ഡബിള്‍ടൈം, ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍

Posted By: Staff

ഡബിള്‍ടൈം, ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍

ഇപ്പോള്‍ ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഹാന്‍ഡ്‌സെറ്റ് ലോകത്തെ പുതിയ ട്രെന്റ്. അതുകൊണ്ട് തന്നെ എല്ലാ വന്‍കിട കമ്പനികളും ഡബിള്‍ സ്‌ക്രീന്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലാണ് പരീക്ഷണം നടത്തികൊണ്ടിരിക്കുന്നത്. സാംസംഗ് ഡബിള്‍ടൈം, സാംസംഗിന്റ പുതിയ ഡ്യുവല്‍ സ്‌ക്രീന്‍ഹാന്‍ഡ്‌സെറ്റ് ഉടന്‍ വിപണിയിലെത്തും.

കക്കഷെല്ലിന്റെ ആകൃതിയില്‍ വരുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് രണ്ടു സ്‌ക്രീന്‍ ഉണ്ടാകും എന്നകാര്യം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരെണ്ണത്തിന്‌ 320 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 3.02 ഇഞ്ച് ഡിസ്‌പ്ലേ, രണ്ടാമത്തേതിന്‌ 480 x 320 പിക്‌സല്‍ റെസൊലൂഷനുള്ള 3.20 ഇഞ്ച് ഡിസ്‌പ്ലേയും ആണ്‌. എന്നാല്‍ ഇവിടെ ടച്ച്പാഡ് സംവിധാനമില്ല എന്നത് ഉപഭോക്താക്കളെ നിരാശരാക്കിയേക്കാം.

QWERTY കീപാഡാണ് ഈ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിനുള്ളത്. ടൈപ്പ് ചെയ്യുന്നത് സൗകര്യപ്രദമാക്കുംവിധം ആവശ്യാനുസരണം സ്ഥലമെടുത്താണ്‌ കീപാഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot