സാംസംഗിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

Posted By: Super

സാംസംഗിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരിക്കലും വിട്ടു വീഴ്ച കാണിക്കാത്ത സാംസംഗിന്റെ പുതിയ ആന്‍ഡ്രോയിഡ് ഫോണാണ് സാംസംഗ് ഗാലക്‌സി എസ് ഗ്ലൈഡ്. ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ വെച്ചേറ്റവും മികച്ചതായ ആന്‍ഡ്രോയിഡും, സാംസംഗും ഒന്നിക്കുമ്പോള്‍ ഫലം ഊഹിക്കാവുന്നതേയുള്ളൂ.

വര്‍ഷാവസാനത്തോടെ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന സാംസംഗ് ഗ്ലൈഡ് പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം 2.3 ആണ്. മികച്ച പ്രവര്‍ത്തന ശേഷിയുള്ള സാംസംഗ് എക്‌സിനോസ് 4210യാണ് ഇതിലുപയോഗിച്ചിരിക്കുന്ന സിപിയു.

480 x 800 പിക്‌സലുള്ള 4 ഇഞ്ച് ഡിസ്‌പ്ലേയാണിതിനുള്ളത്. ലൗഡ്‌സ്പീക്കര്‍, സ്പീക്കര്‍ഫോണ്‍, വൈബ്രേറ്റിംഗ് അലേര്‍ട്ട്, മള്‍ട്ടി ടച്ച് സ്‌ക്രീന്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

ഒരു 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും അടങ്ങിയ ഡ്യുവല്‍ ക്യാമറാ സംവിധാനമാണിതിന്റേത്. എല്‍ിഡി ഫഌഷ് ലൈറ്റും ഉണ്ട്.

പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലറോമീറ്റര്‍, എന്നിവയുള്ള ഈ ഫോണിന്റെ പ്രോസസ്സര്‍ 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ്. സ്ലൈഡ് ചെയ്യാവുന്ന QWERTY കീബോര്‍ഡും ഇതിനുണ്ട്.

ജിഎസ്എം 850, 900, 1800, 1900, യുഎംടിഎസ് 850, 1900 നെറ്റ് വര്‍ക്കുകള്‍ സാംസംഗ് ഗാലക്‌സി എസ് ഗ്ലൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ജിപിആര്‍എസ്, എഡ്ജ്, യുഎംടിഎസ്, എച്ച്എസ്ഡിപിഎ എന്നിവയും ഈ ആന്‍ഡ്രോയിഡ് ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും.. 64 കോര്‍ഡ് കോള്‍ അലര്‍ട്ടും ഉണ്ട്.

ന്യായമായ വില മാത്രം പ്രതീക്ഷിക്കപ്പെടുന്ന ഗാലക്‌സി എസ് ഗ്ലൈഡിന്റെ വില ഇതുവരെ സാംസംഗ് പ്രഖ്യാപിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot