീരമാറ്റം ! സംസങ് കലക്ക്കലക്കും

ടെക് ലോകം എന്നും എപ്പോഴും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഓരോ പുലരിയും പുത്തൻ സാങ്കേതിക വിദ്യകളാണ് ഈ ലോകത്തിന് സമ്മാനിക്കുന്നത്. ടെക് ലോകത്തെ പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് മെബൈൽ വേൾഡ് കോൺഗ്രസ്. ഇപ്പോൾ സ്‌പെയിനിലെ ബാഴ്സലോണയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ നരവധി കമ്പനികളാണ് പുതിയ ടെക്‌നോളജിയുമായി രംഗത്തുവരുന്നത്. ഓരോ പുതിയ കാഴ്ചകൾ നമുക്കിവിടെ കാണാം. ഇപ്പോഴിതാ സാംസങ് ഒരു പുതിയ OLED ഡിസ്പ്ലേ പാനൽ പുറത്തിറക്കിയതായി റിപ്പോർട്ട് വരുന്നത്. കമ്പനി ഇപ്പോൾ ഈ ഡിസ്പ്ലേ സാങ്കേതികവിദ്യ പ്രദർശിപ്പിക്കുകയാണ്. 'LEAD, The Next Wave of Display' എന്ന് പേരിട്ട പുതിയ ഡിസ്പ്ലേ OCF (ഓൺ-സെൽ ഫിലിം) OLED ഉപയോഗിച്ചാണ് പ്രവർത്തിക്കുകയെന്നാണ് സാംസങ് കമ്പനി അധികൃതർ വെളിപ്പെടുത്തിയത്.

ആംബിയന്റ് ലൈറ്റ് തടയാൻ സാധാരണയായി ഉപയോഗിക്കുന്ന പോളറൈസർ പുതിയ ഡിസ്പ്ലേയിൽ നിന്ന് നീക്കം ചെയ്തതിട്ടുണ്ട്. മാത്രമല്ല സ്‌ക്രീനിന്റെ 50 ശതമാനം തെളിച്ചം കുറയ്ക്കുകയും ചെയ്യുകയും 5000nits ഉയർന്ന പീക്ക് തെളിച്ചം കൈവരിക്കാനും കഴിയും. കൂടാതെ കുറഞ്ഞ ഊർജ്ജം ഉപയോഗിച്ചാണ് ഈ ഡിസ്‌പ്ലേയുടെ പ്രവർത്തനം.

ഡിസ്‌പ്ലേയിൽ വരാൻ പോകുന്നത് ഗംഭീരമാറ്റം !

സാംസങ്ങിന് ഈ ഡിസ്‌പ്ലേ അതിന്റെ ഉപകരണങ്ങളിൽ മാത്രമല്ല, മറ്റ് കമ്പനികളുടെ ഉപകരണങ്ങളിലും സംയോജിപ്പിക്കാൻ കഴിയും. സാംസങ്ങിന് അവരുടെ ഡിസ്‌പ്ലേ സാങ്കേതികവിദ്യ മറ്റ് കമ്പനികൾക്ക് വിൽക്കാറുണ്ട്. അതിനാൽ എൽജി, ബിഒഇ, തുടങ്ങിയ കമ്പനികൾക്കെതിരെ വിൽപ്പന വർദ്ധിപ്പിക്കുന്നതിന് ഈ പുതിയ സാങ്കേതികവിദ്യ കമ്പനിയെ സഹായിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

മടക്കാവുന്ന ഉപകരണങ്ങളിൽ നിന്ന് ബാർ-ടൈപ്പ് സ്മാർട്ട്ഫോണുകളിലേക്ക് OCF സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് പല റിപ്പോർട്ടുകളിലും സൂചിപ്പിക്കുന്നത്. ഈ പുത്തൻ ഡിസ്‌പ്ലേ സാങ്കേതിക വിദ്യ ഭാവിയിൽ ടെക് ലോകത്തെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. സാംസങിന്റെ ഈ മിന്നുന്ന നീക്കം മറ്റുള്ള ടെക് ഭീമന്മാർ എങ്ങനെ പ്രതിരോധിക്കുമെന്നും കാത്തിരുന്ന് കാണേണ്ടി വരും.

ഡിസ്‌പ്ലേയിൽ വരാൻ പോകുന്നത് ഗംഭീരമാറ്റം !

സാങ്കേതിക ലോകത്ത് പുതിയ ട്രെൻഡ് സൃഷ്ടിക്കാൻ സഹായിക്കുന്ന രണ്ട് സ്‌ക്രീനുകളും ലാപ്ടോപ്പിനൊപ്പം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ലെനോവ നടത്തിയിട്ടില്ല. എൽജിയും സാംസങ്ങും ട്രാൻസ്പെരെന്റ് ടിവി സ്‌ക്രീൻ വിപണിയിലെത്തിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു ലാപ്ടോപ് അവതരിപ്പിക്കാൻ ലെനോവോ തയ്യാറാകുന്നതെന്നും ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതുപോലെ സോളാർ എനർജി ഉപയോഗിച്ച് ഫോൺ ചാർജിങും ഫോണിന്റെ പുറകിലെ കളർമാറ്റാനും കഴിയുന്ന പുത്തൻ ടെക്നോളജി ഇൻഫിനിക്സ് വേൾഡ് മൊബൈൽ കോൺഗ്രസിൽ ടെക് ലോകത്തിന് പരിജയപ്പെടുത്തിയിരുന്നു. കണ്ണ് തള്ളിപ്പോകുന്ന ടെക്‌നോളജികളാണ് വേൾഡ് മെബൈൽ കോൺഗ്രസിൽ കമ്പനികൾ കൊണ്ടുവരാറുള്ളത്. ചിലതൊക്കെ വെറും 'ഷോ' പരിപാടി ആയി മാറലും ഉണ്ട്.

More from GizBot

Best Mobiles in India

English summary
At MWC 2025, Samsung Display introduced its new OCF OLED technology, boasting remarkable advancements in brightness and energy efficiency. The display can reach up to 5,000 nits peak brightness and is thinner, more durable, and eco-friendly due to the absence of polarizers. With its innovative design, Samsung plans to expand OCF technology from foldable devices to bar-type smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X