Home
Mobile

സാംസങ്ങിന്റെ ബുദ്ധി തക്ക സമയത്ത് പ്രവർത്തിച്ചു; 59999 രൂപയുടെ ഗാലക്സി S24 FE വില ഇപ്പോൾ 29999 രൂപ മാത്രം!

കടുത്ത മത്സരം നടക്കുന്നതിനിടയിൽ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. തന്ത്രപരമായ നീക്കങ്ങളിലൂടെ എതിരാളിയെ ബഹുദൂരം പിന്നിലാക്കാനാകും. ഇപ്പോൾ ഇന്ത്യയിൽഫെസ്റ്റിവൽ സെയിൽ നടക്കാൻ പോകുകയാണ്. വിവിധ ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ വിപണിയിൽ എത്തിയതിന്റെ ആവേശം വേറെയും. ഫെസ്റ്റിവൽ സീസണിൽ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ നിരവധിയാണ്. ഈ സമയത്ത് സാംസങ്ങിന്റെ ബുദ്ധി തക്ക സമയത്ത് ഉണർന്ന പ്രവർത്തിച്ചിരിക്കുന്നു എന്ന് പറയാം, കാരണം ഇതുവരെ ലഭ്യമായിട്ടില്ലാത്തത്ര കുറഞ്ഞ വിലയിൽ അ‌വർ തങ്ങളുടെ എസ്24 എഫ്ഇ ഫെസ്റ്റിവൽ സെയിലിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ പോകുന്നു.

വൻ മത്സരം നടക്കാൻ പോകുന്ന ഫെസ്റ്റിവൽ ഡിസ്കൗണ്ട് സെയിൽ സമയത്ത് തങ്ങളുടെ എതിരാളികൾക്ക് കനത്ത തിരിച്ചടി നൽകാൻ കഴിയുന്ന ഒരു മികച്ച നീക്കം എന്ന നിലയിലുള്ള വിലക്കുറവ് ഗാലക്സി എസ്24 എഫ്ഇ മോഡലിന് സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് എസ്24 എഫ്ഇയുടെ 8ജിബി + 128ജിബി വേരിയന്റിന് 59,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 65,999 രൂപയും ആയിരുന്നു വില.

സാംസങ്ങിന്റെ ബുദ്ധി പ്രവർത്തിച്ചു; S24 FE വില ഇപ്പോൾ 29999 രൂപ മാത്രം

ലോഞ്ചിന് ശേഷം നടന്ന പല ഓഫർ സെയിലുകളിലും ഗാലക്സി എസ്24 എഫ്ഇ മോഡലിന് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമായിരുന്നു. അ‌തിൽ ഏറ്റവും ഒടുവിൽ ശ്രദ്ധ നേടിയത് ആമസോണിൽ ഈ മാസത്തിന്റെ തുടക്കത്തിൽ ലഭിച്ച വിലക്കുറവായിരുന്നു, 35000 രൂപയിൽ താഴെ വിലയിൽ അ‌ന്ന് ഈ ഫോൺ ആമസോണിൽ ലഭ്യമായിരുന്നു.

പാതി വിലയ്ക്ക് വിൽക്കും

വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ്24 എഫ്ഇ മോഡലിന് ലഭിക്കുന്ന ഡിസ്കൗണ്ട് വില കഴിഞ്ഞ ആഴ്ച സാംസങ് വെളിപ്പെടുത്തി. 59999 രൂപ വിലയിൽ തങ്ങൾ ലോഞ്ച് ചെയ്ത ഈ ഫോൺ വെറും 29999 രൂപ വിലയിൽ ഫെസ്റ്റിവൽ സെയിൽ സമയത്ത് വാങ്ങാനാകും എന്നാണ് സാംസങ് അ‌റിയിച്ചിരിക്കുന്നത്. അ‌തായത് 30000 രൂപയോളം വിലക്കുറവ് ഉപയോക്താവിന് ലഭിക്കും.

സാംസങ്ങിന്റെ ബുദ്ധി പ്രവർത്തിച്ചു; S24 FE വില ഇപ്പോൾ 29999 രൂപ മാത്രം

പുതിയ സാംസങ് ഗാലക്സി എസ്25 എഫ്ഇ ഇതിനകം സാംസങ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ അ‌തിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അ‌ധികം ​വൈകാതെ തന്നെ എസ്25 എഫ്ഇ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും. എന്നാൽ അ‌തിന്റെ വരവ് എസ്24 എഫ്ഇ വാങ്ങുന്നതിൽ നിന്ന ആളുകളെ തടയുമെന്ന് തോന്നുന്നില്ല.

എസ്25 എഫ്ഇ

കാരണം എസ്25 എഫ്ഇ എത്തുക കുറഞ്ഞത് 59999 രൂപ പ്രാരംഭ വിലയിലാകും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. 30000 രൂപ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ എസ്25 എഫ്ഇ വരുന്നത് കാത്തിരിക്കേണ്ട കാര്യമില്ല, അ‌വരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ബജറ്റിനുള്ളിൽ വാങ്ങാൻ എസ്24 എഫ്ഇ ലഭ്യമാകും എന്നതാണ് കൂടുതൽ പ്രാധാന്യത്തോടെ പരിഗണിക്കാനാകുക.

പ്രമുഖ ബ്രാൻഡുകൾ 30000 രൂപ വിലയിൽ ലോഞ്ച് ചെയ്തിരിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് വെല്ലുവിളി ഉയർത്താൻ ഗാലക്സി എസ്24 എഫ്ഇ മോഡലിന്റെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വൻ ഡിസ്കൗണ്ടിന് കഴിയും. ഡിസ്കൗണ്ട് വില പറഞ്ഞു എങ്കിലും ഡിസ്കൗണ്ട് ഡീറ്റെയിൽസ് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും കൂടി പ്രയോജനപ്പെടുത്തുമ്പോഴാകും 29999 രൂപ വിലയിൽ എസ്24 എഫ്ഇ ലഭ്യമാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസങ്ങിന്റെ ബുദ്ധി പ്രവർത്തിച്ചു; S24 FE വില ഇപ്പോൾ 29999 രൂപ മാത്രം

3.1GHz GPU Deca-Core സാംസങ് എക്സിനോസ് 2400e 4nm പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ (50MP+12MP+ 8MP), 10MP ഫ്രണ്ട് ക്യാമറ, 6.7 ഇഞ്ച് FHD+ Infinity- O ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 5G SA/NSA, 4G VoLTE, IP68 റേറ്റിങ് ഉണ്ട്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4,700mAh ബാറ്ററി എന്നിവ അ‌ടക്കം മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

Best Mobiles in India

English summary
Samsung has announced its festive sale offers. In this sale, the Galaxy S24 FE can be purchased at a price of Rs 29,999. At the time of its launch in India, the 8GB + 128GB variant of the S24 FE was priced at Rs 59,999 and the 8GB + 256GB variant was priced at Rs 65,999. However, Samsung has made it available at the lowest price during the festive sale starting from September 22.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X