വളഞ്ഞു തിരിഞ്ഞ് മറിഞ്ഞ് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Staff

ഒരു അഭ്യാസിയുടെ വഴക്കമുള്ള ഫോണ്‍. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2013ല്‍ ഇത്തവണ വന്ന സാംസങ്ങിന്റെ തുറുപ്പു ചീട്ടുകളില്‍ ഇവനാണ് മുന്‍പന്തിയില്‍. OLED ഡിസ്‌പ്ലേയുടെ അസാധ്യ സാധ്യതകളെ വിനിയോഗിയ്ക്കുന്ന ഈ പുതുമയ്ക്ക് യൂം ഫ്ലെക്‌സിബിള്‍ ഡിസ്‌പ്ലേ (Youm flexible disply) എന്നാണ് പേര്. സാംസങ്ങിന്റെ വരും തലമുറ ഫോണുകളില്‍ ഇത്തരം ഡിസ്‌പ്ലേ ഉപയോഗിയ്ക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു.

സാംസങ്ങിന്റെ ഡിസ്‌പ്ലേ യൂണിറ്റ് വൈസ് പ്രസിഡന്റ്, ബ്രിയാന്‍ ബര്‍ക്ക്‌ലിയുടെ വാക്കുകളില്‍, 'സ്വന്തം ഉപകരണങ്ങളുമായി ആളുകള്‍ ഇടപഴകുന്ന രീതി തന്നെ അടിമുടി മാറ്റാന്‍ ഈ കണ്ടുപിടിത്തം വഴിവയ്ക്കും'. വളയ്ക്കാനും മടക്കാനും കഴിയുമെന്ന് മാത്രമല്ല, താഴെയിട്ടാല്‍ കൂടി ഈ ഫോണിന് ഒരു ചുക്കും സംഭവിയ്ക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CESല്‍ സാംസങ്  അവതരിപ്പിച്ചത് ഡിസ്‌പ്ലേയുടെ ഫ്ലെക്‌സിബിളിറ്റി സാധ്യതകള്‍ മാത്രമാണ്. ഇതുവരെ ഇത്തരം ഫോണുകളുടെ പ്രവര്‍ത്തിയ്ക്കുന്ന ഒരു മാതൃക തയ്യാറാക്കപ്പെട്ടിട്ടില്ല. മേളയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ വിന്‍ഡോസ് ഫോണ്‍ 8ന്റെ ഹോം സ്‌ക്രീനോട് കൂടിയ 5 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയായിരുന്നു ഉണ്ടായിരുന്നത്. ഈ OLED സ്‌ക്രീനിന് 720p റെസല്യൂഷനും നല്‍കിയിട്ടുണ്ട്.

ഏതായാലും വരും തലമുറ സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍, ആളുകള്‍ മടക്കി കണ്ട പൊത്തിലൊക്കെ വയ്ക്കാന്‍ തുടങ്ങുമല്ലോന്നോര്‍ത്ത് ചിരി വരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

youm-1

youm-1

youm-2

youm-2

youm-3

youm-3

youm-4

youm-4

youm-5

youm-5

youm-6

youm-6
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot