ഫോക്കസ് എസ്, ഫോക്കസ് ഫ്‌ളാഷ്‌ ഫോണുകള്‍ വരുന്നു

Posted By: Staff

ഫോക്കസ് എസ്, ഫോക്കസ് ഫ്‌ളാഷ്‌ ഫോണുകള്‍ വരുന്നു

എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാംസംഗ് ഫോണുകള്‍ പുറത്തിറങ്ങി. വിന്‍ഡോസ് ഫോണ്‍ മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗ് ഫോക്കസ് എസ്, സാംസംഗ് ഫോക്കസ് ഫ്‌ളാഷ്‌എന്നിവയാണ് ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റുകള്‍.

രണ്ടാം തലമുറയില്‍ പെട്ട് സ്‌നാപ്ഡ്രാഗണ്‍ എസ്2 പ്രോസസ്സര്‍ ആണ് ഇവയുടേത്. 2010ല്‍ വിന്‍ഡോസ് എസ്1 പ്രോസസ്സര്‍ ഉപയോഗിച്ചിരുന്ന പല ഹാന്‍ഡ്‌സെറ്റുകളും ഇറങ്ങിയിരുന്നെങ്കിലും, ബാറ്ററി ചാര്‍ജ് പെട്ടെന്ന തീരുന്നു എന്നൊരു ആരോപണം എസ്1നെതിരെ ഉണ്ടായിരുന്നു. എസ്1ല്‍ ഉപയോഗിച്ചിരുന്ന 65എന്‍എം ചിപ്പിനു പകരം എസ്2വില്‍ ഉപയോഗിച്ചിരിക്കുന്നത് 45എന്‍എം ചിപ്പ് ആണ്.

അതുകൊണ്ടു തന്നെ കുറച്ചു പവര്‍ മാത്രം ഉപയോഗിക്കുകയും, നീണ്ട ബാറ്ററി ലൈഫിനു കാരണമാവുകയും ചെയ്യും. അഡ്രിനോ 205 ഗ്രാഫിക്കല്‍ പ്രോസസ്സര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാല്‍ വേഗതയും ഇരട്ടിയായിരിക്കുന്നു.

ഈ പുതിയ സാംസംഗ് ഫോണുകള്‍ ഡിസൈനിന്റെ കാര്യത്തിലും പുതുമ പുലര്‍ത്തുന്നു. ഇരു ഫോണുകളിലും ചെറിയൊരു മുന്‍തൂക്കം ഫോക്കസ് എസിനാണെന്നു പറയാം. കൂട്ടത്തില്‍ കട്ടി കുറവും ഫോക്കസ് എസിനാണ്. വെറും 8.5എംഎം മാത്രം. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാസംഗ് ഗാലക്‌സി എസ് IIനോളം തന്നെ മെലിഞ്ഞതാണ് ഫോക്കസ് എസ്.

3.3 ഇഞ്ച് AMOLED പ്ലസ് ഡിസ്‌പ്ലേയും, ഒരു 8 മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോണ്‍ഫറന്‍സിംഗ് സാധ്യമാക്കുന്ന 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിങ്ങനെ രണ്ട് ക്യമറകള്‍ എന്നിവ ഫോക്കസ് എസിന്റെ സവിശേഷതകളാണ്.

ഫോക്കസ് എസിനേക്കാള്‍ വില കുറവാണ് ഫോക്കസ് ഫ്‌ളാഷിന്. എന്നാല്‍ കലാകപരമായി നോക്കുമ്പോള്‍ ഒരിക്കലും ഫോക്കസ് എസിന്റെ താഴേയല്ല ഫ്‌ളാഷിന്റെ സ്ഥാനം. എന്നാല്‍ ഇത് ഫോക്കസ് എസിനേക്കാള്‍ അല്‍പം കട്ടി കൂടിയതാണ്. അതുപോലെ തന്നെ 3.7 ഇഞ്ച് AMOLED സ്‌ക്രീനും, ഒരു 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് സാംസംഗ് ഫോക്കസ് ഫ്‌ളാഷിനുള്ളത്.

ഇരു ഹാന്‍ഡ്‌സെറ്റുകളുടേയും വില ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും സാംസംഗ് ഫോക്കസ് എസിനും, സാംസംഗ് ഫോക്കസ് ഫ്‌ളാഷിനും ആവസ്യക്കരേറെ.ുണ്ടാകും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot