അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സാംസംഗ് എപിക് 4ജി2ന്റെ ചിത്രം വീണ്ടും പുറത്തായി

Posted By:

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സാംസംഗ് എപിക് 4ജി2ന്റെ ചിത്രം വീണ്ടും പുറത്തായി

പുതിയൊരു സ്മാര്‍ട്ട്‌ഫോണിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാംസംഗിന്റെ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  സാംസംഗ് എപിക് 4ജി2 എന്നോ സാംസംഗ് എസ്പിഎച്ച്-ഡി705 എന്നോ ആയിരിക്കും ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേര് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസംഗ് എപിക് 4ജിയുടെ പിന്‍ഗാമിയായിരിക്കും ഈ പുതിയ മൊബൈല്‍.  സാംസംഗ് എപിക് 4ജി ടച്ച് എന്ന പേരിലും ഒരു ഹാന്‍ഡ്‌സെറ്റ് ഇറങ്ങിയിട്ടുണ്ട്.  എന്നാല്‍ ഇതിന് സാംസംഗ് എപിക് 4ജിയുമായി ഒരു ബന്ധവുമില്ല.  മറിച്ച് ഇത് സാംസംഗ് ഗാലക്‌സി എസ്IIന്റെ പുതിയ വേര്‍ഷനാണ്.

പുതിയ ഫോണിന്റെ പേരുള്ള ഒരു ചിത്രം ഈയിടെ പുറത്താവുകയുണ്ടായി.  അതോടെ ഇതിന് ഏറെ ശ്രദ്ധ ലഭിക്കാനും തുടങ്ങി.  സാംസംഗ് എപിക് 4ജി2 എന്നാണ് ഈ പുതിയ സ്പ്രിന്റ്‌സ് വേര്‍ഷന്റെ പേര്.  തന്‍മൂലം ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ താമസിയാതെ പുറത്തെത്തും എന്നു ന്യായമായും പ്രതീക്ഷിക്കാം.

കഴിഞ്ഞ ഓഗസ്റ്റില്‍ സാംസംഗ് എപിക് 4ജി2 ഫോണിന്റെ ചിത്രം എന്ന അവകാസവാദത്തോടെ വേറൊരു വെബ്‌സൈറ്റും ഒരു ചിത്രം പുറത്തു വിടുകയുണ്ടായി.  അന്ന് 2011 അവസാനത്തോടെ ഈ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തും എന്നാണ് പറഞ്ഞിരുന്നത്.

ഏറെ പ്രഖ്യാപനങ്ങള്‍ നടന്നെങ്കിലും അങ്ങനെ ഈ ഫോണ്‍ പുറത്തിറങ്ങുന്നതും കാത്തിരുന്നവര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം.  കാരണം ഇതിനെ കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനം പോലും ഉണ്ടായിട്ടില്ല.

സാംസംഗ് എപിക് 4ജിയുടെ സ്‌പെസിഫിക്കേഷനുകളുടേതിനു ഏറെക്കുറെ സമാനമായ സ്‌പെസിഫിക്കേഷനുകള്‍ തന്നെയായിരിക്കും ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനും.  മികച്ച റെസൊലൂഷനുള്ള 4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള സിംഗിള്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്.  പഴയ വേര്‍ഷനിലെ 5 മെഗാപിക്‌സലില്‍ നിന്നും പുതിയ വേര്‍ഷനില്‍ ക്യാമര 8 മെഗാപിക്‌സലിലേക്ക് ഉയരും.

ഫോണിന്റെ പുതിയ ചിത്രം മാസങ്ങള്‍ക്കു മുമ്പു ലഭിച്ച ചിത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.  പ്രോസസ്സര്‍ ഡ്യുവല്‍ കോര്‍ ആവാനുള്ള സാധ്യതയും ഉണ്ട്.  വ്യക്തമായ ചിത്രം ലഭിക്കാന്‍ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരുന്നേ പറ്റൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot