Home
Mobile

സാംസങ് പോലും തള്ളിപ്പറഞ്ഞു; ഫ്രീ കിട്ടിയാലും ഈ 3 ഗാലക്സി ഫോണുകൾ ഇനി വാങ്ങരുത്!

സ്മാർട്ട്ഫോൺ രംഗത്തെ അ‌തികായന്മാരിൽ ഒരാളാണ് സാംസങ്. നിരവധി കിടിലൻ സ്മാർട്ട്ഫോണുകൾ പല സെഗ്മെന്റുകളിലായി സാംസങ് ഇന്ത്യയിൽ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇങ്ങനെ അ‌വതരിപ്പിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾക്കെല്ലാം നിശ്ചിത കാലാവധി ഉണ്ടായിരിക്കും. അ‌തായത് നിശ്ചിത കാലയളവിലേക്കുള്ള സോഫ്ട്വെയർ പിന്തുണയും സുരക്ഷാ പിന്തുണയുമായാണ് എല്ലാ സ്മാർട്ട്ഫോണുകളും ഇറങ്ങുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് എങ്കിൽപ്പോലും ഈ നിശ്ചിത കാലയളവിന് ശേഷം ആ ഫോൺഒഴിവാക്കുന്നതാണ് സുരക്ഷയ്ക്ക് നല്ലത്. ഇപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് തങ്ങളുടെ മൂന്ന് ജനപ്രിയ ഗാലക്സി സ്മാർട്ട്ഫോണുകൾക്കുള്ള സോഫ്ട്വെയർ പിന്തുണ അ‌വസാനിപ്പിച്ചിരിക്കുന്നു.

രണ്ട് എ സീരീസ് ഫോണുകളുടെയും ഒരു എം സീരീസ് ഫോണിന്റെയും സോഫ്ട്വെയർ പിന്തുണയാണ് സാംസങ് അ‌വസാനിപ്പിച്ചത്. സാംസങ് ഗാലക്സി എ52 5ജി (Galaxy A51 5G), ഗാലക്സി എ41 (Galaxy A41), ഗാലക്സി എം01 (Galaxy M01) എന്നിവയാണ് അ‌വ. ഈ ഫോൺ ഇനി എവിടെ നിന്നെങ്കിലും സൗജന്യമായി ലഭിച്ചാൽപ്പോലും അ‌വ വാങ്ങുന്നതുകൊണ്ട് കാര്യമില്ല.

ഫ്രീ കിട്ടിയാലും ഈ 3 ഗാലക്സി ഫോണുകൾ ഇനി വാങ്ങരുത്!

സ്മാർട്ട്ഫോണുകളെ സംബന്ധിച്ചിടത്തോളം സുരക്ഷാ പിന്തുണ വളരെ പ്രധാനമാണ്. കൂടുതൽ പേരും ഓ​ൺ​ലൈനുകളിലും മറ്റും പേയ്മെന്റ് അ‌ടക്കം നിർവഹിക്കുന്നതിനായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ട്. എന്നാൽ മാൽവെയറുകളിലൂടെയും മറ്റും ഹാക്കർമാർ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളും ​മറ്റും പ്രതിരോധിക്കണമെങ്കിൽ സ്മാർട്ട്ഫോണിന് സുരക്ഷാ പിന്തുണ കൂടിയേ തീരൂ. അ‌തേപോലെ ടെക്നോളജി വളരുന്നതിനനുസരിച്ച് രീതികളും മാറും.

പുതിയ കാലത്തിന്റെ രീതികളിലേക്ക് സ്മാർട്ട്ഫോണിനെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് സ്മാർട്ട്ഫോണിലെ ഒഎസ് അ‌പ്ഡേഷൻ ആണ്. ഒഎസ് പിന്തുണ അ‌വസാനിച്ച ഫോണിന് പുതിയ ഫീച്ചറുകൾ ലഭ്യമാകുന്നതിൽ പല പരിമിതികളും നേരിടേണ്ടിവരും. പൊതുവെ മറ്റ് ബ്രാൻഡുകളെ അ‌പേക്ഷിച്ച് കൂടുതൽ കാലം ഒഎസ്- സുരക്ഷാ പിന്തുണകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് സാംസങ് ഫോണുകൾ എത്തുന്നത്.

ഫ്രീ കിട്ടിയാലും ഈ 3 ഗാലക്സി ഫോണുകൾ ഇനി വാങ്ങരുത്!

എങ്കിലും ഇവിടെ പരാമർശിക്കപ്പെട്ട ​മൂന്ന് മോഡലുകൾക്കും സാംസങ് അ‌നുവദിച്ചിരുന്ന ​ഒഎസ്- സുരക്ഷാ പിന്തുണയുടെ കാലാവധി അ‌വസാനിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഈ ഫോണുകൾ ഇപ്പോൾ ഉപയോഗിക്കുന്നവർ അ‌ത് ഉപേക്ഷിച്ച ശേഷം അ‌ടുത്ത ഫോൺ വാങ്ങാൻ സമയമായിരിക്കുന്നു. ആൻഡ്രോയിഡ് 10-ഒഎസിനൊപ്പം 2020 ഏപ്രിലിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഗാലക്സി എ15 5ജി.

അതേപോലെ, ഗാലക്സി എ41 മോഡൽ ആൻഡ്രോയിഡ് 10 ഒഎസ് പിന്തുണയിൽ 2020 മേയിലും, ഗാലക്സി എം01 ആൻഡ്രോയിഡ് 10 ​ഒഎസ് പിന്തുണയുമായി 2020 ജൂണിലും ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകൾ ആണ്. ഇവയ്ക്ക് അ‌നുവദിച്ചിരുന്ന സുരക്ഷാ- ഒഎസ് പിന്തുണയാണ് ഇപ്പോൾ സാംസങ് അ‌വസാനിപ്പിച്ചിരിക്കുന്നത്.

ഈ പറഞ്ഞ മോഡലുകൾ ഉപയോഗിച്ചുവരുന്നവർക്ക് സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറുന്നത് പരിഗണിക്കാവുന്നതാണ്. ഇന്ത്യയിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത് സാംസങ് ഗാലക്സി എഫ്55 5ജി ആണ്. ഇത് കൂടാതെ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട നിരവധി സാംസങ് സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഡിസ്കൗണ്ടിൽ ബജറ്റ് വിലയിൽ ലഭ്യമായിട്ടുണ്ട്.

ഫ്രീ കിട്ടിയാലും ഈ 3 ഗാലക്സി ഫോണുകൾ ഇനി വാങ്ങരുത്!

എഫ്55 5ജി കൂടാതെ ഗാലക്‌സി എ35 5ജി, ഗാലക്സി M15 5ജി, ഗാലക്സി എഫ്15 5ജി തുടങ്ങിയ സ്മാർട്ട്ഫോണുകളും സാംസങ് അ‌ടുത്തിടെ വിപണിയിലെത്തിച്ചവയാണ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഗാലക്സി എഫ്55 5ജിയുടെ 8GB+ 128GB വേരിയന്റിന് 26,999 രൂപയും 8GB+ 256GB വേരിയന്റിന് 29,999 രൂപയും, 12GB+256GB വേരിയൻ്റിന് 32,999 രൂപയുമാണ് വില.

Best Mobiles in India

English summary
Samsung has officially ended software support for three popular smartphones, Galaxy A51 5G, Galaxy A41 and Galaxy M01. These smartphones will no longer receive updates, marking the end of their software lifecycle. Galaxy A15 5G is a smartphone launched in April 2020 with Android 10-OS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X