ഐഫോൺ കിട്ടുമോ ഇതുപോലെ! 74999 രൂപയുടെ ഗാലക്സി ഫോൺ 39999 രൂപയ്ക്ക് നൽകുമെന്ന് സാംസങ്
ഫെസ്റ്റിവൽ സീസണിൽ വരാൻ പോകുന്ന കച്ചവടം ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുടെ പെരുമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇ-കൊമേഴ്സ് സൈറ്റുകൾക്ക് പുറമേ സ്മാർട്ട്ഫോൺ കമ്പനികൾ സ്വന്തം നിലയ്ക്കും ഓഫറുകൾ പ്രഖാപിച്ചുകൊണ്ടിരിക്കുന്നു. വമ്പൻ ബ്രാൻഡായ സാംസങ് പോലും തങ്ങളുടെ ഫെസ്റ്റിവൽ ഓഫറുകൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഡീൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി എസ്24 5ജിയുടേത് ആണ്. 74999 രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഗാലക്സി എസ്24 5ജി വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിലിൽ വെറും 39999 രൂപ വിലയിൽ വാങ്ങാനാകുമെന്ന് സാംസങ് അറിയിച്ചിരിക്കുന്നു.
ഐഫോൺ ഇത്ര വിലക്കുറവിൽ കിട്ടുമോ
ഐഫോണിനെ പ്രീമിയം മോഡൽ ആക്കി നിലനിർത്തുന്നതിൽ അതിന്റെ വിലയ്ക്കും വലിയ പങ്കുണ്ട്. പക്ഷേ ഒരു സ്മാർട്ട്ഫോൺ ആരാധകനെ സംബന്ധിച്ചിടത്തോളം മുൻ വർഷത്തെ ഐഫോൺ 30000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടിൽ പിറ്റേ വർഷം ആപ്പിളിൽ നിന്ന് വാങ്ങുക സാധ്യമല്ല. എന്നാലിവിടെ ഐഫോൺ 15 സീരീസിലെ ഐഫോൺ 15യുടെ എതിരാളിയായിരുന്ന സാംസങ് ഫോൺ ഔദ്യോഗകിമായി തന്നെ ഇത്ര വലിയ ഡിസ്കൗണ്ടിൽ ലഭ്യമാകുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ ഫെസ്റ്റിവൽ സെയിലിൽ ഐഫോൺ15 ഇ-കൊമേഴ്സ് സൈറ്റുകളിൽ വൻ ഡിസ്കൗണ്ടിൽ ലഭ്യമാകും എന്നത് ശരിയാണ്. എന്നാൽ ഗാലക്സി എസ്24 5ജിയുടെ അത്രയും ഡിസ്കൗണ്ട് വിലയിൽ ഐഫോൺ കിട്ടുക പ്രയാസമായിരിക്കും. രണ്ടിന്റെയും ജനപ്രിയത തമ്മിൽ വ്യത്യാസമുണ്ട് എന്നത് വേറെ കാര്യം. ഐഫോൺ 15യുടെ എതിരാളിയായി കണക്കാക്കപ്പെടുന്ന മോഡലാണ് എസ്24 5ജി എന്നതിനാലാണ് ഈ വിലക്കുറവ് ചൂണ്ടിക്കാട്ടിയത് എന്നുമാത്രം.
എന്തായാലും വില എത്രയായാലും ഐഫോൺ ഇഷ്ടമുള്ളവർ ഐഫോണും സാംസങ് ഫോണുകൾ ഇഷ്ടമുള്ളവർ സാംസങ് ഫോണും തന്നെ വാങ്ങും. ഇവിടെ വിലക്കുറവിൽ ഒരു പ്രീമിയം സാംസങ് 5ജി ഫോൺ വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഇപ്പോൾ സാംസങ് മുന്നോട്ട് വച്ചിരിക്കുന്ന ഈ ഫെസ്റ്റിവൽ ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്.

സെപ്റ്റംബർ 22 മുതൽ തന്നെ ഈ ഡിസ്കൗണ്ട് വിലയിൽ സാംസങ് ഗാലക്സി എസ്24 5ജി വാങ്ങാനാകുമെന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് ഈ വിലക്കുറവ് ലഭ്യമാകുക എന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല. അതായത് ബാങ്ക് ഡിസ്കൗണ്ട്, നേരിട്ടുള്ള ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയിൽ ഏത് വഴിയാണ് ഗാലക്സി എസ്24 5ജിയുടെ ഡിസ്കൗണ്ട് സജ്ജീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
എസ്24 5ജി മാത്രമല്ല, തങ്ങളുടെ മറ്റ് പല ഗാലക്സി സ്മാർട്ട്ഫോണുകൾക്കും ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ് എന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഗാലക്സി എസ്24 അൾട്ര 71999 രൂപ വിലയിൽ ഫെസ്റ്റിവൽ സെയിലിൽ വാങ്ങാനാകും. അതുപോലെ, 59999 രൂപ വിലയുണ്ടായിരുന്ന ഗാലക്സി എസ്24 എഫ്ഇ മോഡൽ 29999 രൂപ വിലയിൽ വിൽപ്പനയ്ക്ക് ലഭ്യമാകും.
സാംസങ്ങിന്റെ പ്രീമിയം എസ് സീരീസ് ഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ കരുത്തിലാണ് ഗാലക്സി എസ്24 5ജി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 6.2 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീൻ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

50MP പ്രൈമറി ക്യാമറ, 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30 എക്‌സ് ഡിജിറ്റൽ സൂം, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ സെൻസർ, 12MP ഫ്രണ്ട് ക്യാമറ, IP68 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G, 4G LTE, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററി, ക്വി വയർലെസ് ചാർജിങ്, വയർലെസ് പവർഷെയർ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








