ഇഷ്ടം സാംസങ് ഫോൺ ആണോ? 19999 രൂപയുടെ ഈ ഗാലക്സി 5G ഫോണിന്റെ വില 13999 രൂപയായി കുറയുന്നുണ്ട്!
വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിലിൽ സാംസങ് സ്മാർട്ട്ഫോണുകൾക്ക് ലഭിക്കാൻ പോകുന്ന ഡിസ്കൗണ്ടുകളെപ്പറ്റി കഴിഞ്ഞ ആഴ്ച സാംസങ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഫെസ്റ്റിവൽ സെയിൽ സമയത്ത് എന്ത് വിലയിലാണ് ഇവ ലഭിക്കുക എന്ന വിവരമാണ് സാംസങ് പുറത്തുവിട്ടത്. സാംസങ്ങിന്റെ ഗാലക്സി സ്മാർട്ട്ഫോൺ നിരയിലെ എസ്24 അൾട്ര, എസ്24 5ജി, എസ്24 എഫ്ഇ തുടങ്ങിയ പ്രീമിയം മോഡലുകൾ ഉൾപ്പെടെ ഫെസ്റ്റിവൽ സമയത്ത് വൻ വിലക്കുറവിൽ ലഭ്യമാകുന്നുണ്ട്. ഇതിൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി സാംസങ് ലഭ്യമാക്കിയിരിക്കുന്ന സ്മാർട്ട്ഫോൺ ഏത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
സാംസങ് ഗാലക്സി എം36 5ജി
സാംസങ് ഗാലക്സി എം35 5ജിയുടെ പിൻഗാമിയായി ഈ വർഷം ജൂണിൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഗാലക്സി എം36 5ജി (Samsung Galaxy M36 5G). ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമായിരുന്നു വില (എന്നാൽ സാംസങ് പുറത്തിറക്കിയ ഡിസ്കൗണ്ട് അറിയിപ്പിൽ പറയുന്നത് ഇതിന്റെ അടിസ്ഥാന വേരിയന്റിന്റെ യഥാർഥ വില 19999 രൂപയാണ് എന്നാണ്).

വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് വെബ്സൈറ്റിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ഗാലക്സി എം36 5ജി 13999 രൂപ വിലയിൽ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചിരിക്കുന്നു. നേരത്തെ ലോഞ്ച് ഓഫറുകൾ സഹിതം ഈ ഫോൺ ലഭ്യമായിരുന്നപ്പോൾ പോലും അടിസ്ഥാന മോഡലിന് 16499 രൂപ നൽകണമായിരുന്നു. എന്നാലിപ്പോൾ ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ വാങ്ങാൻ സാംസങ് അവസരം ഒരുക്കുന്നു.
സെപ്റ്റംബർ 23 മുതൽ ആണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്നിവ ആരംഭിക്കുക. ഈ പ്ലാറ്റ്ഫോമുകളുടെ വരിക്കാരായിട്ടുള്ളവർക്ക് ഡീലുകളിലേക്ക് നേരത്തെ ആക്സസ് ലഭ്യമാകും. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ആരാധകർക്ക് ഈ ഗാലക്സി എം36 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.

സാംസങ് ഗാലക്‌സി M36 5ജിയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി എം36 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
മാലി-G68 MP5 GPU, 6GB / 8GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഗാലക്സി എം36 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 ൽ ആണ് ഈ ഫോൺ എത്തുന്നത്. കൂടാതെ കമ്പനി 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും എം36 5ജിയിലുണ്ട്.

25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി (ബോക്സിൽ ചാർജർ ഉണ്ടാകില്ല), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഓറഞ്ച് ഹേസ്, വെൽവെറ്റ് ബ്ലാക്ക്, സെറീൻ ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








