സാംസംഗ് ഇ2252 ഡ്യുവല്‍ സിം ഫോണ്‍ 2,500 രൂപയ്ക്ക്

Posted By: Staff

സാംസംഗ് ഇ2252 ഡ്യുവല്‍ സിം ഫോണ്‍ 2,500 രൂപയ്ക്ക്

വെറും 2,500 രൂപയ്ക്ക് സാംസംഗ് അവതരിപ്പിക്കുന്ന ഡ്യുവല്‍ സിം ഫീച്ചര്‍ഫോണാണ് ഇ2252. സാധാരണ ഡിസൈനിലെത്തുന്ന ഫോണില്‍ മികച്ച ബാറ്ററി ദൈര്‍ഘ്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ 1000mAh ലിഥിയം അയണ്‍ ബാറ്ററി 760 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമും 12 മണിക്കൂറോളം ടോക്ക്‌ടൈമും അവകാശപ്പെടുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനുകളും ഇതിലൂടെ എളുപ്പം ആക്‌സസ് ചെയ്യാം.

128x160 പിക്‌സല്‍ റെസലൂഷനിലുള്ള 2 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിലേത്. 20 എംബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ് എങ്കിലും 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ വേണമെങ്കില്‍ ഉയര്‍ത്താനാകും. ഫോട്ടോകോളിംഗ്, കോള്‍ റെക്കോര്‍ഡ് സൗകര്യങ്ങള്‍ ഇ2252വില്‍ ഉണ്ട്. 640x480 പിക്‌സല്‍ റെസലൂഷനുള്ള ഒരു പ്രൈമറി വിജിഎ ക്യാമറയേ ഇതിനുള്ളൂ. ഇതില്‍ വീഡിയോയും ഷൂട്ട് ചെയ്യാം.

ഇന്റര്‍നെറ്റ് ബ്രൗസിംഗ് ആണ് ഇതിലെ മറ്റൊരു ആകര്‍ഷണീയത. യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളും ഒപ്പമുണ്ട്. ഈ ഫീച്ചര്‍ഫോണിന് വേണ്ട പ്രോസസിംഗ് വേഗത നല്‍കുന്നത് 208 മെഗാഹെര്‍ട്‌സ് പ്രോസസറാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, സാംസംഗിന്റെ തന്നെ ചാറ്റ്ഓണ്‍ എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനുകളെ കൂടാതെ ഇന്‍സ്റ്റന്റ് മെസേജിംഗ് ടൂളുകളായ ഗൂഗിള്‍ ടോക്ക്, എംഎസ്എന്‍, യാഹൂ മെസഞ്ചര്‍ എന്നിവയും ഈ ഫീച്ചര്‍ ഫോണിലുണ്ട്.

Please Wait while comments are loading...

Social Counting