ഇത് സാംസങ്ങിന്റെ പുതിയ ഓഫർ! 30999 രൂപയുടെ സാംസങ് ഗാലക്സി ഫോൺ 17999 രൂപയ്ക്ക് കിട്ടും
ഇന്ത്യയിൽ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി സാംസങ് തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ഗാലക്സി എസ്24 അൾട്ര, എസ്24 5ജി എന്നിവയുടെ ഡിസ്കൗണ്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു, എന്നാൽ അവ 25000 രൂപയ്ക്ക് മുകളിൽ വിലയുള്ളവയാണ്. 25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി സാംസങ് മറ്റ് ചില ഓപ്ഷനുകൾ ആണ് മുന്നോട്ട് വച്ചിട്ടുള്ളത്. അതിൽ ഏറെ ശ്രദ്ധേയമായ ഓഫർ ഗാലക്സി A35 5ജിയുടേത് ആണ്. ഇന്ത്യയിൽ 30999 രൂപ വിലയിൽ അവതരിപ്പിക്കപ്പെട്ട ഈ ഫോൺ ഡിസ്കൗണ്ട് സെയിൽ സമയത്ത് 17999 രൂപ വിലയിൽ വാങ്ങാനാകും.
സാംസങ് കഴിഞ്ഞ വർഷം അവതരിപ്പിച്ച മോഡലാണ് ഗാലക്സി എ35 5ജി. ഇത് 5ജി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. അതിൽ 8GB + 128GB അടിസ്ഥാന വേരിയന്റിന് 30,999 രൂപയും 8GB + 256GB വേരിയന്റിന് 33,999 രൂപയും ആയിരുന്നു ലോഞ്ച് വില. എന്നാൽ ഈ വർഷം പുതിയ ഗാലക്സി എ36 5ജി എത്തി. അതോടെ മുൻ മോഡൽ എന്ന നിലയിൽ എ35 5ജിയുടെ വില കുറഞ്ഞിരുന്നു.

പുതിയ ഗാലക്സി എ36 5ജിയുടെ 8GB+ 256GB വേരിയന്റിന് 35,999 രൂപയും 12GB+ 256GB വേരിയന്റിന് 38,999 രൂപയും ആണ് ലോഞ്ച് വില. പുതിയ മോഡൽ വേണമെന്നുള്ളവർക്ക് ഗാലക്സി എ36 5ജി വാങ്ങാം. എന്നാൽ വിലക്കുറവിന് പ്രാധാന്യം നൽകുന്നവർക്ക് ഗാലക്സി എ35 5ജി വാങ്ങാം. കാരണം ഇതിലൂടെ 10000 രൂപയ്ക്ക് മുകളിൽ ലാഭിക്കാൻ സാധിക്കും.
സാംസങ്ങിന്റെ പുതിയ ഓഫർ പ്രകാരം ഗാലക്സി എ35 5ജി ഈ മാസം 22ന് മുതൽ 17999 രൂപ വിലയിൽ സ്വന്തമാക്കാം. ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 13,000 രൂപയുടെ ലാഭം ഇവിടെ ഉപയോക്താവിന് ഉണ്ടാകുന്നുണ്ട്. അതിനാൽ 15000 രൂപ, 20000 രൂപ വിലകളിൽ ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഈ ഗാലക്സി എ35 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.

സാംസങ് ഗാലക്സി എ35 5ജിയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. 6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. 8ജിബി റാം, 128ജിബി /256ജിബി ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ ( f/2.2 അപ്പേർച്ചർ), 5MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് എ35 5ജിയിൽ നൽകിയിട്ടുള്ളത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് ഇത് എത്തുന്നത് എങ്കിലും നാല് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും എ35 5ജിയിലുണ്ട്.

യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-C തുടങ്ങിയവയാണ് ഗാലക്സി എ35 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഐസ്ബ്ലൂ, ലിലാക്, നേവി കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.


Click it and Unblock the Notifications








